കൂത്താട്ടുകുളം: അറുപത്തൊന്നാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടങ്ങി.
കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാള്‍) മാര്‍ച്ച് 30 ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന ചടങ്ങില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസ്യോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു് റവ. ഫാ. ജേക്കബ് റോയി വചനശുശ്രൂഷ നടത്തി.
ദിവസവും 6.30 മുതല്‍ 8.55 വരെ കൂത്താട്ടുകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഏപ്രില്‍ 3-ന് സമാപിക്കും. വ്യാഴാഴ്ച വൈകീട്ട് റവ. ഡോ. ഒ. തോമസ്, വെള്ളിയാഴ്ച ഫാ. ടി.വി. വര്‍ഗീസ് ഏലപ്പാറ, ശനിയാഴ്ച ബ്രദര്‍ ജോയി മേങ്കോട്ടില്‍, ഞായറാഴ്ച ഫാ. എം.എം. വൈദ്യന്‍ തേവലക്കര എന്നിവര്‍ വചനശുശ്രൂഷ നടത്തും.
ഫാ.മാത്യുസ് ചമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ. ഏലിയാസ് മണ്ണാത്തിക്കുളം, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ഷിബുകുര്യന്‍, ഫാ. സൈമണ്‍ വറുഗീസ്, ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍, ജോസഫ് ജോര്‍ജ് കളത്തില്‍, ജോര്‍ജ് കണിയാലില്‍, മാത്തുക്കുട്ടി പറപ്പേടത്തു്, ബിജു പാറത്തോട്ടയില്‍ എന്നിവരാണു് മുഖ്യസംഘാടകര്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനങ്ങള്‍ ആലപിയ്ക്കുന്നതു്.
--
ചിത്രവിവരണം:-- 61-ആമത് കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സിറിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനിയോസ് ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. മാത്യൂ അബ്രാഹം , റവ. ഫാ. ജേക്കബ് റോയി, ഫാ. മാത്യൂസ് ചെമ്മനാപ്പാടം, പൗലോസ് ശെമ്മാച്ചന്‍, ഫാ. ജോണ്‍ വി. ജോണ്‍ എന്നിവര്‍ സമീപം.
ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രം, കൂത്താട്ടുകുളം
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.