മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലില്‍ പെരുന്നാള്‍
മൂവാറ്റുപുഴ: മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയമായ സെന്റ് തോമസ് കത്തീഡ്രലില്‍ തോമാശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ ഡിസംബര്‍ 17-നും 18-നും ആഘോഷിക്കും. ഡിസംബര്‍ 17-ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് രണ്ടിന് ഭദ്രാസനത്തിലെ ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം. വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം. ഏഴിന് വചനശുശ്രൂഷ. 7.30-ന് പ്രദക്ഷിണം.
ഡിസംബര്‍ 18-ന് രാവിലെ 8.30-ന് വിശുദ്ധ കുര്‍ബാന. 10.30-ന് ലേലം. 11-ന് പ്രദക്ഷിണം, ആശീര്‍വാദം, 12-ന് സ്നേഹവിരുന്ന്, രണ്ടിന് കൊടിയിറക്ക്. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
കരുത്തറിയിച്ച് ഐക്യം ജ്വലിപ്പിച്ച് കുടുംബസംഗമ റാലിയില്‍ ആയിരങ്ങള്‍
പാമ്പാക്കുട: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കരുത്തും ഐക്യവും വിളിച്ചറിയിച്ച് നടന്ന കണ്ടനാട് ഭദ്രാസനങ്ങളുടെ കുടുംബസംഗമ റാലിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ 2011ഡിസം.11നു് അണിനിരന്നു. കണ്ടനാട് ഈസ്റ്റ്-വെസ്റ്റ് ഭദ്രാസനങ്ങള്‍ ഒരുമിച്ച് ആദ്യമായി സംഘടിപ്പിച്ച റാലിയായിരുന്നു ഇത്.
പാമ്പാക്കുട വലിയപള്ളി അങ്കണത്തില്‍ നിന്ന് ആരംഭിച്ച റാലിയുടെ മുന്‍നിര ഒരു കിലോമീറ്റര്‍ അകലെ സമ്മേളന വേദിയായ എംടിഎം സ്കൂള്‍ മൈതാനിയില്‍ എത്തിയതിനു ശേഷവും പിന്‍ഭാഗം പള്ളി അങ്കണത്തില്‍ നിന്നു പുറപ്പെട്ടിരുന്നില്ല. കുടുംബസംഗമത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന ബാനറിനു് പിന്നില്‍ വൈദിക ട്രസ്റ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെ നേതൃത്വത്തില്‍ കോറെപ്പിസ്കോപ്പമാരും വൈദികരും മറ്റു സന്യസ്തരും അണിനിരന്നു.
മുത്തുക്കുടകളും വാദ്യമേളങ്ങളുമായി തൊട്ടുപിന്നാലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസ സമൂഹവും പ്രാര്‍ഥനാ ഗീതങ്ങളുമായി നീങ്ങി. സഭയോടുള്ള വിശ്വാസവും കൂറും വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു. സാന്താക്ലോസുമാര്‍ ഉള്‍പ്പെടുന്ന നിശ്ചലദൃശ്യങ്ങളും പരിപാടിക്ക് മിഴിവേകി. സമ്മേളന വേദിയില്‍ എത്തിയ അംഗങ്ങളെ ഇടവക സമൂഹം പ്രാര്‍ഥനാപൂര്‍വം എതിരേറ്റു. പാമ്പാക്കുട സെന്റ് ജോണ്‍സ് ഗായക സംഘം സ്വാഗതഗാനം ആലപിച്ചു. തുടര്‍ന്ന് പരിശുദ്ധ ബാവായെയും ഭദ്രാസന അധിപന്മാരെയും സമ്മേളന വേദിയിലേക്ക് ആനയിച്ചു. വേദിയില്‍ ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍ റമ്പാന് പരിശുദ്ധ ബാവായെ ഹാരമണിയിച്ച് സ്വീകരിച്ചു. രണ്ടു് ഭദ്രാസനങ്ങളില്‍ നിന്നുള്ള 70 പള്ളികളില്‍ നിന്നും പതിനയ്യായിരത്തിലേറെ വിശ്വാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.
കോറെപ്പിസ്കോപ്പമാരായ ജോണ്‍ മണ്ണാത്തിക്കുളം, കുര്യാക്കോസ് പോത്താറയില്‍, മത്തായി ഐലാപുരത്ത്, ഐസക് ചെനയപ്പിള്ളി,ഐസക് മട്ടമ്മേല്‍ റമ്പാന്മാരായ ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍, ശേമവൂര്‍, വൈദികസംഘം സെക്രട്ടറി ഫാ. ഏബ്രഹാം ജോണ്‍, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സാജു മടക്കാലില്‍, ജോസി ഐസക്, ജോയി ലക്നോ നേതൃത്വം നല്കി.
മലങ്കര സഭ തളരില്ല;സര്‍ക്കാരിനെതിരെ പരിശുദ്ധ ബാവ
![]() |
| ദൈവം നമുക്കു് നീതി നല്‍കും |
പാമ്പാക്കുട, 2011 ഡിസംബര്‍ 11 : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ അക്രമത്തിലൂടെയും അവഗണനയിലൂടെയും ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ മുന്നറിയിപ്പു് നല്കി.
കണ്ടനാട് ഈസ്റ്റ്- വെസ്റ്റ് ഭദ്രാസനം കുടുംബ സംഗമം പാമ്പാക്കുട എം ടി എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവാ. സഭയ്ക്കു് ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിക്കണം. അത് അവഗണിയ്ക്കുന്ന ഭരണകൂടത്തെ അംഗീകരിക്കാനാവില്ല. അവഗണനക്കെതിരെ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള അവസരങ്ങള്‍ പാഴാക്കരുതെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേര്‍ത്തു.
ഇനിയും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും തളരില്ല എന്ന് അറിയേണ്ടവര്‍ അറിയണം. ഓര്‍ത്തഡോക്സ് സഭാ വിശ്വാസിയായി എന്ന കാരണത്താല്‍ ഒറ്റപ്പെടുത്തലും പീഡനവും അനുഭവിക്കുന്നവര്‍ക്ക് ഊര്‍ജവും ധൈര്യവും പകരുന്നതിനാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നീതിയ്ക്കു് വേണ്ടി വിശപ്പും പീഡനവും അനുഭവിക്കുന്ന ജനത എന്ന വിശേഷണം സഭാംഗങ്ങള്‍ക്ക് ഏറ്റവും യോജിച്ച സമയമാണിത്. സഭാ വിശ്വാസികള്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവരാണെന്നാണ് ഭരണകൂടം ധരിച്ചിരിക്കുന്നത്. ഇതിനു് തിരിച്ചടി നല്കാന് കഴിയുന്ന സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കണം.
![]() |
| നീതിയ്ക്കു് വേണ്ടി വിശപ്പും പീഡനവും അനുഭവിക്കുന്ന ജനത |
കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ വ്യക്തമായ കോടതി വിധി ഉണ്ടായിട്ടും കാപട്യം നിറഞ്ഞ സമീപനമാണ് സ്വീകരിച്ചത്. സഭയ്ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കാതെ ഭരണകൂടത്തെ സഹായിക്കാനാവില്ലെന്നും ബാവ വ്യക്തമാക്കി.
അക്രമങ്ങള്‍ക്ക് വിധേയരായവരുടെ സംഘബോധമാണ് കുടുംബസംഗമത്തിലൂടെ വെളിവാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. അനീതി പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് ഭരണാധികാരികളില്‍ നിന്ന് ഉണ്ടാവുന്നത്. അക്രമത്തിനനുകൂലമാണു് സര്‍ക്കാര്‍. കോടതി വിധികള്‍ നടപ്പാക്കുന്നതിനുള്ള ആര്‍ജവം ഇനിയെങ്കിലും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഭയുടെ നീതിപൂര്‍വമായ താല്പര്യങ്ങള് സംരക്ഷിയ്ക്കുവാന്‍ സഭാംഗങ്ങള്‍ക്കു് ചുമതലയുണ്ടു്. അനീതിയോടു് ചേര്‍ന്നു് നില്‍ക്കുന്നവരെ പാര്‍ട്ടിയുടെ പേരില്‍ സഹായിയ്ക്കാന്‍ശ്രമിയ്ക്കരുതെന്നു് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. മലങ്കരസഭയുടെ ഇടവകപ്പള്ളികള്‍ 1934-ലെ സഭാഭരണഘടന പാലിയ്ക്കുന്ന ഇടവകക്കാരുടേതാണെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘടിച്ചു് ശക്തരാകണമെന്നും അനീതിയോടു് പ്രതിരോധിയ്ക്കാന്‍ പഠിയ്ക്കണമെന്നും കൊച്ചി ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.. വൈദിക ട്രസ്റ്റി ഫാ.ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട് വിശദീകരണ പ്രഭാഷണത്തില്‍ കണ്ടനാട് ഈസ്റ്റ്- വെസ്റ്റ് ഭദ്രാസനങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന ദാരുണമായ കഷ്ടപ്പാടിനംപ്പറ്റി വിവരിച്ചു. അത്മായ ട്രസ്റ്റി എം.ജോര്‍ജ് മുത്തൂറ്റ് ഭക്തിപ്രമേയവും ഫാ. ഏബ്രഹാം കാരമേല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു് വിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. അസോസിയേഷന് സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ് അശംസാ പ്രസംഗം നടത്തി. തിരുവിതാംകൂറില്‍ സര് സിപ്പിയുടെ കാലംമുഴുവന്‍ പീഢനങ്ങളെ നേരിട്ട മലങ്കരസഭ ഇപ്പോഴത്തെ പീഢനങ്ങളില്‍ തളരില്ലെന്നു് അദ്ദേഹം പറഞ്ഞു സഭാ വര്‍ക്കിങ് കമ്മിറ്റി അംഗം ഫാ. ഏലിയാസ് ചെറുകാട് സ്വാഗതവും ഫാ.ജേക്കബ് മാത്യു ചന്ദ്രത്തില് നന്ദിയും പറഞ്ഞു.
ചിത്രങ്ങള്‍- മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം
അരമന ദേവാലയം: ദുഷ്പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം
മൂവാറ്റുപുഴ, ഡിസംബര്‍ 3: മൂവാറ്റുപുഴ അരമന ദേവാലയത്തെ പ്രശ്ന ബാധിത സ്ഥലമാക്കി മാറ്റാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ (സെക്രട്ടറി) ഫാ. എബ്രഹാം കാരമ്മേല്‍ വ്യക്തമാക്കി. അരമനപള്ളിയെ കുറിച്ച് വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ ഓര്‍ത്തഡോക്സ് സഭ ശക്തമായി പ്രതിഷേധിച്ചു. സഭയുമായോ ഇടവകയുമായോ യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ പ്രസ്താവനകളുമായെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും ഫാ. എബ്രഹാം കാരമ്മേല്‍ പറഞ്ഞു. അരമനപ്പള്ളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉണ്ടെന്നിരിക്കെയാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. അരമന ദേവാലയം പുതുക്കിപ്പണിയുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി മൂവാറ്റുപുഴ ആര് ഡി ഒയുടെ നേതൃത്വത്തില്‍ നടന്ന ഹിയറിങ് നടപടികള്‍ പ്രശ്ന പരിഹാര ചര്‍ച്ചയായി പെരുപ്പിച്ച് കാണിച്ച് അരമനപള്ളിയെ ഒരു പ്രശ്നബാധിത സ്ഥലമാക്കി മാറ്റാന്‍ നടത്തുന്നതിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നും ഫാ. എബ്രഹാം കാരമ്മേല്‍ പറഞ്ഞു.
കോലഞ്ചേരി പള്ളി തര്‍ക്കം: മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ഓര്‍ത്തഡോക്സ് സഭ സമരം അവസാനിപ്പിച്ചു
കോലഞ്ചേരി: മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ എട്ട് ദിവസമായി കോലഞ്ചേരിയില്‍ നടത്തി വന്ന ഉപവാസസമരം അവസാനിപ്പിച്ചു. തര്‍ക്കം സംബന്ധിച്ചു 15 ദിവസത്തിനകം സമവായത്തില്‍ എത്തണമെന്നും ഇല്ലെങ്കില്‍ കോടതി വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചാണു് സമരം അവസാനിപ്പിക്കുന്നതെന്നു് സഭാ വൃത്തങ്ങള്‍ അറിയിച്ചു. കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ഉപവാസം അനുഷ്ഠിച്ചിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായ്ക്ക് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസും കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസും ഇളനീര് നല്കി. ഇന്നലെ രാത്രി 11 മണിയോടെ തീരുമാനമുണ്ടായത്. മുഖ്യമന്ത്രി ഇന്നലെ കൊച്ചിയില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ബെന്നി ബഹനാന് എംഎല്‍എ, ഐജി ആര്. ശ്രീലേഖ, ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, മീഡിയേഷന് സെന്റര്‍ അംഗങ്ങള്‍ തുടങ്ങിയവരുമായി കോലഞ്ചേരി പ്രശ്നം ചര്‍ച്ച ചെയ്തു. കോലഞ്ചേരിയിലെ തര്‍ക്കം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഒത്തുതീര്‍പ്പു ഫോര്‍മുലയൊന്നും ആയിട്ടില്ല. സര്‍ക്കാരിനു ശുഭാപ്തി വിശ്വാസമുണ്ട്, വ്യക്തമായ സമീപനവുമുണ്ട്. ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണ്. രണ്ടു വിഭാഗക്കാരുമായും ആശയവിനിമയം നടത്തുന്നുണ്ടു്, പക്ഷം പിടിക്കാന്‍ സര്‍ക്കാരില്ല. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തു ചര്‍ച്ചകള്‍ നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തര്‍ക്കത്തെത്തുടര്‍ന്ന് സമൂഹത്തില്‍ ഉണ്ടായേക്കാവുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.
കൂത്താട്ടുകുളം ടൗണ്‍ സെന്റ് ജോണ്‍സ് സെന്ററില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും പരി. അബ്ദുല്‍ മിശിഹാ പാത്രിയര്‍ക്കീസിന്റെ ഓര്‍മപ്പെരുന്നാളും
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണ്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് സിറിയന്‍ സെന്ററില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും പരിശുദ്ധ അബ്ദുല്‍ മിശിഹാ പാത്രിയര്‍ക്കീസിന്റെ 96-ആം ഓര്‍മപ്പെരുന്നാളും ഓഗസ്റ്റ് 15-ആം തീയതി തിങ്കളാഴ്ച ആചരിയ്ക്കുമെന്നു് വികാരി ഫാ. ഗീവറു്ഗീസ് ഏലിയാസ് അറിയിച്ചു. രാവിലെ ഏഴരയ്ക്കു് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു് നേര്‍ച്ചവിളമ്പും ഉണ്ടായിരിയ്ക്കും
വൈദികപട്ടം സ്വീകരിച്ചു
മൂവാറ്റുപുഴ : മുളന്തുരുത്തി വെട്ടിക്കല്‍ താനിക്കുഴിയില്‍ റ്റി.വി.ഏലിയാസിന്റെയുംചിന്നമ്മ ഏലിയാസിന്റെയും മകന് ഡീക്കന്‍ ഗീവറു്ഗീസ് ഏലിയാസ് (വിജു) 2010 ജൂണ്‍ മാസം 30-ആം തീയതി മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലില്‍ വച്ചു് വൈദികപട്ടം സ്വീകരിച്ചു. ഡോ.തോമസ് മാര്‍ അത്താനാസിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. യൂഹാനോന്‍ മാര്‍ പോളീകാര്പ്പോസും ഒട്ടനവധി വൈദികരും ശുശ്രൂഷയില്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)
പകര്‍പ്പനുമതി വിവരം
പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.


