ദേവലോകം,ഫെ 5: ജസ്റ്റീസ് വര്‍മ്മ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചും സ്ത്രീത്വത്തെ ആദരിക്കുന്ന ഭാരതീയ സാംസ്കാരിക പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ടും സ്ത്രീ സുരക്ഷയ്ക്കായി സമഗ്രനിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അതിനായുള്ള ആദ്യപടി എന്ന നിലയില്‍ കേന്ദ്രഗവണ്മെന്റിന്റെ ഓര്‍ഡിനന്‍സ് സ്വാഗതാര്‍ഹമാണെന്നും’ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.
ഉചിതമായ നിയമനിര്‍മ്മാണത്തോടൊപ്പം നിയമമപാലകരുടെ ശുഷ്കാന്തിയും പൊതുസമൂഹത്തിന്റെ ജാഗ്രതയും ഈ കാര്യത്തില്‍ ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.