ഈ ലേഖയില്‍‍ തിരയുക

സ്തേഫാനോസ് മാര്‍ തേവോദോസിയോസ് കാലം ചെയ്തു



മസ്കത്തു് : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത(83) കാലം ചെയ്തു. മസ്കത്തിലെ റോയല്‍ ആസ്പത്രിയില്‍ ചികിത്സയിലിരിയ്ക്കെ നവംബര്‍‍‍ അഞ്ചാം തീയതി പുലര്‍ച്ചെയാണു് അന്ത്യം സംഭവിച്ചതു്. സംസ്കാരം വ്യാഴാഴ്ച മദ്ധ്യപ്രദേശിലെ ഭിലായിയില്‍ നടക്കും.


ഒരാഴ്ചയായി മസ്കത്തില്‍ ഇടവക സന്ദര്‍ശനം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. പരുമല തിരുമേനിയുടെ പെരുനാളിനോടനുബന്ധിച്ചുള്ള പരിപാടികളില്‍ സംബന്ധിയ്ക്കാനാണു് അദ്ദേഹം മസ്കത്തിലെത്തിയതു്. ദേഹാസ്വാസ്ഥ്യം കാരണം നവംബര്‍‍‍ നാലാം തീയതി ഞായറാഴ്ച ഉച്ചയ്ക്കു് ശേഷമുള്ള പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തില്ല. തുടര്‍ന്നു് അറ്റ്‍ലസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു് റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു് വെന്റിലേറ്ററിലാക്കി. ബഹ്റൈന്‍ സമയം നവംബര്‍‍ അഞ്ചാം തീയതി പുലര്‍ച്ചെ അഞ്ചരയോടെ കാലം ചെയ്യുകയായിരുന്നു.

കോട്ടയം പാത്താമുട്ടം കയ്യാലില്‍ കുടുംബാംഗമായി 1924 ഒക്ടോബര്‍‍ 2-നു് ചാക്കോ കുര്യന്‍‍‍‍‍ ‍-മറിയാമ്മ ദമ്പതിമാരുടെ മകനായി ജനിച്ച പുന്നൂസാണു് സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രപ്പോലീത്ത. 1975 ഫെബ്രുവരി 16 നാണു് അദ്ദേഹം മെത്രപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടതു്. 76 മുതല്‍ 79 വരെ മദ്രാസ് ഭദ്രാസനാധിപനായി പ്രവര്‍ത്തിച്ചു. 79 മുതല്‍ കൊല്‍ക്കത്ത ഭദ്രാസനത്തിന്റെ ചുമതല വഹിയ്ക്കുകയായിരുന്ന സ്തേഫാനോസ് മാര്‍ തേവോദോസിയോസ് ഈ ഭദ്രാസനത്തിന്റെ പ്രഥമ മെത്രപ്പോലീത്തയാണു്. നാഗപുര്‍ സെമിനാരിയുടെ സ്ഥാപകനുമാണു് അദ്ദേഹം .

1 comment:

  1. താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
    എം.കെ. ഹരികുമാര്‍

    ReplyDelete

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.