ഈ ലേഖയില്‍‍ തിരയുക

കൂത്താട്ടുകുളം മേഖലയില്‍‍ നിന്നും പാമ്പാക്കുട തീര്‍ഥയാത്ര നടത്തി



കൂത്താട്ടുകുളം: പാമ്പാക്കുട ചെറിയപള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൗരസ്‌ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ഒന്നാമന്‍ ബാവയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രഥമ കൂത്താട്ടുകുളം മേഖലാ തീര്‍ഥയാത്ര മെയ് 2-നു നടന്നു.


ഓര്‍ത്തഡോക്‌സ്‌ സഭ വൈദികട്രസ്റ്റി റവ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ യാത്ര ഉദ്‌ഘാടനം ചെയ്‌തു. കണ്ടനാട് ഈസ്റ്റ് കൂത്താട്ടുകുളം മേഖലാ സഭാകേന്ദ്രത്തില്‍ നിന്നാണ്‌ സംഘം യാത്ര തിരിച്ചത്‌.
ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി. ജോണ്‍, ഫാ. ജോയി കടുകംമാക്കീല്‍, ഫാ. ഏലിയാസ്‌ ചെറുകാട്‌, ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം, ഫാ. ഷിബു കുര്യന്‍, ജോസഫ്‌ ജോര്‍ജ്‌, ബിജു പാറത്തൊട്ടായില്‍, മത്തായി ഏറമ്പടം, മാത്തുക്കുട്ടി പറപ്പേടത്ത്‌, എം.സി ജോയി എന്നിവര്‍ നേതൃത്വം നല്‌കി.

ഉറവിടം കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രം
.

സെന്റ്‌ ഫിലോമിനാസ്‌ പബ്ലിക്‌ സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം





കൂത്താട്ടുകുളം - ഇലഞ്ഞി സെന്റ്‌ ഫിലോമിനാസ്‌ പബ്ലിക്‌ സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ അടിസ്ഥാനശില ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത ആശിര്‍വദിക്കുന്നു. മാത്യു മല്ലിപ്പുറത്ത്‌, സ്‌കറിയ മൂലംതുരുത്തില്‍, ബേബി വര്‍ക്കി, റവ. ഡോ. ജോണ്‍ ഏര്‍ണ്യാകുളത്തില്‍, ഫാ. കുര്യാക്കോസ്‌ പോത്താറയില്‍ കോര്‍-എപ്പിസ്‌കോപ്പ, ജോയ്‌സ്‌ മാമ്പിള്ളില്‍, സുനില്‍ കള്ളാട്ടുകുഴി, രാജീവ്‌ മംഗലത്ത്‌ എന്നിവര്‍ സമീപം.

കടപ്പാടു്-കൂത്താട്ടുകുളം വാര്‍‍ത്ത

കൂത്താട്ടുകുളം ചന്തപ്പള്ളിയിലെ ഒവിബിഎസ്


കൂത്താട്ടുകുളം: എം ജി എം സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളം ടൗണ്‍ സെന്റ്‌ ജോണ്‍സ്‌ ഓര്‍‍ത്തഡോക്സ് സുറിയാനി ചാപ്പലില്‍ (ചന്തപ്പള്ളി) ഏപ്രില്‍ 6 മുതല്‍ 16 വരെ നടന്ന ഒ വി ബി എസ്‌ ഫാ. ജോണ്‍ വി. ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ സി.കെ ഏലിയാസ്‌, ഇത്താക്ക്‌ മംഗലത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.

ഉറവിടം കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രം
.

കുവൈത്ത് മാര്‍ ഗ്രിഗോറിയോസ്‌ മൂവ്‌മെന്റ്‌ - സ്ലീബാദാസ സമൂഹ ഭവനപദ്ധതിയിലെ ആദ്യവീട് നല്കി




കൂത്താട്ടുകുളം : സ്ലീബാദാസ സമൂഹത്തിനായി കുവൈറ്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ മൂവ്‌മെന്റ്‌ നിര്‍മ്മിച്ചുനല്‍കുന്ന നൂറു് വീടുകളില്‍ ആദ്യത്തേത്തിന്റെ താക്കോല്‍ മാറിക വലിയകണ്ടത്തില്‍‍ ജോണ്‍‍ പത്രോസിനു് നല്‍‍കിക്കൊണ്ടു് കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത താക്കോല്‍ദാനം നിര്‍വഹിച്ചു. മാറികപ്പള്ളി വികാരി ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടം, ഫാ. പി.എം. ജോണ്‍, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ്‌, മാര്‍ ഗ്രിഗോറിയോസ്‌ മൂവ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റ്‌ ഇ.പി. വര്‍ഗീസ്‌, വി.കെ. വറുഗീസ്‌ വൈശ്യംപറമ്പില്‍, സുശീല വര്‍ഗീസ്‌, ബഹനാന്‍, രാജി കുര്യാക്കോസ്‌, സാബു വൈശ്യംപറമ്പില്‍ എന്നിവര്‍‍ പങ്കെടുത്തു.

ഫോട്ടോ : താക്കോല്‍ദാനത്തിനുമുമ്പു് ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെയും മാറികപ്പള്ളി വികാരി ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടത്തിന്റെയും (വലത്തേയറ്റം) ഫാ. പി.എം. ജോണിന്റെയും കാര്‍‍മികത്വത്തില്‍ വീടു് കൂദാശ ചെയ്യുന്നു. സഭാ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫിനെയും ചിത്രത്തില്‍ കാണാം.
ഫോട്ടോ ക്രെഡിറ്റ് : ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം

കൂത്താട്ടുകുളം കണ്‍വന്‍ഷന്‍ സമാപിച്ചു

.


മാതാപിതാക്കള്‍ മക്കള്‍ക്ക്‌ നല്ല മാതൃകയാകണം - കൊച്ചുപറമ്പില്‍ ഗീവറുഗീസ്‌ റമ്പാന്‍‍

കൂത്താട്ടുകുളം : മാര്‍ച്ച്‌ 10-ാം തീയതി ബുധനാഴ്‌ചയാരംഭിച്ച കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ വിജയകരമായി സമാപിച്ചു. സമാപന ദിവസമായ 14-ാം തീയതി ഞായറാഴ്‌ച സന്ധ്യയിലെ വചനശുശ്രൂഷ നടത്തിയത്‌ കോട്ടയം ബസേലിയോസ്‌ കോളേജിലെ അദ്ധ്യാപകനായ തോമസ്‌ കുരുവിളയായിരുന്നു. കൊച്ചുപറമ്പില്‍ ഗീവറുഗീസ്‌ റമ്പാന്‍‍ സമാപന സന്ദേശം നല്‍കി. ജോണ്‍ തളിയച്ചിറ കോര്‍ എപ്പിസ്‌കോപ്പ സ്വാഗതവും ഫാ.ജോണ്‍ വി. ജോണ്‍ നന്ദിയും പറഞ്ഞു.

കൂത്താട്ടുകുളം പ്രദേശത്തിന്റെയും മേഖലയുടെയും വിളക്കായി അറുപതുവര്‍ഷമായി ശോഭിക്കുന്ന കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ ചൊരിയുന്ന അനുഗ്രഹം ഈ പ്രദേശത്തിന്റെ ആത്മീയ ചൈതന്യ മാണെന്ന്‌ കൊച്ചുപറമ്പില്‍ ഗീവറുഗീസ്‌ റമ്പാന്‍ അഭിപ്രായപ്പെട്ടു. കര്‍ത്താവിന്റെ വഴിയില്‍ ജീവിക്കുവാനും ക്രിസ്‌തീയസാക്ഷ്യം നിര്‍വ്വഹിക്കാനും ഈ സുവിശേഷ മഹായോഗത്തിന്റെ പ്രകാശം പ്രചോദനം നല്‌കട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു.

മാതാപിതാക്കള്‍ മക്കള്‍ക്ക്‌ നല്ല മാതൃകയാവാന്‍ ശ്രമിയ്ക്കണമെന്ന്‌ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ലോകത്തിന്റെ വെല്ലുവിളിയെ അഭിമുഖീകരിക്കുമ്പോള്‍ വഴിതെറ്റാതിരിക്കുവാന്‍ പ്രാര്‍ത്ഥനയുടെ അനുഭവം തുണയാകും. അദ്ദേഹം പറഞ്ഞു.

ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം

.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.