കോട്ടയം, Wednesday, January 2, 2013 : പാത്രിയര്‍ക്കീസ് വിഭാഗത്തിന് യാതൊരു അവകാശവുമില്ലാത്ത ആലുവ തൃക്കുന്നത്ത് സെമിനാരി ചാപ്പലില്‍ ആരാധനയ്‌ക്ക് അവസരം നല്‍കണമെന്ന ആവശ്യത്തിന് യാതൊരു നീതീകരണവുമില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്.
അവിടെ തങ്ങളുടെ അവകാശവാദം സ്‌ഥാപിക്കുന്നതിനുവേണ്ടി അവര്‍ തന്നെ കൊടുത്ത കേസിന്റെ വിധിയില്‍ ഈ ചാപ്പല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്റെ ഉടമസ്‌ഥതയിലുള്ളതാണെന്ന് വ്യക്‌തമാക്കിയിട്ടുളളതാണ്.
2006 മുതല്‍ ഈ പളളിയെ സംബന്ധിച്ച് ഉണ്ടായിട്ടുളള ഒത്തുതീര്‍പ്പ് വ്യവസ്‌ഥകളും അധികാരികളുടെ തീര്‍പ്പുകളും.കീഴ്‌വഴക്കവും സംബന്ധിച്ച് പളളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിന് പാത്രിയര്‍ക്കീസ് വിഭാഗത്തിന് അനുമതി നല്‍കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ജനുവരി 25,26 തീയതികളിലെ പെരുന്നാള്‍ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ ഭരണകൂടം രേഖാമൂലം നല്‍കിയ നിര്‍ദേശങ്ങള്‍ പാത്രിയര്‍ക്കീസ് വിഭാഗം ഏകപക്ഷീയമായി ലംഘിക്കുകയും ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ ഭരണകടം തന്നെ നിയമ ലംഘനത്തിന് കൂട്ടുനില്‍ക്കുകയുമാണ് ചെയ്‌തത്.
വിശുദ്ധ വസ്‌ത്രം ധരിക്കരുതെന്ന ഉത്തരവ് ലംഘിച്ചാണ് 12 മിനിട്ടില്‍ കുര്‍ബാന അര്‍പ്പിച്ചെന്ന് പാത്രിയര്‍ക്കീസ് വിഭാഗം പ്രചരിപ്പിച്ചത്. ദൈവത്തെയും മനുഷ്യരെയും കബളിപ്പിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ വര്‍ഷം തൃക്കുന്നത്ത് സെമിനാരിയില്‍ അരങ്ങേറിയത്. ഇത് ഇനി അനുവദിക്കില്ലെന്നും വൈദിക ട്രസ്‌റ്റി പ്രസ്‌താവനയില്‍ പറഞ്ഞു.
കടപ്പാടു് മംഗളം ദിനപ്പത്രം
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.