സന്തുല ട്രസ്റ്റിന്റെ പുസ്‌തകം പ്രകാശനം ചെയ്‌തു
കൂത്താട്ടുകുളം,സെപ്തം 21: സന്തുല ട്രസ്റ്റ് ഹോസ്‌പിറ്റല്‍ പ്രസിദ്ധീകരിച്ച ഹാന്‍ഡ് ബുക്ക് ഓഫ് ഡിസേബിലിറ്റി സര്‍ട്ടിഫിക്കേഷന്‍ ഇന്‍ സൈക്യാട്രി എന്ന പുസ്‌തകം കോലഞ്ചേരി മെഡിക്കല്‍ കോളജ് സ്ഥാപക ഡയറക്‌ടര്‍ ഡോ. കെ.സി മാമ്മന്‍ പ്രകാശനം ചെയ്‌തു. ഹോസ്‌പിറ്റലില്‍ നടന്ന ചടങ്ങില്‍ സന്തുല ട്രസ്റ്റ് പ്രസിഡന്റായ കണ്ടനാടു് കിഴക്കു്-ഭദ്രാസനത്തിന്റെ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പുസ്‌തകം ഏറ്റുവാങ്ങി. ഡോ. തോമസ് ജോണ്‍ രചിച്ച പുസ്‌തകം ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ ഫാ. എഡ്വേര്‍ഡ് ജോര്‍ജ് പരിചയപ്പെടുത്തി. വൈസ്‌പ്രസിഡന്റ് പി.വി തോമസ്, ഡയറക്‌ടര്‍ ബോര്‍ഡംഗം വിന്‍സന്റ് ജോണ്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ ശാലിനി ജൂലി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Posts (Atom)
പകര്‍പ്പനുമതി വിവരം
പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.