ഗിലയാദ് മരിയന്‍ ഓഫനേജ് & റിട്രീറ്റ് സെന്റര്‍
എറണാകുളം ജില്ലയില്‍ കൂത്താട്ടുകുളത്തെ വടകരയില്‍ 2006 ല്‍ സ്ഥാപിതമായതാണു് ഗിലയാദ് ധ്യാനകേന്ദ്രം. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മാര്‍ഗനിര്‍ദേശത്തിന്‍ കീഴില്‍ ഭാഗ്യസ്മരണാര്‍ഹനായ റവ.ഫാദര്‍ ജേക്കബ് കളപ്പുരക്കലിന്റെ (Rev.Fr . Jacob kalapurackal) പരിശ്രമഫലമായാണ് ഈ ധ്യാനകേന്ദ്രം ആരംഭിച്ചതു്.
റവ.ഫാദര്‍ ജേക്കബ് കളപ്പുരക്കല്‍ |
സമൂഹത്തിലെ നാനാവിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ ധ്യാനകേന്ദ്രത്തിലെ വി.കുര്‍ബ്ബാനയിലും ശുശ്രൂഷകളിലും സജീവമായി പങ്കുകൊണ്ട് വരുന്നു. പരി.സഭയുടെ ആത്മീയ നവോത്ഥാനത്തെ ലക്ഷ്യമാക്കി വിവിധതരം ശുശ്രുഷകള്‍ ഇവിടെ നടത്തിവരുന്നു. വേദപഠനക്ലാസ്സുകള്‍, വിശ്വാസ പഠനക്ലാസുകള്‍, വിദ്യാര്‍ത്ഥി സംഗമം, യുവജനവേദി, കുടുംബ സംഗമം, വൃദ്ധജനപരിപാലനം, ഉദ്യോഗസ്ഥാ കൂട്ടായ്‌മ , സാധുജന സംരക്ഷണം, പ്രകൃതിപരിപാലനയത്‌നങ്ങള്‍, സ്വയം തൊഴില്‍ പരിശീലനം എന്നിവയ്‌ക്കുപുറമെ ആത്മീയ നവീകരണ ധ്യാനങ്ങള്‍ എല്ലാ ആഴ്‌ചകളിലും അവധിക്കാലങ്ങളിലും നടത്തിവരുന്നു. ധ്യാനകേന്ദ്രത്തിന്റെഭാഗമായ ചാപ്പല്‍ പത്രോസ്-പൗലോസ് ശ്ലീഹാമാരുടെ നാമത്തിലാണു്.
കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷനായ ഒമ്പതംഗ ന്യാസാണു് ഗിലയാദ് ധ്യാനകേന്ദ്രം ഭരിക്കുന്നതു്. സ്ഥാപക മാനേജിങ് ട്രസ്റ്റിയും ഡയറക്‌ടറും ഭാഗ്യസ്മരണാര്‍ഹനായ റവ.ഫാദര്‍ ജേക്കബ് കളപ്പുരക്കലായിരുന്നു. ഇപ്പോള്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വൈദികരായ റവ.ഫാദര്‍ പി.സി. ജോയി കടുകും മാക്കില്‍ ഉപാദ്ധ്യക്ഷനായും റവ.ഫാദര്‍ ഏലിയാസ് മണ്ണാത്തിക്കുളം മാനേജിംഗ് ട്രസ്റ്റിയായും റവ.ഫാദര്‍ സൈമണ്‍ വര്‍ഗ്ഗീസ് കണ്ണങ്കരേത്ത് ഡയറക്‌ടര്‍ ആയും സേവനം അനുഷ്‌ഠിക്കുന്നു.
എല്ലാ ആഴ്‌ചയിലും നടത്തി വരുന്ന ശുശ്രൂഷകള്‍
എല്ലാ ബുധനാഴ്‌ചയും 10.00 മുതല്‍ 2.00 വരെ മദ്ധ്യസ്ഥപ്രാര്‍ത്ഥന
എല്ലാ വെള്ളിയാഴ്‌ചയും വൈകിട്ട് 6.00 മുതല്‍ 7.30 വരെ സന്ധ്യാനമസ്‌കാരവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും
എല്ലാ ശനിയാഴ്‌ചയും രാവിലെ 8.30 മുതല്‍ 2.00 വരെ വി.കുര്‍ബ്ബാനയും ധ്യാനവും
എല്ലാഞായറാഴ്ചയും രാവിലെ 6.30 മുതല്‍ 8.30 വരെവി.കുര്‍ബ്ബാന
പലവിധത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് കൗണ്‍സിലിങ് സൗകര്യം .
വിളിക്കേണ്ട നമ്പരുകള്‍
ഓഫീസ് 0485 2881971 , ഫാദര്‍ ഏലിയാസ് മണ്ണാത്തിക്കുളം (Fr Alias John)9961636342, ഫാദര്‍ സൈമണ്‍ വര്‍ഗ്ഗീസ് കണ്ണങ്കരേത്ത് (Fr. Simon Varghese Kannankureth) 9447417867, ഫാദര്‍ ജോയി കടുകും മാക്കില്‍ (Fr. P.C. Joy) 9447606819
ഗിലയാദ് മരിയന്‍ ഓഫനേജ് & റിട്രീറ്റ് സെന്റര്‍ പ്രോജക്ട്
ഗിലയാദ് ടൈംസ്
കൂത്താട്ടുകുളം: വടകര ഗിലയാദ് മരിയന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗിലയാദ് ടൈംസിന്റെ പ്രകാശനം 2010 ജനുവരി രണ്ടിന് രാവിലെ 11-ന് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ഫാ. ബിനോയി പട്ടകുന്നേല്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. ഫാ. ഏബ്രാഹാം കാരാമേല്‍, ഫാ. ഏലിയാസ് ജോണ്‍, ഫാ. സൈമണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഗിലയാദ് മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. സൈമണ്‍ വര്‍ഗീസ് കണ്ണകരേത്താണു് ഗിലയാദ് ടൈംസിന്റെ എഡിറ്റര്‍.
.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.