ഈ ലേഖയില്‍‍ തിരയുക

പുഞ്ചക്കര ജോസഫും കണ്ണായിക്കാട്ടു് ബാബുവും വടകരപ്പള്ളി കൈക്കാരന്മാര്‍

വടകര: മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭയുടെ കണ്ടനാടു്-ഈസ്റ്റു് ഭദ്രാസനത്തിന്‍റെ കീഴില്‍‍പെട്ട വടകര സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സു് സുറിയാനി പള്ളി ഇടവകയുടെ കൈക്കാരന്‍മാരായി പി എം ജോസഫ്(പുഞ്ചക്കര) ബാബുതോമസ്(കണ്ണായിക്കാട്ടു്)എന്നിവരെയും സെക്രട്ടറിയായി എം സി ജോയി മുകളത്തു് പുത്തന്‍പുരയെയും ഭരണ സമിതിയംഗങ്ങളായി പതിനഞ്ചു് പേരെയും തെരഞ്ഞെടുത്തു.

റ്റി യു മത്തായി , റ്റി ജെ പോള്‍ ‍, സി ജെ ജോണ്‍, റ്റി എ ബാബു, സിജു ഏലിയാസ്, സാജു ജോര്‍ജ് , സാബു ജോണ്‍, കെ എ ചെറിയാന്‍, പിഎം ജോര്‍ജ്, രാജു എന്‍ ജേക്കബ്, കെ വി യോഹന്നാന്‍,ബേബി മര്‍ക്കോസ്, പി റ്റി ജോയി, അവരാച്ചന്‍ മറ്റത്തില്‍, ജോണ്‍ വറുഗീസ്എന്നിവരാണു് ഭരണ സമിതിയംഗങ്ങള്‍.

നവംബര്‍ 25 ഞായറാഴ്ചയും ഡിസംബര്‍ 2 ഞായറാഴ്ചയും പരസ്യപ്പെടുത്തിയിരുന്നതു് പ്രകാരം ഡിസംബര്‍ 2 ഞായറാഴ്ച ഉച്ചകഴിഞ്ഞു് വടകര പള്ളിയങ്കണത്തില്‍ വികാരി ഫാ. പി സി ജോയി കടുകുംമാക്കിലിന്റെ അദ്ധ്യക്ഷതയില്‍ മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയനുസരിച്ചു്കൂടിയ ഇടവക യോഗമാണു് ഭരണസമിതി തെരഞ്ഞെടുപ്പു് നടത്തിയതു്. നമസ്കാരത്തിനു് ശേഷം പരേതനായമുന്‍‍കൈക്കാരന്‍ അബ്രാഹം മത്തച്ചനു് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടാണു് ഇടവകയോഗം തുടങ്ങിയതു്. സഹവൈദീകരായ ഫാ.മാത്യു അബ്രാഹം, ഫാ.ജോണ്‍ വി ജോണ്‍ എന്നിവരും സന്നിഹിതരായിരുന്നു.

6 comments:

  1. It is highly appreciable that the church is under Malankara Orthodox Constitution. Pray to Jesus that the entire church to come out from syrian racism and its representatives here.

    HG Athanasius thirumeni is taking a big efffort for it.

    Thanking you
    Joseph

    ReplyDelete
  2. Dear Joseph, Who told you that St. John's Jacobite Church is under Athanasius Thirumeni? It is only a dream and it will be a dream forever! The Church is governed by the parishioners and as far as I know the said Vicar of the Article Fr. Joy had informed the RDO in writting that no parish election had been held legally in the Church. This news is a part of a conspiracy to steal the wealth of the Church. Please beware of such newses in future.

    ReplyDelete
  3. അജ്ഞാത സഹോദരാ,
    വടകരപ്പള്ളിയുടെ പേരു് തന്നെ വടകര സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സു് സുറിയാനി പള്ളിയെന്നാണെന്നു് പേരിനെച്ചൊല്ലിയുണ്ടായ ഇടക്കാല ഹര്‍ജികളിലും അല്ലാതെയുമായി എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതിയും കേരള ഹൈക്കോടതിയും അടുത്തകാലത്തു് പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നു് നിങ്ങള്‍ക്കും അറിയാവുന്നതല്ലേ ? വടകര സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സു് സുറിയാനി പള്ളി
    മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭയുടെ ഇടവകപ്പള്ളിയാണെന്നും ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഭദ്രാസനാധിപനായുള്ള കണ്ടനാടു്-ഈസ്റ്റു് ഭദ്രാസനത്തിന്‍റെ കീഴില്‍‍പെട്ടിട്ടുള്ളതാണെന്നും മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയാല്‍ ഭരിയ്ക്കപ്പെടണമെന്നും 2004 ജനുവരിയില്‍ എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതി തീര്‍പ്പാക്കിയിട്ടുള്ളതുമാണു്.

    അതനുസരിച്ചു് മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയോടു് കൂറും വിധേയത്വവും പ്രഖ്യാപിച്ചു് പ്രതിജ്ഞചെയ്യുന്നവരെ മാത്രം പങ്കെടുപ്പിച്ചാണു് വികാരി 2004-ല്‍ കോടതിനിരീക്ഷണത്തിലും 2005-ലും 2006-ലും 2007-ലും സാധാരണ രീതിയിലും ഭരണസമിതിതെരഞ്ഞെടുപ്പു് നടത്തിയതു്.

    പള്ളി വിദ്യാഭ്യാസ ഏജന്‍സിയായുള്ള ഹയര്‍സെക്കന്ററി സ്കൂള്‍, ഹൈസ്കൂള്‍, റ്റി റ്റി സി എന്നിവയുടെ നടത്തിപ്പു് മെത്രാപ്പോലീത്തയുടെ 2പ്രതിനിധികളും പള്ളിഭരണസമിതിയുടെ 5 പ്രതിനിധികളും അടങ്ങുന്ന 7 അംഗ ബോര്‍ഡിനാണു്. മാനേജര്‍ തോംസണ്‍ സി വറുഗീസ് ആകട്ടെ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ ഉറച്ച പിന്തുണക്കാരനാണു്.വികാരിയായി കടുകുമ്മാക്കില്‍ ജോയിക്കത്തനാരെ നിയമിച്ചിരിയ്ക്കുന്നതു് ഈ മെത്രാപ്പോലീത്തയാണു്.വടകരപ്പള്ളിയില്‍ വൈദികരെ നിയമിയ്ക്കുന്നതിനുള്ള അധികാരം ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയ്ക്കാണെന്നു് കോടതിവിധിയുമുണ്ടു്.

    നടത്തിയ ഭരണസമിതി തെരഞ്ഞെടുപ്പു് റദ്ദാക്കി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കു്കൂടി പങ്കെടുക്കാവുന്നവിധത്തില്‍ പുതിയ തെരഞ്ഞെടുപ്പു് നടത്താന്‍ വികാരിയെ നിര്‍ബന്ധിയ്ക്കണമെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആര്‍ ഡി ഒയുടെമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കു് അതു് സമ്മതിയ്ക്കാനാവില്ല. ഒരു സഭയുടെ ഇടവക ഭരണസമിതിയില്‍ മറ്റു് സഭക്കാര്‍ ക്കു് പ്രാതിനിധ്യം കൊടുക്കുകയെന്നതിന്റെയര്‍ത്ഥം ആ സഭയെ തകര്‍ക്കുവാനനുവദിയ്ക്കുകയെന്നതല്ലേ?

    ReplyDelete
  4. My dear friend, Who has told you that the said Vicar Fr. Kadukummakkiyil is appointed by Thomas Puttanil Methrachan? He was appointed by the district court after the bull of Holy Saint and Light of Malankara Mor Baselios Paulose II Catholicose. The said Priest was ordained by H. G. Dr. Thomas Mor Osthathios of Blessed Memory. What do you think when the said priest meet Paulose II Bava and Osthathios Thirumeni after death?

    Coming to the name of the parish, my dear friend, the managing committee of the Church, duly elected by the parishioners with the approval of the District Court and High Court of Kerala -in the presence of the said Vicar and assistant Vicars -reinstated that the name of the Church will continue to be St. John's Jacobite Church Vadakara. What is the dignity of the priests questioning the decision of the commminttee after attending the meeting? Dont you know that the majority decisions of any body will be the decision on that matter? So what I feel is the problem of the St. John's Jacobite Church Vadakara, is the hypocracy of the said Vicar and some of this blind followers.

    Then my dear brother in Christ, Who is the apostle of peace in Vadakara Church. I think I know the said Vicar more than you know. How did he came into Vadakara Church as a priest? Did he come to establish peace? As far as I know, he came to the Church as a nominee of the Syrian Orthodox Church to administer the spiritual needs of Syrian Orthodox Christinas of Vadakara.

    Then lastly, if the parishioners of Jacobite Syrian Orthodox Church Vadakara want to live their life and faith in allegiance with the Patriarch of Antioch, why dont you leave them on their behalf. When you people say, get out of the Church, what do you mean other than "leave the wealth for us and you people go and make your own place." As everbody knows -and even your conscience reminds you - Vadakara St. John's Jacobite Syrian Orthodox Church was, is and will be under the holy see of Antioch and all the East.

    I pray let God shower his blessings of wisdom upon you......

    ReplyDelete
  5. No reply from you Boby George So Far? hehehehehehe

    ReplyDelete
  6. Hello there! Do yоu knοω if theу maκe any рlugins to
    protect аgaіnst hackегs? I'm kinda paranoid about losing everything I've workeԁ hard on.
    Any tiрs?

    Lοoκ іnto my web ρаge
    - yosokandojo.com

    ReplyDelete

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.