കൂത്താട്ടുകുളം : സത്യം കണ്ടെത്തി ജീവിതവ്രതമാക്കുവാനും സ്വന്തം ജീവിതത്തില്‍ അതു് പ്രതിഫലിപ്പിച്ചു് സത്യത്തിനു് സാക്ഷികളാകുവാനും കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് ജനങ്ങളെ ആഹ്വാനം ചെയ്തു. കൂത്താട്ടുകുളം ബൈബിള്‍ ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൌണ്‍ ഹാളില്‍ ഫെബ്രുവരി 24 നു് ആരംഭിച്ച 58-മതു് ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത സാമൂഹിക - വൈജ്ഞാനിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട വേദപുസ്തക സൂക്തങ്ങളെ വസ്തുനിഷ്ഠമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കാലിക പ്രസക്തിയോടെ വ്യാഖ്യാനിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നു് വചന ശുശ്രൂഷ നിര്‍വ്വഹിച്ച ജോയി ജോര്‍ജ് സത്യവിശ്വാസത്തിലേക്കും സ്നേഹത്തിലേക്കും വിനയപൂര്‍വ്വം മടങ്ങിവന്നു് പ്രത്യാശയോടെ ധന്യജീവിതം നയിക്കുക എന്ന സന്ദേശമാണു് നല്‍കിയതു്.
ഫെബ്രുവരി 25, 26, 27 തീയതികളിലെ യോഗങ്ങളില്‍ യഥാക്രമം ഫാ. മോഹന്‍ ജോസഫ്, ഫാ. ബാബു വര്‍ഗീസ്, ഫാ. ഡോ. ഒ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. മാത്യൂസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി. ജോണ്‍, ജോസഫ് ജോര്‍ജ്ജ് കളത്തില്‍ എന്നിവരായിരുന്നു മുഖ്യസംഘാടകര്‍.

0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.