ഈ ലേഖയില്‍‍ തിരയുക

സുവിശേഷസ്വാധീനം കൊണ്ടു് ജീവിതത്തിലെ പ്രലോഭനങ്ങളെ ചെറുത്തു്നില്ക്കണം - ഡോ. തോമസ് മാര്‍ അത്താനാസിയോസ്

കൂത്താട്ടുകുളം : കരുത്തുള്ള സുവിശേഷസ്വാധീനംകൊണ്ടു് ജീവിതത്തിലെ പ്രലോഭനങ്ങളെ ചെറുത്തു്നില്ക്കുന്ന അനുഭവമായിത്തീരണമെന്നു് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് ജനങ്ങളെ ആഹ്വാനം ചെയ്തു. കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ മാര്‍‍ച്ച് 30 ബുധനാഴ്ച ആരംഭിച്ച അറുപത്തൊന്നാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം(ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍) ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

നീതിപൂര്‍‍വമായല്ലാതെ സമ്പത്തും അധികാരവും മഹത്വവും നേടിയെടുക്കാനുള്ള പ്രലോഭനം വളരെ ശക്തമായ ഇന്നു് അതിനോടേറ്റുമുട്ടാനുള്ള സമരവീര്യം ഉണ്ടാവണം. ശരിയായ വഴിയിലൂടെയല്ലാതെ ലഭിയ്ക്കുന്ന സമ്പത്തും അധികാരവും വേണ്ടെന്നുവയ്ക്കാന്‍‍ കഴിയണം. വേദപുസ്തകവാക്യങ്ങളുടെ കാലികമായ അര്‍‍ത്ഥങ്ങളും സൂചനകളും ജനമദ്ധ്യത്തില്‍ കൊണ്ടുവരുവാനാണു് സുവിശേഷ യോഗങ്ങളെന്നു് അദ്ദേഹം വ്യക്തമാക്കി. ദൈവത്തിന്റെ മക്കള്‍‍ ദൈവത്തിന്റെ സ്വഭാവം ആര്‍‍ജിയ്ക്കണമെന്നും ഉപദ്രവിയ്ക്കുന്നവര്‍‍ക്കുവേണ്ടി പ്രാര്‍‍ത്ഥിയ്ക്കണമെന്നും തുടര്‍ന്നു് വചന ശുശ്രൂഷ നിര്‍വ്വഹിച്ച റവ. ഫാ. ജേക്കബ് റോയി പത്തനാപുരം പറഞ്ഞു.

മാര്‍‍ച്ച് 31 വ്യാഴാഴ്ച റവ. ഡോ. ഒ. തോമസ്, ഏപ്രില്‍‍ 1 വെള്ളിയാഴ്ച ഫാ. ടി.വി. വര്‍ഗീസ് ഏലപ്പാറ, 2 ശനിയാഴ്ച ബ്രദര്‍ ജോയി മേങ്കോട്ടിലും 3 ഞായറാഴ്ച ഫാ. എം.എം. വൈദ്യന്‍ തേവലക്കര എന്നിവര്‍ വചനശുശ്രൂഷ നടത്തും. ഫാ.മാത്യുസ് ചമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ. ഷിബുകുര്യന്‍, ഫാ. സൈമണ്‍വറുഗീസ്, ജോസഫ് ജോര്‍ജ് കളത്തില്‍, ജോര്‍ജ് കണിയാലില്‍, മാത്തുക്കുട്ടി പറപ്പേടത്തു്, ബിജു പാറത്തോട്ടയില്‍ എന്നിവരാണു് കണ്‍വന്‍ഷനു് നേതൃത്വം നല്‍‍കുന്നതു്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനങ്ങള്‍ ആലപിയ്ക്കുന്നതു്.

1 comment:

  1. "നീതിപൂര്‍‍വമായല്ലാതെ സമ്പത്തും അധികാരവും മഹത്വവും നേടിയെടുക്കാനുള്ള പ്രലോഭനം വളരെ ശക്തമായ ഇന്നു് അതിനോടേറ്റുമുട്ടാനുള്ള സമരവീര്യം ഉണ്ടാവണം. ശരിയായ വഴിയിലൂടെയല്ലാതെ ലഭിയ്ക്കുന്ന സമ്പത്തും അധികാരവും വേണ്ടെന്നുവയ്ക്കാന്‍‍ കഴിയണം."

    ഇങ്ങനെയൊക്കെ ആഹ്വാനം ചെയ്യുകയും കുഞ്ഞാടുകള്‍ അതൊക്കെ ഗൌരവമായിട്ടെടുത്ത്, ഉണ്ടാക്കിയതൊക്കെ ഉപേക്ഷിക്കുകയും ചെയ്താല്‍, കൃസ്ത്യാനികള്‍ മുഴുവന്‍ പരമദരിദ്രരായി പോവില്ലേ ?!!:-))

    ReplyDelete

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.