
ദേവലോകം (കോട്ടയം), ഫെ 26:സമൂഹത്തിലും സഭയിലും വിഭജനത്തിന്റെ വിത്തുപാകുകയല്ല ദൈവേഷ്ടം നിറവേറ്റുന്നതിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കുകയാണ് ക്രൈസ്തവ ദൌത്യമെന്ന് ലോകസമാധാനത്തിനായുള്ള മതങ്ങളുടെ പൊതു വേദിയുടെ സ്ഥാപകാദ്ധ്യക്ഷനും അര്‍മീനിയന്‍ സഭാ തലവനുമായ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.
മലങ്കര സഭയില്‍ ഐക്യമാണ് വിഭജനമല്ല ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ സ്വയം ശീര്‍ഷകത്വമുള്ള സഭകളുടെ ഒരു കുടുംബമാണ് അവിടെ പ്രഥമത്വത്തിനു് (പ്രൈമസിക്ക്) പ്രസക്തിയില്ല.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും അര്‍മീനിയന്‍ സഭയില്‍ നിന്ന് മലങ്കര സഭ സന്ദര്‍ശിക്കുന്ന മെത്രാപ്പോലീത്താമാരും സംയുക്തമായി നടത്തിയ ലോക സമാധാനത്തിനും മത സൌഹാര്‍ദ്ദത്തിനും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ മുഖ്യ പ്രഭാഷണം രാവിലെ ഒമ്പതിന് ദേവലോകം അരമന കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുകയായിരുന്നു അദ്ദേഹം.
പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് , ഡോ. ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് , സഖറിയാസ് മാര്‍ നിക്കോളോവാസ്, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് ഇരു സഭകളിലെ എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി പ്രസിഡണ്ട്മാരായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് , ബിഷപ്പ് നരേഗ് അല്‍മെസിയാന്‍ എന്നിവര്‍ സമാധാന - സൌഹാര്‍ദ്ദ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.