ഈ ലേഖയില്‍‍ തിരയുക

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍


114-ആമത്തെ പൗരസ്ത്യ കാതോലിക്കോസ്


ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ(സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസും ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭാഗമായ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയുമാണു് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവ. പൗരസ്ത്യ കാതോലിക്കോസ് എന്ന നിലയില്‍ അദ്ദേഹം ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമ പാത്രിയര്‍ക്കീസു്മാരില്‍ ഒരാളാണു്.

മുന്‍ഗാമിയായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നു് 2005 ഒക്ടോബര്‍ 29-ആം തീയതി അദ്ദേഹം മലങ്കര മെത്രാപ്പോലീത്താസ്ഥാനം ഏറ്റെടുക്കുകയും 31-ആം തീയതി ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കപ്പെടുകയും ചെയ്തു. തോമസ് മാര്‍ തീമോത്തിയോസ് എന്ന നാമധേയത്തില്‍ 1966 മുതല്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹത്തെ 1992 സെ 10-ആം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനായിരുന്നു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്റെ പിന്‍ഗാമിയായി പൗരസ്ത്യ കാതോലിക്കോസിന്റെയും മലങ്കര മെത്രാപ്പോലീത്തയുടെയും സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തതു്.


1921-ഒക്ടോ 29-ആം തീയതി കേരളത്തിലെ മാവേലിക്കരയില്‍ ജനിച്ച അദ്ദേഹത്തിനു് മാതാപിതാക്കളിട്ട പേരു് സി റ്റി തോമസ് എന്നായിരുന്നു.


തോമാ ശ്ലീഹാതൊട്ടുള്ള 114-ആമത്തെ പൗരസ്ത്യ കാതോലിക്കോസും മലങ്കര സഭയുടെ ജാതിയ്ക്കു് കര്‍ത്തവ്യനായ പൊതുഭാര ശുശ്രൂഷകന്റെ(അര്‍ക്കദിയാക്കോന്‍) തുടര്‍ച്ചയായ 20-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ പരിശുദ്ധ ബാവ.

2 comments:

  1. വിഷയവുമായി ബന്ധപ്പെട്ട പ്രതികരണമല്ല, എന്നതില്‍ ക്ഷമിക്കുമല്ലോ. കണ്ണികള്‍ നല്‍കിയിരിക്കുന്നതില്‍ ബൈബിളിലേക്ക് നല്‍കിയിരിക്കുന്ന ലിങ്ക് ശരിയായതല്ല. മലയാളം യൂണിക്കോഡ് ബൈബിളിലേക്ക് ആ പുറം പോകുന്നില്ല. ദയവായി ശ്രദ്ധിക്കുമല്ലോ. ശരിയായ യു.ആര്‍.എല്‍ ഇവിടെ.

    ReplyDelete

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.