
114-ആമത്തെ പൗരസ്ത്യ കാതോലിക്കോസ്
ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ(സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസും ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയുമാണു് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവ. പൗരസ്ത്യ കാതോലിക്കോസ് എന്ന നിലയില്‍ അദ്ദേഹം ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമ പാത്രിയര്‍ക്കീസു്മാരില്‍ ഒരാളാണു്.
മുന്‍ഗാമിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നു് 2005 ഒക്ടോബര്‍ 29-ആം തീയതി അദ്ദേഹം മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുക്കുകയും 31-ആം തീയതി ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കപ്പെടുകയും ചെയ്തു. തോമസ് മാര്‍ തീമോത്തിയോസ് എന്ന നാമധേയത്തില്‍ 1966 മുതല്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹത്തെ 1992 സെ 10-ആം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്റെ പിന്‍ഗാമിയായി പൗരസ്ത്യ കാതോലിക്കോസിന്റെയും മലങ്കര മെത്രാപ്പോലീത്തയുടെയും സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തതു്.
1921-ഒക്ടോ 29-ആം തീയതി കേരളത്തിലെ മാവേലിക്കരയില്‍ ജനിച്ച അദ്ദേഹത്തിനു് മാതാപിതാക്കളിട്ട പേരു് സി റ്റി തോമസ് എന്നായിരുന്നു.
തോമാ ശ്ലീഹാതൊട്ടുള്ള 114-ആമത്തെ പൗരസ്ത്യ കാതോലിക്കോസും മലങ്കര സഭയുടെ ജാതിയ്ക്കു് കര്‍ത്തവ്യനായ പൊതുഭാര ശുശ്രൂഷകന്റെ(അര്ക്കദിയാക്കോന്) തുടര്‍ച്ചയായ 20-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ പരിശുദ്ധ ബാവ.

പാമ്പാക്കുട: യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പൌരസ്ത്യ (മലങ്കര) ഓര്‍ത്തഡോക്സ് സുറിയാനി സഭയോടു് അപേക്ഷിച്ചതു് പ്രകാരം സ്വയംഭരണാവകാശമുള്ള സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ ആര്‍ച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്തയായി ജര്‍മനിയിലെ മോശ ഗോര്‍ഗുന്‍ റമ്പാനെ മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ എന്ന പേരില്‍ അഭിഷേകം ചെയ്തു് നിയമനപത്രം നല്കിയയച്ചു . തിരികെ ജര്‍മനിയിലെത്തിയ മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ മെത്രാപ്പോലീത്ത സ്ഥാനത്തിനടുത്ത ശുശ്രൂഷകള്‍ നിര്വഹിച്ചുകൊണ്ടിരിയ്ക്കുകയാണു് എന്നു് സഭാവൃത്തങ്ങള്‍ അറിയിച്ചു.
പൌരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരായ കണ്ടനാടു് -കിഴക്കിന്റെ ഡോ.തോമസ് മാര്‍ അത്താനാസിയോസിന്റെയും തൃശൂരിന്റെ യൂഹാനോന്‍ മാര്‍ മിലിത്തോസിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ റമ്പാന്മാരുടെയും കശീശ്ശമാരുടെയുംസഹകരണത്തോടെ 2007 നവംബര്‍ 21 ബുധനാഴ്ച തശ്ശൂര്ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയില്‍ വച്ചാണു് അഭിഷേക ശുശ്രൂഷ നടന്നതു്. കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന പൌരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസാണു് യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കു് മെത്രാപ്പോലീത്തയെ വാഴിച്ചു് നല്‍കാനുള്ള 
തീരുമാനമെടുത്തതു്. ഇതു് നടപ്പിലാക്കുന്നതിനായി മെത്രാപ്പോലീത്തമാരുടെ അഞ്ചംഗ ഉപസമിമിതിയെ നിശ്ചയിയ്ക്കുകയും ചെയ്തു. അഞ്ചംഗ ഉപസമിമിതിയിലെ മറ്റ് അംഗങ്ങള്‍ക്കു് വ്യത്യസ്ഥങ്ങളായ കാരണങ്ങള്‍ കൊണ്ടു് മെത്രാഭിഷേകശുശ്രൂഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സ്വയംഭരണാവകാശമുള്ള സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ ആര്‍ച്ച് ഡയോസിസ് അംഗീകരിച്ചു് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബര്‍ 6-നു് ചേര്‍ന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസ് ശരിവച്ചു.

തുര്‍ക്കി, ഇറാക്കു് എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ യൂറോപ്പിലെ അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്ക്കു്വേണ്ടിയുള്ള പ്രേഷിത ഇടവകയാണീ സ്വതന്ത്ര ഭദ്രാസനം. 
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അപ്പോസ്തലിക ദൌത്യ നിര്‍വഹണത്തിന്റെ ഭാഗമായാണു് സഹോദരീസഭയ്ക്കുവേണ്ടി ഈ മെത്രാഭിഷേക ശുശ്രൂഷനടത്തിയതെന്നു് കണ്ടനാടു് (കിഴക്കു് ) ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമേല്‍ കത്തനാര് വിശദീകരിച്ചു.
വടകര: മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭയുടെ കണ്ടനാടു്-ഈസ്റ്റു് ഭദ്രാസനത്തിന്റെ കീഴില്‍പെട്ട വടകര സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സു് സുറിയാനി പള്ളി ഇടവകയുടെ കൈക്കാരന്മാരായി പി എം ജോസഫ്(പുഞ്ചക്കര) ബാബുതോമസ്(കണ്ണായിക്കാട്ടു്)എന്നിവരെയും സെക്രട്ടറിയായി എം സി ജോയി മുകളത്തു് പുത്തന്‍പുരയെയും ഭരണ സമിതിയംഗങ്ങളായി പതിനഞ്ചു് പേരെയും തെരഞ്ഞെടുത്തു.
റ്റി യു മത്തായി , റ്റി ജെ പോള്‍ , സി ജെ ജോണ്‍, റ്റി എ ബാബു, സിജു ഏലിയാസ്, സാജു ജോര്‍ജ് , സാബു ജോണ്‍, കെ എ ചെറിയാന്, പിഎം ജോര്‍ജ്, രാജു എന്‍ ജേക്കബ്, കെ വി യോഹന്നാന്,ബേബി മര്‍ക്കോസ്, പി റ്റി ജോയി, അവരാച്ചന് മറ്റത്തില്‍, ജോണ്‍ വറുഗീസ്എന്നിവരാണു് ഭരണ സമിതിയംഗങ്ങള്‍.
നവംബര്‍ 25 ഞായറാഴ്ചയും ഡിസംബര്‍ 2 ഞായറാഴ്ചയും പരസ്യപ്പെടുത്തിയിരുന്നതു് പ്രകാരം ഡിസംബര്‍ 2 ഞായറാഴ്ച ഉച്ചകഴിഞ്ഞു് വടകര പള്ളിയങ്കണത്തില്‍ വികാരി ഫാ. പി സി ജോയി കടുകുംമാക്കിലിന്റെ അദ്ധ്യക്ഷതയില്‍ മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയനുസരിച്ചു്കൂടിയ ഇടവക യോഗമാണു് ഭരണസമിതി തെരഞ്ഞെടുപ്പു് നടത്തിയതു്. നമസ്കാരത്തിനു് ശേഷം പരേതനായമുന്കൈക്കാരന് അബ്രാഹം മത്തച്ചനു് ആദരാഞ്ജലികളര്പ്പിച്ചുകൊണ്ടാണു് ഇടവകയോഗം തുടങ്ങിയതു്. സഹവൈദീകരായ ഫാ.മാത്യു അബ്രാഹം, ഫാ.ജോണ്‍ വി ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു.
പകര്‍പ്പനുമതി വിവരം
പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.