അനുഗൃഹീതനായ മെത്രാപ്പൊലീത്ത
ദേവലോകം(കോട്ടയം): പകലോമറ്റം തറവാടിന്റെ ശാഖയായ അയിരൂര്‍ താഴമണ്‍ കുറ്റിക്കണ്ടത്തില്‍ കുടുംബത്തില്‍ ചാക്കോയുടെയും മറിയാമ്മയുടെയും പുത്രനായി 1926 മേയ് 26നു ജനിച്ച കെ.സി. തോമസ് (തങ്കച്ചന്‍) ആണു് കാലംചെയ്ത
ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പൊലീത്ത.
ഇന്റര്‍മീഡിയേറ്റ് പാസായശേഷം കുമ്പളന്താനം സ്കൂളില്‍ അധ്യാപകനായി. ദൈവവിളി സ്വീകരിച്ചു് പെരുനാടു് ബഥനി ആശ്രമാധിപന്‍ മാര്‍ തേവോദോസിയോസിനെ തേടിച്ചെന്ന അദ്ദേഹം 1947-ല്‍ സ്കൂളില്‍നിന്നു് പിരിഞ്ഞു് ബാഹ്യകേരളത്തിനു് വേണ്ടി മെത്രാപ്പൊലീത്തയുടെ ഉപദേശപ്രകാരം പഴയ സെമിനാരിയില്‍ ചേര്‍ന്നു് വൈദിക പഠനം ആരംഭിച്ചു. കെ.സി. തോമസിനെ മറ്റു് 11 പേര്‍ക്കൊപ്പം 1951 ഫെബ്രുവരി 23നു് പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ശെമ്മാശനായി ഉയര്‍ത്തി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തന്നെ 1952 സെപ്റ്റംബറില്‍ മദ്രാസ് കത്തീഡ്രലില്‍ വച്ചു് വൈദികപട്ടം നല്‍കി.
പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍നിന്നു ചരിത്രത്തിലും പൊളിറ്റിക്സിലും ബിരുദം നേടിയ ഫാ. കെ.സി. തോമസ് തുടര്‍ന്നു് അമേരിക്കയിലെ വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു് ബി ഡിയും അലക്സാന്‍ഡ്രിയ എപ്പിസ്കോപ്പല്‍ സെമിനാരിയില്‍നിന്നു് എസ് ടി എമ്മും റിച്ച്മോണ്‍ഡ് യൂണിയന്‍ തിയളോജിക്കല്‍ സെമിനാരിയില്‍നിന്നു് ഡോക്ടറേറ്റും കരസ്ഥമാക്കി.
1975-ല്‍ നിരണത്തു് പരിശുദ്ധ ഔഗേന്‍ കാതോലിക്കാ ബാവായില്‍നിന്നു് തോമസ് മാര്‍ മക്കാറിയോസ് എന്ന പേരില്‍ മെത്രാന്‍ പട്ടം സ്വീകരിച്ചു. മക്കാറിയോസ് എന്ന വാക്കിന്റെ അര്‍ഥം അനുഗൃഹീതന്‍ എന്നാണ്. മലങ്കര സഭയില്‍ ആ നാമത്തില്‍ അഭിഷിക്തനായ ആദ്യ മഹാചാര്യനാണു് അദ്ദേഹം. സുദീര്‍ഘമായ എപ്പിസ്കോപ്പല്‍ ഭരണകാലത്തു് മാര്‍ മക്കാറിയോസ്
ബോംബെ, അമേരിക്ക എന്നീ ഭദ്രാസനങ്ങളുടെ അധിപനായി പ്രവര്‍ത്തിച്ചു. 1993 ഓഗസ്റ്റിലാണു് യു.കെ, യൂറോപ്പ്, കാനഡ ഭദ്രാസനാധിപനായതു്.
റമ്പാന്‍ ലാസറസ് കോര്‍ എപ്പിസ്കോപ്പ (കാനഡ), കെ.സി. മാത്യു കോര്‍ എപ്പിസ്കോപ്പ, സിസ്റ്റര്‍ മറിയം (ബഥനി കോണ്‍വന്റ്), കെ.സി. അന്നമ്മ (റാന്നി) എന്നിവര്‍ മാര്‍ മക്കാറിയോസിന്റെ സഹോദരങ്ങളാണു്.
ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു
H.E. Dr. Thomas Mar Makarios Metropolitan Passes Into Eternal Rest
------
വിഷയ സൂചികയിലേയ്ക്കു്
പുറം താളിലേയ്ക്ക്
Subscribe to:
Post Comments (Atom)
പകര്‍പ്പനുമതി വിവരം
പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.