കോട്ടയം: അപ്രസക്തമായ ചില രേഖകള്‍ പ്രസിദ്ധപ്പെടുത്തി മലങ്കര സഭയുടെ ഉടമസ്ഥതയിലും കൈവശത്തിലും ഉപയോഗത്തിലുമിരിക്കുന്ന ആലുവ തൃക്കുന്നത്തു സെമിനാരിക്ക് അവകാശമുന്നയിക്കുന്നതും അവിടെ പ്രവേശിയ്ക്കുമെന്നു പറയുന്നതും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പ്രസക്ത രേഖകളുണ്ടെങ്കില്‍ അവ കോടതിയില്‍ സമര്‍പ്പിച്ചു നിവൃത്തി നേടുകയാണു വേണ്ടതെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പ്രസ്താവിച്ചു
.തൃക്കുന്നത്തു സെമിനാരി അടക്കമുള്ള സഭാവക പള്ളികള്‍ക്കെല്ലാം 1934ലെ ഭരണഘടന ബാധകമാണെന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. വിഘടിത വിഭാഗത്തിന്റെ സാമന്ത കാതോലിക്ക അങ്കമാലി, കൊച്ചി, കണ്ടനാട് ഭദ്രാസനങ്ങളിലെ പള്ളികളില്‍ പ്രവേശിക്കരുതെന്നു പള്ളിക്കോടതിയുടെയും ഹൈക്കോടതിയുടെയും ശാശ്വതനിരോധനം നിലനില്‍ക്കുകയാണ്. തൃക്കുന്നത്തു സെമിനാരി സംബന്ധിച്ചു് വിമത യാക്കോബായ വിഭാഗം ഇതുവരെ കൊടുത്ത കേസുകളിലെല്ലാം അവര്‍ പരാജിതരായി എന്ന സത്യം മറച്ചുവച്ചുകൊണ്ടു് നടത്തുന്ന കുപ്രാചരണം അവസാനിപ്പിക്കണം. അവര്‍ക്കു് അനുകൂലമായി എന്നെങ്കിലും കിട്ടിയ ഏതെങ്കിലും കോടതിവിധി കാണിച്ചാല്‍ അത് അനുസരിക്കാന്‍ മലങ്കര സഭ തയാറാണെന്നും ഫാ. കോനാട്ടച്ചന്‍ പറഞ്ഞു.
MALANKARA ORTHODOGS-എന്നറിയപ്പെടുന്ന മെത്രാന്‍ കക്ഷിക്കാരെ നിങ്ങളെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. മലങ്കരയിലുള്ള മുഴുവന്‍ ആളുകളേയും ഉള്‍പ്പെടുത്തി ഒരു ഹിതപരിശോധന നടത്തി ആലുവ ത്രിക്കുന്നത്തു സെമിനാരിയുടെ ഉടമസ്ഥവകാശം ആര്‍ക്കാണെന്ന് തെളിയിക്കാമോ?
ReplyDelete