ഈ ലേഖയില്‍‍ തിരയുക

പരിശുദ്ധ കാതോലിക്കാ ബാവയ്കും മെത്രാപ്പോലീത്താമാര്‍ക്കും സ്വീകരണം നല്‍കി

പിറവം, 2010 ജനുവരി 10: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ പരിശുദ്ധ കാതോലിക്ക ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും മാമ്മലശ്ശേരിയില്‍ സ്വീകരണം നല്‍കി. പള്ളിത്താഴത്തു കൂടിയ യോഗം പരിശുദ്ധ കാതോലിക്ക ബാവാ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ ഉദ്ഘാടനം ചെയ്തു.മാര്‍ മിഖായേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനര്‍ക്ക് നല്‍കുന്ന സഹായധനം ബാവ വിതരണംചെയ്തു. യോഗത്തില്‍ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത അഭി. ഡോ. തോമസ് മാര്‍ അത്തനാസിയോസ് അധ്യക്ഷനായി.

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസിഡണ്ട്‌ അഭി. യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എന്‍. സുഗതന്‍, തോമസ് പോള്‍ റമ്പാന്‍, വന്ദ്യ ഗീവര്‍ഗീസ് റമ്പാന്‍, വെരി. റവ. ജോണ്‍ ചിറക്കടക്കുന്നേല്‍ കോറെപ്പിസേ്കാപ്പ, ഫാ. ജോര്‍ജ് വേമ്പനാട്ട്, ഫാ. ഏലിയാസ് ചെറുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ വൈദികനെയും വിശ്വാസികളെയും മര്‍ദിച്ചതില്‍ പ്രതിഷേധം

മൂവാറ്റുപുഴ: കണ്ടനാട്‌ - കിഴക്ക് ഭദ്രാസനത്തിലെ ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ കുര്‍‍ബായയര്‍‍പ്പിയ്ക്കാന്‍ എത്തിയ വികാരി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരെയും വിമതരായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ മര്‍ദിച്ചതില്‍ ഭദ്രാസന കൗണ്‍സിലും കത്തീഡ്രല്‍ പള്ളി ഭരണസമിതിയും പ്രതിഷേധിച്ചു. അക്രമികള്‍ക്കും നിയമം കയ്യിലെടുക്കുന്നവര്‍ക്കും എതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടത്തി. സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ കെ.പി. ഐസക്‌ കുളങ്ങര, പി.വി. ജോസഫ്‌, പി.വി. വര്‍ഗീസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഓണക്കൂര്‍ പള്ളിയില്‍ നിയമവാഴ്ചതകര്‍ന്നു



വികാരിയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അതിഭീകരമായി മര്‍ദിച്ചു
ഓണക്കൂര്‍ (പിറവം): ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ കോടതി ഉത്തരവുമായി വികാരിയെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയ കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയേയും ശുശ്രൂഷകരടക്കം ആറുപേരെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വാഹനം തടഞ്ഞുനിറുത്തി മര്‍ദിച്ചു. വികാരി ഫാ. മാത്യൂസ് കാഞ്ഞിരംപാറയിലിന് തലയിലും ദേഹത്തും കമ്പിവടികൊണ്ടുള്ള അടിയേറ്റു.

ഗുരുതരമായി പരുക്കേറ്റ ഫാ. മാത്യൂസി (54) നെയും ശുശ്രൂഷകന്‍‍ മൂവാറ്റുപുഴ സെമിനാരി വിദ്യാര്‍ഥി ഇടമറുക്‌ സ്വദേശി ടുബി ബേബി (25), മൂവാറ്റുപുഴ ആലാട്ടുകുടിയില്‍ എ.പി. സജി (38), നീറന്താനം സജ (40), ചിലന്തിക്കോട്‌ സി.വി. പൗലോസ്‌ (65), ഡോ. അനീഷ്‌ സഖറിയ (40), പീടികക്കുടിയില്‍ റോയ്‌ (50) എന്നിവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ജനുവരി10 ഞായറാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം പള്ളി വികാരിയായി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസിന്റെ കല്‍പ്പന ശരിവച്ച എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിക്കാനെത്തിയതായിരുന്നു ഫാ. മാത്യൂസ് കാഞ്ഞിരംപാറയില്‍. പള്ളിയുടെ ഗേറ്റില്‍വച്ച് വൈദികനെയും ശുശ്രൂഷകരേയും തടയുകയും മര്‍ദിക്കുകയുമായിരുന്നു. ഇവരെത്തിയ രണ്ട് 'ബൊലേറൊ' വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.

പള്ളിയുടെ ഗേറ്റില്‍വച്ച് വൈദികനും ശുശ്രൂഷകരും എത്തിയ രണ്ട് 'ബൊലേറൊ' വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ തകര്‍ക്കുകയും മുളകുപൊടി വിതറുകയും തിളച്ച വെള്ളം ഒഴിക്കുകയുമായിരുന്നുവെന്ന്പരിക്കേറ്റവര്‍ പറയുന്നു. ഫാ. മാത്യൂസിന്റെ തലയ്‌ക്കും ജീപ്പ്‌ ഡ്രൈവര്‍ സജിയുടെ കൈക്കും പരുക്കേറ്റു.

മാതൃഭൂമിയുടെ റിപ്പോര്‍‍ട്ട് ഇങ്ങനെയാണു്:-
ഫാ. മാത്യൂസിന് തലയില്‍ എട്ട് തുന്നിക്കെട്ടുണ്ട്. അദ്ദേഹത്തിന് വാരിയെല്ലിന്റെ ഭാഗത്ത് കമ്പിപ്പാര കൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരുടെയും ദേഹത്ത് ചെറിയ തോതിലെങ്കിലും പൊള്ളലുമേറ്റിട്ടുണ്ട്. തിളച്ച വെള്ളം കോരിയൊഴിച്ചതാണെന്ന് പറയുന്നു. മുളകുപൊടി എറിഞ്ഞതായും സൂചനയുണ്ട്. ബൊലേറൊ വാഹനങ്ങള്‍ കല്ലുകൊണ്ടും കമ്പിവടികൊണ്ടും ഇടിച്ചുതകര്‍ത്തനിലയിലാണ്.


യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെഭാഷ്യം

ഓര്‍ത്തഡോക്‌സ് വിഭാഗം തല്‍സ്‌ഥിതി ലംഘിച്ചതാണു പ്രശ്‌നകാരണമെന്നു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആരോപിച്ചുവെന്നു് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.


രണ്ടു സ്‌ത്രീകളടക്കം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായ എട്ടുപേര്‍ കൗണ്ടര്‍ കേസിനായി കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ പ്രവേശിച്ചു. ലീലാമ്മ മത്തായി തച്ചാമറ്റത്തില്‍ അഞ്ചല്‍പ്പെട്ടി (58), കൊള്ളിക്കാട്ട്‌കുഴിയില്‍ ശോശാമ്മ ചാണ്ടി അഞ്ചല്‍പ്പെട്ടി (55), ചുമ്മത്തില്‍ കുര്യാക്കോസ്‌ കാക്കൂര്‍ (67), പരിയാരത്ത്‌ പി.യു. ബാബു ഓണക്കൂര്‍ (45), എടക്കാട്ടുകുന്നേല്‍ ജോണി പെരിയപ്പുറം (53), പെങ്ങലത്തേല്‍ ജോയി അഞ്ചല്‍പ്പെട്ടി (29), വേളൂര്‍ പീയാസ്‌ അലക്‌സ്‌ പെരിയപ്പുറം (29), പരിയാരത്ത്‌ പി.വി. ഏലിയാസ്‌ (52) എന്നിവരാണവര്‍.

സംഭവത്തെത്തുടര്‍ന്ന് പിറവം സി.ഐ. കെ. ബിജുമോന്‍, എസ്.ഐ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പള്ളി പരിസരത്ത് പോലീസ് പിക്കറ്റ് (പോലീസ്‌ കാവല്‍) ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഇരുവിഭാഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പിറവം പോലീസ്‌ പോലീസ് രണ്ട് കേസുകളെടുത്തു
.
പിറവം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലേന്ന് ശനിയാഴ്ച ഇരുസഭകളുമായി ചര്‍‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ധാരണയൊന്നുമുണ്ടായില്ലെന്നു് പോലീസ് പറഞ്ഞുവെന്ന് കേരളകൗമുദി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടു്.കോടതിയുത്തരവ് നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടു് കത്തു നല്കിയ ഓര്‍ത്തഡോക്സ് സഭക്കാര്‍ കോടതിവിധി മാറ്റിവച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് തവണനല്കി പോലീസിന്റെ സാന്നിധ്യത്തില്‍‍ ധാരണണ്ടാക്കാന്‍ തയ്യാറായില്ല.

കോടതിവിധിനടപ്പാക്കാതെ പക്ഷപാതപരമായി പെരുമാറുകയാണു് പോലീസ് ചെയ്തതെന്നു് ഓര്‍ത്തഡോക്സ് സഭക്കാര്‍ പറയുന്നു.പോലീസ് കരുതലെടുത്തിരുന്നെങ്കില്‍ അനിഷ്ഠസം ഭവങ്ങളൊഴിവാക്കാമായിരുന്നു.

എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിധി

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1934ലെ ഭരണഘടന അനുസരിച്ച് ഓണക്കൂര്‍ സെഹിയോന്‍ പള്ളി വികാരിയായി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്തനാസിയോസിന്റെ 2002-ലെ കല്‍പന ശരിവച്ചുകൊണ്ട്‌ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി ജനുവരി അഞ്ചാം തീയതിയാണു് ഉത്തരവായതു്. 1934-ലെ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ഇടവക പള്ളികളിലൊന്നാണു് ഓണക്കൂര്‍ സെഹിയോന്‍ പള്ളിയെന്നു് എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിധിയില്‍ അംഗീകരിച്ചു.

2002-ല്‍ വികാരിസ്ഥാനത്തുനിന്നു് മാറ്റി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചപ്പോള്‍ അതംഗീകരിക്കാതെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ ഫാ. ജോയി ആനിക്കുഴി ഓണക്കൂര്‍ സെഹിയോന്‍ പള്ളിയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കീഴിലാക്കി അനധികൃതമായി വികാരിസ്ഥാനം കയ്യടക്കിയിരിക്കുകയായിരുന്നു.

വികാരിയുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഇദ്ദേഹത്തെ തടയുന്നതില്‍ നിന്നു പ്രതികളെ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിലക്കി. ഇടവകാംഗങ്ങളായ പാലക്കുഴിയില്‍ പി.വി. ഉലഹന്നനും മറ്റും ചേര്‍ന്നു സമര്‍പ്പിച്ച കേസിലാണ്‌ അഡീഷനല്‍ ജില്ലാ ജഡ്‌ജി വി.ഷിര്‍സി ഉത്തരവു നല്‍കിയത്‌. ഈ ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളിയ പശ്ചാത്തലത്തിലാണു് ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറ കോടതിയുത്തരവ് നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടു് നേരത്തേതന്നെ പോലീസിനു് കത്തു നല്കിയശേഷം ഞായറാഴ്ച രാവിലെ വികാരിയെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയതു്.


അനുബന്ധലേഖനങ്ങള്‍

ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ വൈദികനെയും വിശ്വാസികളെയും മര്‍ദിച്ചതില്‍ പ്രതിഷേധം

ഓണക്കൂര്‍ സെഹിയോന്‍ പള്ളി: മെത്രാപ്പൊലീത്തയുടെ കല്‍പന ജില്ലാ കോടതി ശരിവച്ചു

മനോരമ വാര്‍‍ത്ത



.

ഓണക്കൂര്‍ സെഹിയോന്‍ പള്ളി: മെത്രാപ്പൊലീത്തയുടെ കല്‍പന ജില്ലാ കോടതി ശരിവച്ചു

മൂവാറ്റുപുഴ, ജനുവരി 5: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1934ലെ ഭരണഘടന അനുസരിച്ച് ഓണക്കൂര്‍ സെഹിയോന്‍ പള്ളി വികാരിയായി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്തനാസിയോസിന്റെ 2002-ലെ കല്‍പന ശരിവച്ചുകൊണ്ട്‌ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി ജനുവരി അഞ്ചാം തീയതി ഉത്തരവായി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1934-ലെ ഭരണഘടന അനുസരിച്ചാണു പള്ളി ഭരിക്കുന്നതെന്നു മുന്‍ വികാരി ഫാ. ജോയി ആനിക്കുഴി സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു.

ഇദ്ദേഹത്തെ മാറ്റിയാണു് ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചത്‌. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ ഫാ. ജോയി ആനിക്കുഴി അനധികൃതമായി വികാരിസ്ഥാനം കയ്യടക്കിയിരിക്കുകയായിരുന്നു.

വികാരിയുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഇദ്ദേഹത്തെ തടയുന്നതില്‍ നിന്നു പ്രതികളെ വിലക്കിയിട്ടുണ്ട്‌. ഇടവകാംഗങ്ങളായ പാലക്കുഴിയില്‍ പി.വി. ഉലഹന്നനും മറ്റും ചേര്‍ന്നു സമര്‍പ്പിച്ച കേസിലാണ്‌ അഡീഷനല്‍ ജില്ലാ ജഡ്‌ജി വി.ഷിര്‍സി ഉത്തരവു നല്‍കിയത്‌. ഈ ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി.

ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. ബിജു എബ്രഹാം ആണു് ഹാജരായതു്.

സഭാവിഭവങ്ങള്‍ സമൂഹത്തിനു പ്രയോജനപ്പെടുംവിധം വിനിയോഗിക്കണം: ഡോ. തോമസ്‌ മാര്‍ അത്തനാസ്യോസ്‌

കോട്ടയം: മാറിക്കൊണ്‌ടിരിക്കുന്ന സമൂഹത്തില്‍ സഭാദൗത്യനിര്‍വഹണത്തിന്‌ മാനവവിഭവശേഷിവികസനം സംബന്ധിച്ച്‌ പുതിയ വീക്ഷണം ആവശ്യമാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ മാനവവിഭവശേഷി മാനേജ്‌മെന്റ്‌ വകുപ്പ്‌ അധ്യക്ഷന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. സമൂഹത്തിന്‌ പ്രയോജനകരമാകുന്നവിധം സഭയിലെ വിഭവങ്ങളുടെ വിനിയോഗം ക്രമീകരിക്കണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവലോകം കാതോലിക്കാസന സിംഹാസന അരമനയില്‍ 2009 ഡി 28നു നടന്ന ഏകദിന ചര്‍ച്ചാ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.സഭാ അത്മായ ട്രസ്റ്റി എം.ജി ജോര്‍ജ്‌ മുത്തൂറ്റ്‌, ഡല്‍ഹി വനിതാ കമ്മീഷന്‍ അംഗം ഡോ. റെനി ജേക്കബ്‌, അലക്‌സ്‌ കോശി, എം.ടി പോള്‍, ഫാ. പി.എ ഫിലിപ്പ്‌, ഫാ. റോയി പി.തോമസ്‌, ഫാ. ജോസഫ്‌ കുര്യാക്കോസ്‌, അഡ്വ. ഫാ. ജോണ്‍ കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു.

വിവിധ മേഖലകളില്‍ വൈദഗ്‌ധ്യമുള്ള 35 പേര്‍ സംബന്ധിച്ചു. വിവാഹം, കുടുംബം, തൊഴില്‍, സ്ഥിതി വിവരശേഖരണം തുടങ്ങിയ മേഖലകളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി ഉപസമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

കടപ്പാടു് ദീപിക

.

ഗിലയാദ് ധ്യാന കേന്ദ്രം



ഗിലയാദ്‌ മരിയന്‍ ഓഫനേജ്‌ & റിട്രീറ്റ്‌ സെന്റര്‍

എറണാകുളം ജില്ലയില്‍ കൂത്താട്ടുകുളത്തെ വടകരയില്‍ 2006 ല്‍ സ്ഥാപിതമായതാണു് ഗിലയാദ്‌ ധ്യാനകേന്ദ്രം. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെ മാര്‍‍ഗനിര്‍‍ദേശത്തിന്‍‍ കീഴില്‍ ഭാഗ്യസ്മരണാര്‍‍ഹനായ റവ.ഫാദര്‍ ജേക്കബ്‌ കളപ്പുരക്കലിന്റെ (Rev.Fr . Jacob kalapurackal) പരിശ്രമഫലമായാണ്‌ ഈ ധ്യാനകേന്ദ്രം ആരംഭിച്ചതു്.
റവ.ഫാദര്‍ ജേക്കബ്‌ കളപ്പുരക്കല്‍‍

സമൂഹത്തിലെ നാനാവിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ ധ്യാനകേന്ദ്രത്തിലെ വി.കുര്‍ബ്ബാനയിലും ശുശ്രൂഷകളിലും സജീവമായി പങ്കുകൊണ്ട്‌ വരുന്നു. പരി.സഭയുടെ ആത്മീയ നവോത്ഥാനത്തെ ലക്ഷ്യമാക്കി വിവിധതരം ശുശ്രുഷകള്‍ ഇവിടെ നടത്തിവരുന്നു. വേദപഠനക്ലാസ്സുകള്‍, വിശ്വാസ പഠനക്ലാസുകള്‍, വിദ്യാര്‍ത്ഥി സംഗമം, യുവജനവേദി, കുടുംബ സംഗമം, വൃദ്ധജനപരിപാലനം, ഉദ്യോഗസ്ഥാ കൂട്ടായ്‌മ , സാധുജന സംരക്ഷണം, പ്രകൃതിപരിപാലനയത്‌നങ്ങള്‍, സ്വയം തൊഴില്‍ പരിശീലനം എന്നിവയ്‌ക്കുപുറമെ ആത്മീയ നവീകരണ ധ്യാനങ്ങള്‍ എല്ലാ ആഴ്‌ചകളിലും അവധിക്കാലങ്ങളിലും നടത്തിവരുന്നു. ധ്യാനകേന്ദ്രത്തിന്റെഭാഗമായ ചാപ്പല്‍‍ പത്രോസ്-പൗലോസ് ശ്ലീഹാമാരുടെ നാമത്തിലാണു്.


കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷനായ ഒമ്പതംഗ ന്യാസാണു് ഗിലയാദ്‌ ധ്യാനകേന്ദ്രം ഭരിക്കുന്നതു്. സ്ഥാപക മാനേജിങ് ട്രസ്റ്റിയും ഡയറക്‌ടറും ഭാഗ്യസ്മരണാര്‍‍ഹനായ റവ.ഫാദര്‍ ജേക്കബ്‌ കളപ്പുരക്കലായിരുന്നു. ഇപ്പോള്‍‍ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിലെ വൈദികരായ റവ.ഫാദര്‍ പി.സി. ജോയി കടുകും മാക്കില്‍ ഉപാദ്ധ്യക്ഷനായും റവ.ഫാദര്‍ ഏലിയാസ്‌ മണ്ണാത്തിക്കുളം മാനേജിംഗ്‌ ട്രസ്റ്റിയായും റവ.ഫാദര്‍ സൈമണ്‍ വര്‍ഗ്ഗീസ്‌ കണ്ണങ്കരേത്ത്‌ ഡയറക്‌ടര്‍ ആയും സേവനം അനുഷ്‌ഠിക്കുന്നു.


എല്ലാ ആഴ്‌ചയിലും നടത്തി വരുന്ന ശുശ്രൂഷകള്‍

എല്ലാ ബുധനാഴ്‌ചയും 10.00 മുതല്‍ 2.00 വരെ മദ്ധ്യസ്ഥപ്രാര്‍ത്ഥന
എല്ലാ വെള്ളിയാഴ്‌ചയും വൈകിട്ട്‌ 6.00 മുതല്‍ 7.30 വരെ സന്ധ്യാനമസ്‌കാരവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും
എല്ലാ ശനിയാഴ്‌ചയും രാവിലെ 8.30 മുതല്‍ 2.00 വരെ വി.കുര്‍ബ്ബാനയും ധ്യാനവും
എല്ലാഞായറാഴ്ചയും രാവിലെ 6.30 മുതല്‍ 8.30 വരെവി.കുര്‍ബ്ബാന

പലവിധത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക്‌ കൗണ്‍സിലിങ് സൗകര്യം .

വിളിക്കേണ്ട നമ്പരുകള്‍‍

ഓഫീസ് 0485 2881971 , ഫാദര്‍ ഏലിയാസ്‌ മണ്ണാത്തിക്കുളം (Fr Alias John)9961636342, ഫാദര്‍ സൈമണ്‍ വര്‍ഗ്ഗീസ്‌ കണ്ണങ്കരേത്ത്‌ (Fr. Simon Varghese Kannankureth) 9447417867, ഫാദര്‍ ജോയി കടുകും മാക്കില്‍ (Fr. P.C. Joy) 9447606819

ഗിലയാദ്‌ മരിയന്‍ ഓഫനേജ്‌ & റിട്രീറ്റ്‌ സെന്റര്‍ പ്രോജക്ട്

ഗിലയാദ്‌ ടൈംസ്‌


കൂത്താട്ടുകുളം: വടകര ഗിലയാദ്‌ മരിയന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗിലയാദ്‌ ടൈംസിന്റെ പ്രകാശനം 2010 ജനുവരി രണ്ടിന്‌ രാവിലെ 11-ന്‌ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ഫാ. ബിനോയി പട്ടകുന്നേല്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. ഫാ. ഏബ്രാഹാം കാരാമേല്‍, ഫാ. ഏലിയാസ്‌ ജോണ്‍, ഫാ. സൈമണ്‍ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഗിലയാദ്‌ മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. സൈമണ്‍ വര്‍ഗീസ്‌ കണ്ണകരേത്താണു് ഗിലയാദ്‌ ടൈംസിന്റെ എഡിറ്റര്‍.




.

വൈദിക കൂട്ടായ്‌മ നടത്തി



ഇലഞ്ഞി: ഓര്‍ത്തഡോക്‌സ്‌ സഭ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിലെ വൈദിക കൂട്ടായ്‌മ ഇലഞ്ഞി സെന്റ്‌ ഫിലോമിനാസ്‌ പബ്ലിക്‌ സ്‌കൂള്‍ ആന്‍ഡ്‌ ജൂണിയര്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. വൈദികസംഘം സെക്രട്ടറി ഫാ. ബിനോയി പട്ടകുന്നേല്‍, ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍, ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം, ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍-എപ്പിസ്‌കോപ്പ, റവ.ഡോ ജോണ്‍ ഏര്‍ണ്യാകുളത്തില്‍, ഫാ. ജോണ്‍സണ്‍ പുറ്റാനില്‍, ഫാ. ജോണ്‍ വള്ളിക്കാട്ടില്‍, ഫാ. മാത്യു കണ്ടത്തില്‍പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂത്താട്ടുകുളം വാര്‍‍ത്ത

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.