കുറിഞ്ഞി പള്ളിയില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു
കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പ്രധാന പെരുന്നാളിന് ആരംഭം കുറിച്ച് 2010 ഡിസംബര്‍ 8 ബുധനാഴ്‌ച അങ്കമാലി ഭദ്രാസത്തിന്റെ അഭി. യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. യാക്കോബ് തോമസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ബഹുമാനപ്പെട്ട ജില്ലാ കോടതിയുടെ ഉത്തരവനുസരിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓര്‍ത്തഡോക്‌സ്, യാ ക്കോബായ വിഭാഗങ്ങള്‍ ഒന്നിടവിട്ട് ആഴ്‌ചയില്‍ പള്ളിയില്‍ ശുശ്രൂഷ നടത്തിവരികയാണ്. കഴിഞ്ഞ തിങ്കളാഴ്‌ച ബഹു. കേരളാ ഹൈക്കോടതിയില്‍ നിന്ന് പെരുന്നാള്‍ നടത്തിപ്പിനായി പ്രത്യേക ഉത്തരവ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ലഭിച്ചിരുന്നു. ഈ ഉത്തരവനുസരിച്ചാണ് ഇന്നേദിവസം പെരുന്നാളിന്റെ ചടങ്ങുകള്‍ നടത്തപ്പെട്ടത്. പെരുന്നാളിന്റെ ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്നതിനും പള്ളിയിലെ പ്രധാന പെരുന്നാള്‍ അലങ്കോലപ്പെടുത്തുന്നതിനും യാക്കോബായ വിഭാഗം നടത്തിയ നീക്കങ്ങളില്‍ പ്രതിഷേധിച്ച് വി. കുര്‍ബ്ബാനാനന്തരം പള്ളിയില്‍ വച്ച് പ്രതിഷേധയോഗം നടത്തി. പള്ളി വികാരി ചിറക്കടകുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. അഭി. യൂഹാനോന്‍ മാര്‍ പോളികാര്‍പോസ് പ്രസംഗിച്ചു. ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് നീതിപൂര്‍വ്വം ലഭിക്കുന്ന അവകാശങ്ങള്‍ ക്കുവേണ്ടി സഭ ഒന്നടങ്കം നിലപാടെടുത്ത് പ്രവര്‍ത്തിക്കുമെന്നും ഏത് പ്രതിസന്ധികളെയും അതിജീവിക്കുവാന്‍ സഭ സന്നദ്ധമാണെന്നും അഭി. തിരുമേനി ഓര്‍മ്മിപ്പിച്ചു. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. യാക്കോബ് തോമസ്, ട്രസ്റ്റിമാരായ കെ.വി. മാത്തുക്കുട്ടി, തോമസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. പെരുന്നാളിന്റെ ഭംഗിയായ നടത്തിപ്പിലേയ്‌ക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുവാന്‍ യോഗം തീരുമാനിച്ചു.
Subscribe to:
Post Comments (Atom)
പകര്‍പ്പനുമതി വിവരം
പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.