മലങ്കര വര്‍ഗീസ് വധം: സി.ബി.ഐ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു് പരിശുദ്ധ ബാവ
മലങ്കര വര്‍ഗീസ് വധവുമായി ബന്ധപ്പെട്ട പ്രതികളെ ആള്‍ബലവും സ്വാധീനവും ഉപയോഗിച്ച് എക്കാലവും രക്ഷപ്പെടുത്താനാവില്ലെന്ന് യോഗത്തില്‍ പ്രസംഗിച്ച സഭാനേതാക്കള്‍ പ്രസ്താവിച്ചു. നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്ത, കണ്ടനാടു് പടിഞ്ഞാറേ ഭദ്രാസനത്തിന്റെ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത, കൊച്ചി ഭദ്രാസനത്തിന്റെ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലിത്ത, സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, ഫാ.ഡോ.ജോണ്‍സ് അബ്രഹം കോനാട്ട്, സഭാ വര്‍ക്കിങ് കമ്മിറ്റിയംഗം ഫാ.ഏല്യാസ് ചെറുകാട്, ആലുവ തൃക്കുന്നത്ത് സെമിനാരി മാനേജര്‍ ഫാ.മത്തായി ഇടയനാല്‍ ഫാ. ബിജു ആന്‍ഡ്രൂസ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. മലങ്കര വര്‍ഗീസ് ദാരുണമായി കൊലചെയ്യപ്പെട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വാടക കൊലയാളികളാണ് കൃത്യം നടത്തിയതെന്ന സൂചനകള്‍ ഉണ്ടായിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു. കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെതുടര്‍ന്നാണു് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതു്. സി.ബി.ഐ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ ഉല്‍ക്കണ്ഠയുണ്ടെന്ന് സഭാനേതാക്കള്‍ വ്യക്തമാക്കി
ഈ മാസം 25,26 തീയതികളില്‍ നടക്കുന്ന ആലുവ തൃക്കുന്നത്ത് പള്ളിപ്പെരുന്നാളിന് സര്‍ക്കാരും പോലീസും സ്വീകരിയ്ക്കുന്ന നടപടികള്‍ നിരീക്ഷിച്ച ശേഷം വരുന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിയ്ക്കേണ്ട നിലപാടു് വ്യക്തമാക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് ഒരു രാഷ്ട്രീയകക്ഷിയോടും ചായ്‌വുമില്ല. എന്നാല്‍ തങ്ങളെ നിരന്തരം ഉപദ്രവിയ്ക്കുന്ന സമീപനം അംഗീകരിയ്ക്കാനാവില്ല.തങ്ങള്‍ക്കെതിരെ പക്ഷപാതപരമായി പെരുമാറിയാല്‍ അതിന്റെ പ്രത്യാഘാതം വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി
ഈ മാസം 25,26 തീയതികളില്‍ നടക്കുന്ന പെരുന്നാളിന് തൃക്കുന്നത്ത് പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാമേലദ്ധ്യക്ഷന്മാര്‍ കര്‍മം ചെയ്യാന്‍ പ്രവേശിച്ചാല്‍ തടയുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തു. മലങ്കര സഭയുടെ പൊതുസ്വത്തായി 1880-ല്‍ സ്ഥാപിച്ച ആലുവ തൃക്കുന്നത്ത് സെമിനാരിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിയ്ക്കുകയാണെന്നാണ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഭയപ്പെടുന്നതു്.
ബലപ്രയോഗത്തിലൂടെയോ സമവായത്തിലൂടെയോ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പള്ളികള്‍ കയ്യേറാനാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ശ്രമിയ്ക്കുന്നതെന്നു് അങ്കമാലി ഭദ്രാസനത്തിന്റെ ചുമതലയുള്ള നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്ത ചൂണ്ടിക്കാട്ടി.
രേഖയുണ്ടെങ്കില്‍ കോടതിയില്‍ നല്‍കട്ടെ: മലങ്കര സഭ
.തൃക്കുന്നത്തു സെമിനാരി അടക്കമുള്ള സഭാവക പള്ളികള്‍ക്കെല്ലാം 1934ലെ ഭരണഘടന ബാധകമാണെന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. വിഘടിത വിഭാഗത്തിന്റെ സാമന്ത കാതോലിക്ക അങ്കമാലി, കൊച്ചി, കണ്ടനാട് ഭദ്രാസനങ്ങളിലെ പള്ളികളില്‍ പ്രവേശിക്കരുതെന്നു പള്ളിക്കോടതിയുടെയും ഹൈക്കോടതിയുടെയും ശാശ്വതനിരോധനം നിലനില്‍ക്കുകയാണ്. തൃക്കുന്നത്തു സെമിനാരി സംബന്ധിച്ചു് വിമത യാക്കോബായ വിഭാഗം ഇതുവരെ കൊടുത്ത കേസുകളിലെല്ലാം അവര്‍ പരാജിതരായി എന്ന സത്യം മറച്ചുവച്ചുകൊണ്ടു് നടത്തുന്ന കുപ്രാചരണം അവസാനിപ്പിക്കണം. അവര്‍ക്കു് അനുകൂലമായി എന്നെങ്കിലും കിട്ടിയ ഏതെങ്കിലും കോടതിവിധി കാണിച്ചാല്‍ അത് അനുസരിക്കാന്‍ മലങ്കര സഭ തയാറാണെന്നും ഫാ. കോനാട്ടച്ചന്‍ പറഞ്ഞു.
മലങ്കര വര്‍ഗീസ് അനുസ്‌മരണ സമ്മേളനം വിജയിപ്പിക്കണമെന്നു് പൗരസ്ത്യ ബാവാ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്‌ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച തോബ്രായില്‍ ടി.എം. വര്‍ഗീസിന്റെ (മലങ്കര വര്‍ഗീസ്) സ്‌മരണാര്‍ഥം ജനുവരി 11 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന പൊതുസമ്മേളനം വിജയിപ്പിക്കണമെന്ന് മലങ്കര സഭയുടെ പരമാചാര്യന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ പള്ളികള്‍ക്ക് അയച്ച കല്‌പനയില്‍ ആവശ്യപ്പെട്ടു.
ചിത്രം- തോബ്രായില്‍ ടി.എം. വര്‍ഗീസ്‍ (മലങ്കര വര്‍ഗീസ്)
കോതമംഗലം ചെറിയപള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ചെന്നവരെ പ്രാര്‍ത്ഥനായജ്ഞക്കാര്‍ മര്‍ദ്ദിച്ച് കള്ളക്കേകേസില്‍ കുടുക്കി
പിറവം: കോതമംഗലം മര്‍തോമന്‍ ചെറിയപള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ചെന്ന പിറവത്തുകാരായ അപ്പനും മകനും ബന്ധുവുമടക്കമുള്ളവരെ 2008 ഡി 16നു് പ്രാര്‍ത്ഥനായജ്ഞം നടത്തിക്കൊണ്ടിരുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വളഞ്ഞുവച്ച് മര്‍ദ്ദിക്കുകയും, പിന്നീട് പോലീസിലേല്‌പിച്ച് കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തതായി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അവര്‍ പരാതി നല്‍കി. പിറവം കൊമ്പനാല്‍ വര്‍ഗീസ് (60), മകന്‍ ജിജോ (25) ബന്ധു സിജോ മലയില്‍ (24) പ്ലാക്കാട്ടുകുഴിയില്‍ സാബു (26) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അവശനിലയിലായ നാല് പേരും പിറവം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് ഇവര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡി 17-നു് പരാതി നല്‍കി.
ലോറിയ്‌ക്ക് വായ്‌പ എടുക്കാന്‍ കോതമംഗലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പോയ തങ്ങള്‍ യാദൃച്ഛികമായാണ് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയതെന്ന് അവര്‍ പറഞ്ഞു.
തിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു മടങ്ങുന്നതിനിടെ ഒരു സംഘമാളുകളെത്തി ചോദ്യം ചെയ്‌ത് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. . ചെറിയ പള്ളിയില്‍ നടന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി
അന്ത്യോക്യന്‍ പക്ഷം അക്രമം അഴിച്ചുവിടുന്നു - നിയുക്ത കാതോലിക്ക
പാമ്പാക്കുടയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം
സഭാ തര്‍ക്കം: മാമ്മലശ്ശേരി പള്ളിയില്‍ സംഘട്ടനം 5 ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ക്കു് പരിക്ക്
പിറവം: കൈലേലി ചാപ്പലില്‍ നിന്നും വന്ന അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ 2008 ഡി 14 ഞായറാഴ്‌ച രാവിലെ കുര്‍ബാന കഴിഞ്ഞ സമയത്തു് മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയുടെ മുറ്റത്ത് നടത്തിയ അക്രമത്തില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ അഞ്ചുപേരെ രാമമംഗലം ഗവ. ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു . അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ 25ന് മാമ്മലശ്ശേരി കാവുങ്കടയില്‍ നടത്തുന്ന ക്രിസ്‌മസ്‌നൈറ്റ് പരിപാടിയുടെ നോട്ടീസ് ബലമായി വിതരണത്തിനു കൈലേലി ചാപ്പലില്‍ നിന്നും വന്ന അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ശ്രമിച്ചതാണു് സംഭവത്തിന്റെ തുടക്കം.
കൈലേലി ചാപ്പലില്‍ നിന്നും കുര്‍ബാന കഴിഞ്ഞെത്തിയ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ നോട്ടീസ് നിര്‍ബന്ധിച്ച് വായിപ്പിക്കാന്‍ ശ്രമിച്ച് മനഃപൂര്‍വ്വം കുഴപ്പമുണ്ടാക്കുകയാണുണ്ടായതെന്ന് വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭക്കാരായ പി.പി.ബൈജു പെരിയപ്ലാക്കില്‍ മാമ്മലശ്ശേരി, സാജു .കെ.പീറ്റര്‍ കപ്യാരട്ടേല്‍, ടി.സി.ബാബു തെങ്ങുംതോട്ടത്തില്‍, ജോബിപോള്‍ കൊച്ചാങ്കുടിയില്‍, ടി.ടി.രാജു താമരശ്ശേരില്‍ എന്നിവരാണ് പരിക്കേറ്റു് ആശുപത്രിയിലുള്ളത്. കൈലേലി ചാപ്പലില്‍ നിന്നും വന്ന 6 അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരും പള്ളിമുറ്റത്ത് നടന്ന സംഘട്ടനത്തില്‍ പരിക്കേറ്റെന്നു് അവകാശപ്പെട്ടു് ആശുപത്രിയിലായി.
സംഘട്ടനവിവരമറിഞ്ഞ് രാമമംഗലം എസ്.ഐ പി.എ.ഷെരീഫിന്റെ നേതൃത്വത്തില്‍ പോലീസ് പള്ളിയിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കി. അതിനിടെ മൂവാറ്റുപുഴ ഡി വൈ എസ് പി എന്‍.സുധീഷ്, സി.ഐ.ബിജു കെ.സ്റ്റീഫന്‍, പിറവം എസ്.ഐ പി.കെ.ജോണ്‍, പുത്തന്‍കുരിശ് എസ് ഐ വി.ടി.ഷാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം പള്ളിയിലെത്തി. ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
അന്നു് (ഞായറാഴ്‌ച) രാത്രി എട്ടരമണിയോടെ വിജന സ്ഥലത്തു് കാര്‍ തടഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞുവെന്നും കാര്‍ അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തുവെന്നും പറഞ്ഞു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ അധീനതയിലുള്ള കൈലേലി ചാപ്പല്‍ വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ പ്രവേശിച്ചു. “വിവരമറിഞ്ഞ് ” രാമമംഗലം എസ്.ഐ പി.എ.ഷെരീഫിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. സംഭവസ്ഥലം വിജനമായിരുന്നുവെന്നും പുല്ല്യാട്ടേലിന്റെ പച്ച മാരുതി കാര്‍ പിന്നിലെ ചില്ല് തകര്‍ത്ത നിലയില്‍ റോഡരികില്‍ കാണപ്പെട്ടുവെന്നും രാമമംഗലം എസ്.ഐ പറഞ്ഞു
മൂന്ന്‌പതിറ്റാണ്ടിലേറെയായി കോടതി നിയോഗിച്ച റിസീവറാണ് മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിയ്ക്കുന്നതു് ഓര്‍ത്തഡോക്‌സ് സഭയിലെപ്രമുഖ വൈദീകന്‍ കൂടിയായ വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയാണു് .