ഈ ലേഖയില്‍‍ തിരയുക

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അക്രമം

മുളന്തുരുത്തി: കാഞ്ഞിരമറ്റം മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ഓര്‍ത്തഡോക്‌സുകാരുടെ വീതം കുര്‍‍ബാനക്കിടെ ശേഖരിച്ച തളികപ്പണം കുര്‍‍ബാന കഴിഞ്ഞശേഷം എണ്ണിക്കൊണ്ടിരിക്കെ തളികപ്പണത്തില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആക്രമിയ്ക്കുകയും പണം പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തതു് സംഘര്‍ഷത്തില്‍ കലാശിച്ചു.

പോലീസിന്റെ മധ്യസ്‌ഥതപ്രകാരം കോടതിവിധിയുണ്ടാകുന്നതുവരെയുള്ള ക്രമീകരണമായി ഒന്നിടവിട്ട ആഴ്‌ചയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി ഇടവകക്കാരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളി ഇടവകക്കാരും മാറിമാറി ആരാധന നടത്തിവരുന്ന മാര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭക്കാരുടെ തവണയായിരുന്ന ജനുവരി 10 ഞായറാഴ്ച രാവിലെ കുര്‍ബാനയെ തുടര്‍ന്ന് 10.10 ഓടെയാണ് സംഭവമുണ്ടായതു്. ഓര്‍ത്തഡോക്സ് ഇടവകയ്ക്കുവേണ്ടി ശേഖരിച്ച തളികപ്പണം ഓര്‍ത്തഡോക്‌സു് പള്ളിഭരണസമിതിയംഗങ്ങളായ നെടുമറ്റം പീറ്റര്‍, കാക്കരേത്ത് തങ്കച്ചന്‍ എന്നിവര്‍ എണ്ണിക്കൊണ്ടിരിക്കെ പണം തട്ടിയെടുക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഇവരെ തൃപ്പൂണിത്തുറ വികെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ്‌ പള്ളി ഇടവകയുടെ ആരാധന നടത്തുമ്പോഴുള്ള തളികപ്പണമടക്കമുള്ള എല്ലാ വരുമാനവും തങ്ങള്‍ തന്നെയാണ്‌ കൈകാര്യ ചെയ്യുന്നതെന്ന്‌ ഓര്‍ത്തഡോക്‌സ്‌ ഭരണസമിതി അവകാശപ്പെടുന്നു.

യാക്കോബായ ഇടവകഭരണാധികാരികളെന്ന നിലയില്‍ അന്നത്തെ കുര്‍‍ബാനക്കിടെ ശേഖരിച്ച തളികപ്പണം വാങ്ങാനെത്തിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഇടവക ട്രസ്‌റ്റിയെയും മറ്റു രണ്ടു പേരെയും ഓര്‍ത്തഡോക്‌സ്‌ വിഭാഗം മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആരോപിച്ചു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായ യൂത്ത്‌ അസ്സോസിയേഷന്‍ സെക്രറി എടമ്പാടത്ത് ഷിബി ഇ.സി. (38), പയ്യനാമ്യാലില്‍ ഏലിയാസ് (52) കാഞ്ഞിരമറ്റം മൂലങ്കുഴിയില്‍ ഐസക് (72) എന്നിവര്‍ കൗണ്ടര്‍ കേസിനായി മുളന്തുരുത്തി ഗവ. ആശുപത്രിയില്‍ പ്രവേശിച്ചു.

പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കാനുള്ള വീതം ഓര്‍ത്തഡോക്‌സ് പക്ഷത്തിനായിരുന്നുവെന്നും തളികയില്‍ ശേഖരിച്ച പണം എടുക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് കേസന്വേഷിക്കുന്ന മുളന്തുരുത്തി പോലീസ് പറഞ്ഞു. ഇരു വിഭാഗവും പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ കേസെടുക്കുമെന്നും മുളന്തുരുത്തി എസ്‌. ഐ. ബാബുകുട്ടന്‍ അറിയിച്ചു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.