ഈ ലേഖയില്‍‍ തിരയുക

കൂത്താട്ടുകുളം ടൗണ്‍‍ സെന്‍റ് ജോണ്‍‍സ് സെന്‍ററില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പുപെരുന്നാളും പരി. അബ്ദുല്‍‍ മിശിഹാ പാത്രിയര്‍ക്കീസിന്‍റെ ഓര്‍‍മപ്പെരുന്നാളും



കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണ്‍‍ സെന്‍റ് ജോണ്‍‍സ് ഓര്‍ത്തഡോക്സ് സിറിയന്‍ സെന്‍ററില്‍ വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പുപെരുന്നാളും പരിശുദ്ധ അബ്ദുല്‍‍ മിശിഹാ പാത്രിയര്‍ക്കീസിന്‍റെ 96-ആം ഓര്‍‍മപ്പെരുന്നാളും ഓഗസ്റ്റ് 15-ആം തീയതി തിങ്കളാഴ്ച ആചരിയ്ക്കുമെന്നു് വികാരി ഫാ. ഗീവറു്ഗീസ് ഏലിയാസ് അറിയിച്ചു. രാവിലെ ഏഴരയ്ക്കു് വിശുദ്ധ കുര്‍ബാനയും തുടര്‍‍ന്നു് നേര്‍‍ച്ചവിളമ്പും ഉണ്ടായിരിയ്ക്കും

വൈദികപട്ടം സ്വീകരിച്ചു


മൂവാറ്റുപുഴ : മുളന്തുരുത്തി വെട്ടിക്കല്‍‍ താനിക്കുഴിയില്‍‍ റ്റി.വി.ഏലിയാസിന്റെയുംചിന്നമ്മ ഏലിയാസിന്റെയും മകന്‍ ഡീക്കന്‍ ഗീവറു്ഗീസ്‌ ഏലിയാസ്‌ (വിജു) 2010 ജൂണ്‍‍ മാസം 30-ആം തീയതി മൂവാറ്റുപുഴ സെന്റ് തോമസ്‌ കത്തീഡ്രലില്‍‍ വച്ചു് വൈദികപട്ടം സ്വീകരിച്ചു. ഡോ.തോമസ്‌ മാര്‍‍ അത്താനാസിയോസ്‌ മുഖ്യകാര്‍‍മികത്വം വഹിച്ചു. യൂഹാനോന്‍‍ മാര്‍ പോളീകാര്‍പ്പോസും ഒട്ടനവധി വൈദികരും ശുശ്രൂഷയില്‍‍ സംബന്ധിച്ചു.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.