പാമ്പാക്കുട: യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പൌരസ്ത്യ (മലങ്കര) ഓര്‍ത്തഡോക്സ് സുറിയാനി സഭയോടു് അപേക്ഷിച്ചതു് പ്രകാരം സ്വയംഭരണാവകാശമുള്ള സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ ആര്‍ച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്തയായി ജര്‍മനിയിലെ മോശ ഗോര്‍ഗുന്‍ റമ്പാനെ മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ എന്ന പേരില്‍ അഭിഷേകം ചെയ്തു് നിയമനപത്രം നല്കിയയച്ചു . തിരികെ ജര്‍മനിയിലെത്തിയ മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ മെത്രാപ്പോലീത്ത സ്ഥാനത്തിനടുത്ത ശുശ്രൂഷകള്‍ നിര്‍വഹിച്ചുകൊണ്ടിരിയ്ക്കുകയാണു് എന്നു് സഭാവൃത്തങ്ങള്‍ അറിയിച്ചു.
പൌരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരായ കണ്ടനാടു് -കിഴക്കിന്റെ ഡോ.തോമസ് മാര്‍ അത്താനാസിയോസിന്റെയും തൃശൂരിന്റെ യൂഹാനോന്‍ മാര്‍ മിലിത്തോസിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ റമ്പാന്മാരുടെയും കശീശ്ശമാരുടെയുംസഹകരണത്തോടെ 2007 നവംബര്‍ 21 ബുധനാഴ്ച തശ്ശൂര്‍ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയില്‍ വച്ചാണു് അഭിഷേക ശുശ്രൂഷ നടന്നതു്. കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന പൌരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസാണു് യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കു് മെത്രാപ്പോലീത്തയെ വാഴിച്ചു് നല്കാനുള്ള
തീരുമാനമെടുത്തതു്. ഇതു് നടപ്പിലാക്കുന്നതിനായി മെത്രാപ്പോലീത്തമാരുടെ അഞ്ചംഗ ഉപസമിമിതിയെ നിശ്ചയിയ്ക്കുകയും ചെയ്തു. അഞ്ചംഗ ഉപസമിമിതിയിലെ മറ്റ് അംഗങ്ങള്‍ക്കു് വ്യത്യസ്ഥങ്ങളായ കാരണങ്ങള്‍ കൊണ്ടു് മെത്രാഭിഷേകശുശ്രൂഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സ്വയംഭരണാവകാശമുള്ള സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ ആര്‍ച്ച് ഡയോസിസ് അംഗീകരിച്ചു് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബര്‍ 6-നു് ചേര്‍ന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസ് ശരിവച്ചു.
തുര്‍ക്കി, ഇറാക്കു് എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ യൂറോപ്പിലെ അസ്സീറിയരും അറബികളുമായ ചിതറിക്കഴിയുന്ന സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കു്വേണ്ടിയുള്ള പ്രേഷിത ഇടവകയാണീ സ്വതന്ത്ര ഭദ്രാസനം.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അപ്പോസ്തലിക ദൌത്യ നിര്‍വഹണത്തിന്റെ ഭാഗമായാണു് സഹോദരീസഭയ്ക്കുവേണ്ടി ഈ മെത്രാഭിഷേക ശുശ്രൂഷനടത്തിയതെന്നു് കണ്ടനാടു് (കിഴക്കു് ) ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമേല്‍ കത്തനാര്‍ വിശദീകരിച്ചു.

യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കു്വേണ്ടി മെത്രാപ്പോലീത്തയെ വാഴിച്ചതു് സുന്നഹദോസ് തീരുമാനപ്രകാരമാണെന്നു് ഓര്‍ത്തഡോക്സ് അല്‍മായ വേദിയും വെളിപ്പെടുത്തിയിട്ടുണ്ടു്.
ReplyDeleteഓഗസ്റ്റില്‍ കൂടിയ സുന്നഹദോസ് ജര്‍മനിയിലെ സുറിയാനി ഓര്‍ത്തഡോക്സ് വിശ്വാസികളുടെ അപേക്ഷ പരിഗണിക്കുകയും ക്രൈസ്തവ ധര്‍മ്മമെന്ന നിലയില്‍ പട്ടം നല്‍കാന്‍ തീരുമാനിയ്ക്കുകയുമായിരുന്നു. ഇതിനായി തോമസ് മാര്‍ മക്കാറിയോസ്, പൌലൂസ് മാര്‍ മിലിത്തിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് എന്നിവരെ സുന്നഹദോസ് ചുമതലപ്പെടുത്തിയിരുന്നു.
ഏതാനും ആഴ്ച മുമ്പാണു് ജര്‍മന്‍ സംഘം കേരളത്തിലെത്തിയതു്. പരിശുദ്ധ കാതോലിക്കാ ബാവാ തീയതി നിശ്ചയിച്ചതോടെ കമ്മിറ്റിയംഗങ്ങളായ ശ്രേഷ്ഠ നിയുക്ത ബാവാ, സിനഡ് സെക്രട്ടറി മാര്‍ സേവേറിയോസ് എന്നിവര്‍ തടസവാദങ്ങളുമായി രംഗത്തെത്തി. മാര്‍ മക്കാറിയോസ് ഉടന്‍ പട്ടം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു ബാവാ സിനഡ് വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെട്ടെങ്കിലും സിനഡ് സെക്രട്ടറി തയ്യാറായില്ല.
ഇതിനിടെ വിദഗ്ധാഭിപ്രായം തേടാന്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. കെ.എം. ജോര്‍ജ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവരെ വിളിച്ചുവരുത്താന്‍ ബാവാ ആവശ്യപ്പെട്ടെങ്കിലും അതു നടന്നില്ല.
ഈ സാഹചര്യത്തില്‍ സിനഡ് തീരുമാനവും സബ് കമ്മിറ്റിയില്‍ ഭൂരിപക്ഷവും ഉള്ളതിനാല്‍ തൃശൂര്‍ അരമനയില്‍വച്ച് സ്ഥാനാരോഹണം നടത്തുകയായിരുന്നു. മെത്രാന്‍ വാഴ്ചയെ ന്യായീകരിച്ചു മാര്‍ മക്കാറിയോസ് കാതോലിക്കാ ബാവായ്ക്കു് കത്തെഴുതിയിരുന്നെന്നും അല്‍മായ വേദിയുടെ റിപ്പോര്‍ട്ടു് പറയുന്നു.
ജര്‍മന്‍ റമ്പാനെ മെത്രാപ്പോലീത്തായാക്കിയത് ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തിന്റെ അറിവോടെയാണെന്നു വ്യക്തമായിരിക്കുന്നു. മെത്രാഭിഷേകം നടത്തിയ മെത്രാന്മാര്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണു് സുന്നഹദോസും സ്വീകരിച്ചിരിക്കുന്നതു്. ആകമാന സുറിയാനി സഭയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ഓര്‍ത്തഡോക്സ് സഭയുടെ ഗൂഡലക്ഷ്യമാണു വെളിപ്പെട്ടിരിക്കുന്നത്.
ReplyDeleteമെത്രാപ്പോലീത്തമാര്‍ക്കു് ഇഷ്ടമുള്ളപ്പോള്‍ എവിടെവച്ചും മെത്രാന്മാരെ വാഴിയ്ക്കാമെന്ന അവസ്ഥയാണോ ഓര്‍ത്തഡോക്സ് സഭയിലുള്ളതു്? മെത്രാഭിഷേകം നടത്തി ആകമാന സുറിയാനി സഭയില്‍ കലഹത്തിന്റെ വിത്തുപാകി ശ്രമിയ്ക്കുന്നവരുടെ ലക്ഷ്യം പ്രതികാരമല്ലേ? സ്വന്തം ആവശ്യത്തിനു് ബിഷപ്പുമാരെ വാഴിയ്ക്കുന്നതും കഴിഞ്ഞ് കയറ്റുമതിയും തുടങ്ങിയിരിയ്ക്കുന്നതു് സഭക്കു ഭൂഷണമാണോയെന്ന് മൂവാറ്റുപുഴയില്‍ സഭാ സമാധാനയോഗം വിളിച്ചുകൂട്ടിയവര്‍ ചിന്തിക്കൂ.
The patriarchese Bawa and his representatives in puthen cruiz have done similar or worser activities thousand times.
ReplyDeletewe immitated the same game atleast once.
The news can be viewed in the following link
ReplyDeletehttp://indiatoday.digitaltoday.in/index.php?option=com_content&task=view&issueid=31&id=2462&Itemid=1§ionid=21
This comment has been removed by the author.
ReplyDeleteGreat
ReplyDeletehttp://www.youtube.com/watch?v=xpM26ndbYts&feature=player_embedded