സുവിശേഷസ്വാധീനം കൊണ്ടു് ജീവിതത്തിലെ പ്രലോഭനങ്ങളെ ചെറുത്തു്നില്ക്കണം - ഡോ. തോമസ് മാര്‍ അത്താനാസിയോസ്
കൂത്താട്ടുകുളം : കരുത്തുള്ള സുവിശേഷസ്വാധീനംകൊണ്ടു് ജീവിതത്തിലെ പ്രലോഭനങ്ങളെ ചെറുത്തു്നില്ക്കുന്ന അനുഭവമായിത്തീരണമെന്നു് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് ജനങ്ങളെ ആഹ്വാനം ചെയ്തു. കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ മാര്‍ച്ച് 30 ബുധനാഴ്ച ആരംഭിച്ച അറുപത്തൊന്നാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം(ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍) ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
നീതിപൂര്‍വമായല്ലാതെ സമ്പത്തും അധികാരവും മഹത്വവും നേടിയെടുക്കാനുള്ള പ്രലോഭനം വളരെ ശക്തമായ ഇന്നു് അതിനോടേറ്റുമുട്ടാനുള്ള സമരവീര്യം ഉണ്ടാവണം. ശരിയായ വഴിയിലൂടെയല്ലാതെ ലഭിയ്ക്കുന്ന സമ്പത്തും അധികാരവും വേണ്ടെന്നുവയ്ക്കാന്‍ കഴിയണം. വേദപുസ്തകവാക്യങ്ങളുടെ കാലികമായ അര്‍ത്ഥങ്ങളും സൂചനകളും ജനമദ്ധ്യത്തില്‍ കൊണ്ടുവരുവാനാണു് സുവിശേഷ യോഗങ്ങളെന്നു് അദ്ദേഹം വ്യക്തമാക്കി. ദൈവത്തിന്റെ മക്കള്‍ ദൈവത്തിന്റെ സ്വഭാവം ആര്‍ജിയ്ക്കണമെന്നും ഉപദ്രവിയ്ക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിയ്ക്കണമെന്നും തുടര്‍ന്നു് വചന ശുശ്രൂഷ നിര്‍വ്വഹിച്ച റവ. ഫാ. ജേക്കബ് റോയി പത്തനാപുരം പറഞ്ഞു.
മാര്‍ച്ച് 31 വ്യാഴാഴ്ച റവ. ഡോ. ഒ. തോമസ്, ഏപ്രില്‍ 1 വെള്ളിയാഴ്ച ഫാ. ടി.വി. വര്‍ഗീസ് ഏലപ്പാറ, 2 ശനിയാഴ്ച ബ്രദര്‍ ജോയി മേങ്കോട്ടിലും 3 ഞായറാഴ്ച ഫാ. എം.എം. വൈദ്യന്‍ തേവലക്കര എന്നിവര്‍ വചനശുശ്രൂഷ നടത്തും. ഫാ.മാത്യുസ് ചമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ. ഷിബുകുര്യന്‍, ഫാ. സൈമണ്‍വറുഗീസ്, ജോസഫ് ജോര്‍ജ് കളത്തില്‍, ജോര്‍ജ് കണിയാലില്‍, മാത്തുക്കുട്ടി പറപ്പേടത്തു്, ബിജു പാറത്തോട്ടയില്‍ എന്നിവരാണു് കണ്‍വന്‍ഷനു് നേതൃത്വം നല്‍കുന്നതു്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനങ്ങള്‍ ആലപിയ്ക്കുന്നതു്.

അറുപത്തൊന്നാമത് കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സിറിയന്‍ സുവിശേഷ മഹായോഗത്തിനു് തുടക്കമായി
കൂത്താട്ടുകുളം: അറുപത്തൊന്നാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടങ്ങി.
കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാള്‍) മാര്‍ച്ച് 30 ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന ചടങ്ങില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസ്യോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു് റവ. ഫാ. ജേക്കബ് റോയി വചനശുശ്രൂഷ നടത്തി.
ദിവസവും 6.30 മുതല്‍ 8.55 വരെ കൂത്താട്ടുകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഏപ്രില്‍ 3-ന് സമാപിക്കും. വ്യാഴാഴ്ച വൈകീട്ട് റവ. ഡോ. ഒ. തോമസ്, വെള്ളിയാഴ്ച ഫാ. ടി.വി. വര്‍ഗീസ് ഏലപ്പാറ, ശനിയാഴ്ച ബ്രദര്‍ ജോയി മേങ്കോട്ടില്‍, ഞായറാഴ്ച ഫാ. എം.എം. വൈദ്യന്‍ തേവലക്കര എന്നിവര്‍ വചനശുശ്രൂഷ നടത്തും.
ഫാ.മാത്യുസ് ചമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ. ഏലിയാസ് മണ്ണാത്തിക്കുളം, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ഷിബുകുര്യന്‍, ഫാ. സൈമണ്‍ വറുഗീസ്, ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍, ജോസഫ് ജോര്‍ജ് കളത്തില്‍, ജോര്‍ജ് കണിയാലില്‍, മാത്തുക്കുട്ടി പറപ്പേടത്തു്, ബിജു പാറത്തോട്ടയില്‍ എന്നിവരാണു് മുഖ്യസംഘാടകര്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനങ്ങള്‍ ആലപിയ്ക്കുന്നതു്.
--
ചിത്രവിവരണം:-- 61-ആമത് കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സിറിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനിയോസ് ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. മാത്യൂ അബ്രാഹം , റവ. ഫാ. ജേക്കബ് റോയി, ഫാ. മാത്യൂസ് ചെമ്മനാപ്പാടം, പൗലോസ് ശെമ്മാച്ചന്‍, ഫാ. ജോണ്‍ വി. ജോണ്‍ എന്നിവര്‍ സമീപം.
ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രം, കൂത്താട്ടുകുളം
ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത മാരാമണ്‍ കണ്‍വന്‍ഷനില്‍ ചെയ്ത പ്രസംഗം
ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത മാരാമണ്‍ കണ്‍വന്‍ഷനില്‍ ചെയ്ത പ്രസംഗം കേള്‍ക്കുക
മാറിക പള്ളിയില്‍ ചെമ്മനാപ്പാടത്തച്ചനു് അംശവസ്‌ത്രം ധരിച്ച് ആരാധനയില്‍ പങ്കെടുക്കാം: കോടതി
![]() |
| ഫാ. മാത്യൂസ് ചെമ്മനാപ്പാടം |
മൂവാറ്റുപുഴ: മാറിക സെന്റ് തോമസ് പള്ളിയില്‍ വൈദികന്റെ അംശവസ്‌ത്രം ധരിച്ച് ആരാധനയില്‍ സംബന്ധിക്കുന്നതില്‍ നിന്ന് ഫാ. മാത്യൂസ് ചെമ്മനാപ്പാടത്തെ തടയരുതെന്ന് മൂവാറ്റുപുഴ സബ് ജഡ്‌ജി കെ. സുഭദ്രാമ്മ ഉത്തരവിട്ടു. ഇടവകക്കാരനെന്ന നിലയിലും വൈദികന്‍ എന്ന നിലയിലും ഹര്‍ജിക്കാരന്റെ സ്ഥാനം നിഷേധിക്കാന്‍ സാധിക്കില്ലെന്നും ഇതിനാല്‍ അവകാശങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വൈദികനായ ഫാ. മാത്യൂസ് കറുത്ത കുപ്പായം ധരിച്ച് (വൈദികന്റെ അംശവസ്‌ത്രം) പള്ളിയിലെ വിവാഹ-മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കുന്നത് പള്ളി പൊതുയോഗം വിലക്കിയിരുന്നു. ഇതിനെതിരേയാണ് വൈദികന്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനുവേണ്‌ടി അഡ്വ. തോമസ് അധികാരം ഹാജരായി. മാറിക സെന്റ് തോമസ് പള്ളി ഇപ്പോഴും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ പിടിയിലാണു്.
Subscribe to:
Posts (Atom)
പകര്‍പ്പനുമതി വിവരം
പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.