കൂത്താട്ടുകുളം മേഖലയില്‍ നിന്നും പാമ്പാക്കുട തീര്‍ഥയാത്ര നടത്തി

കൂത്താട്ടുകുളം: പാമ്പാക്കുട ചെറിയപള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് പൗലോസ് ഒന്നാമന് ബാവയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രഥമ കൂത്താട്ടുകുളം മേഖലാ തീര്‍ഥയാത്ര മെയ് 2-നു നടന്നു.
ഓര്‍ത്തഡോക്സ് സഭ വൈദികട്രസ്റ്റി റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് യാത്ര ഉദ്ഘാടനം ചെയ്തു. കണ്ടനാട് ഈസ്റ്റ് കൂത്താട്ടുകുളം മേഖലാ സഭാകേന്ദ്രത്തില്‍ നിന്നാണ് സംഘം യാത്ര തിരിച്ചത്.
ഫാ. മാത്യൂസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി. ജോണ്‍, ഫാ. ജോയി കടുകംമാക്കീല്, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ഏലിയാസ് മണ്ണാത്തിക്കുളം, ഫാ. ഷിബു കുര്യന്, ജോസഫ് ജോര്‍ജ്, ബിജു പാറത്തൊട്ടായില്, മത്തായി ഏറമ്പടം, മാത്തുക്കുട്ടി പറപ്പേടത്ത്, എം.സി ജോയി എന്നിവര്‍ നേതൃത്വം നല്കി.
ഉറവിടം കൂത്താട്ടുകുളം ഓര്‍ത്തഡോക്സ് സഭാകേന്ദ്രം
.
സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളില്‍ നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം

കൂത്താട്ടുകുളം - ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളില്‍ നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ അടിസ്ഥാനശില ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ആശിര്‍വദിക്കുന്നു. മാത്യു മല്ലിപ്പുറത്ത്, സ്കറിയ മൂലംതുരുത്തില്, ബേബി വര്‍ക്കി, റവ. ഡോ. ജോണ്‍ ഏര്‍ണ്യാകുളത്തില്‍, ഫാ. കുര്യാക്കോസ് പോത്താറയില്‍ കോര്‍-എപ്പിസ്കോപ്പ, ജോയ്സ് മാമ്പിള്ളില്‍, സുനില്‍ കള്ളാട്ടുകുഴി, രാജീവ് മംഗലത്ത് എന്നിവര്‍ സമീപം.
കടപ്പാടു്-കൂത്താട്ടുകുളം വാര്‍ത്ത
Subscribe to:
Posts (Atom)
പകര്‍പ്പനുമതി വിവരം
പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.