മൂവാറ്റുപുഴ, ഡിസംബര്‍ 18 – കണ്ടനാടു് ഈസ്റ്റ് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ മാർത്തോമ്മാശ്ളീഹയുടെ ഓർമപ്പെരുനാളിന് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാർ അത്താനാസിയോസ് കൊടിയേറ്റി.
20 ന് രാവിലെ ഏഴിന് കുർബാന, ആറിൻസന്ധ്യാ നമസ്കാരം. ഏഴിന് ഫാ. തോംസൺ റോബിന്റെ നേതൃത്വത്തിൽ വചന ശുശ്രൂഷ. 21 ന് 7.30 ന് പ്രഭാത നമസ്കാരം. 8.30 ന് കുർബാന. 10.30 ന് ലേലം. 12 ന് സ്നേഹ വിരുന്ന്. രണ്ടിനു കൊടിയിറക്ക്. ജനനപ്പെരുനാളിന്റെ ഭാഗമായി 24 ന് 9.30 ന് പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, 10.30 ന് കുർബാന, 31 ന് രാത്രി ഒൻപതിന് പുതുവത്സരാരാധന. 10.30 ന് കുർബാന, 12 ന് സ്നേഹ വിരുന്ന്.