ഈ ലേഖയില്‍‍ തിരയുക

ഓണക്കൂര്‍ സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പള്ളി സംഭവം: സഭാനേതാക്കള്‍ പരിക്കേറ്റവരെ കണ്ടു ‍

കോലഞ്ചേരി: ഓണക്കൂര്‍ സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അതിഭീകരമായി മര്‍ദിച്ച വികാരി കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെയും ശുശ്രൂഷകരെയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരും വൈദീകരും വിശ്വാസികളും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു.ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, കണ്ടനാട് പടിഞ്ഞാറു് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ സേവേറിയോസ്, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍‍ മാര്‍‍ പോളികോര്‍പ്പസ്, അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കോലാവോസ്, തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍ മാര്‍ മിലിത്തോസ്, പോത്താനിക്കാട് ഉമ്മിണിക്കുന്നു് പള്ളി വികാരി ഐസക് ചെനയപ്പിള്ളി കത്തനാര്‍, വടകരപ്പള്ളി വികാരി ജോയി കടുകുമാക്കില്‍ കശീശ കണ്ടനാട് കിഴക്ക് ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമേല്‍ കശീശ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ദിദിമോസ് ബാവയുടെ സെക്രട്ടറി സാബു കുറിയാക്കോസ് കശീശ, ഏലിയാസ് ചെറുകാട് കശീശ തുടങ്ങി അനേകര്‍ അവരെ ഈദിവസങ്ങളില്‍ സന്ദര്‍ശിച്ചു.


ചിത്രം: ഓണക്കൂര്‍ സെഹിയോന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അതിഭീകരമായി മര്‍ദിച്ച വികാരി കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെ അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കോലാവോസ് (നടുക്കു്), കണ്ടനാട് കിഴക്ക് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസിനോടൊപ്പം ജനുവരി 12നു് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍.



ചിത്രം: തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍ മാര്‍ മിലിത്തോസ് ജനുവരി 12നു് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെ സന്ദര്‍ശിയ്ക്കുന്നു.



ചിത്രം: പോത്താനിക്കാട് ഉമ്മിണിക്കുന്നു് പള്ളി വികാരി ഐസക് ചെനയപ്പിള്ളി കത്തനാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയെ സന്ദര്‍ശിയ്ക്കുന്നു.

.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.