ഈ ലേഖയില്‍‍ തിരയുക

വികാരിയെ ആക്രമിച്ച് ഇടവകയോഗം തടസ്സപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു

ഇടവകയോഗം സഹവികാരിയുടെ  അദ്ധ്യക്ഷതയില്‍

പുഞ്ചക്കര ജോസഫും കണ്ണായിക്കാട്ടു് ബാബുവും വടകരപ്പള്ളി കൈക്കാരന്മാര്‍

 

വടകര (കൂത്താട്ടുകുളം), ഒക്ടോബര്‍12 (2008): മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭയുടെ കണ്ടനാടു്-ഈസ്റ്റു് ഭദ്രാസത്തിന്‍റെ കീഴില്‍‍പെട്ട വടകര സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സു് സുറിയാനി പള്ളി ഇടവകയുടെ കൈക്കാരന്‍മാരായി പി എം ജോസഫ്(പുഞ്ചക്കര) ബാബു തോമസ് (കണ്ണായിക്കാട്ടു്) എന്നിവരെയും സെക്രട്ടറിയായി എം സി ജോയി മുകളത്തു് പുത്തന്‍പുരയെയും ഭരണ സമിതിയംഗങ്ങളായി പതിനഞ്ചു് പേരെയും തെരഞ്ഞെടുത്തു.

 

റ്റി യു മത്തായി (തോലമ്മാക്കിയില്‍)റ്റി ജെ പോള്‍ (തെക്കും മറ്റത്തില്‍)പിഐ ഐസക്ക് (പറമ്പത്തു്), റ്റി എ ബാബു (തട്ടംപാറയില്‍)ഡയസ് പി വറുഗീസ് (വിളയക്കാട്ടു്)സാജു ജോര്‍ജ് (ആത്താനിയ്ക്കല്‍ പുത്തന്‍‍പുരയില്‍)‍‍സാബു ജോണ്‍ (അറയ്ക്കപ്പറമ്പില്‍)‍, കെ എ ചെറിയാന്‍ (കാക്കനാട്ടു് പറമ്പില്‍), പി എം ജോര്‍ജ് (പുഞ്ചക്കര)രാജു എന്‍ ജേക്കബ് (നെടുമ്പുറത്തു്)കെ വി യോഹന്നാന്‍ (ചെറുകൂപ്പില്‍),ബേബി മര്‍ക്കോസ് (കട്ടയ്ക്കല്‍)പി റ്റി ജോയി (പുന്നത്താനത്തു്),അവരാച്ചന്‍ മറ്റത്തില്‍, ജോണ്‍ വറുഗീസ് (പ്ലാത്തോട്ടത്തില്‍) എന്നിവരാണു് ഭരണ സമിതിയംഗങ്ങള്‍.

പത്രങ്ങളിലുള്‍‍പ്പെടെ വിളംബരപ്പെടുത്തിയിരുന്നതുപ്രകാരം 1934-ലെ മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയനുസരിച്ചു് കൂടിയ ഇടവക യോഗമാണു് ഭരണസമിതി തെരഞ്ഞെടുപ്പു് നടത്തിയതു് .

 

നേരത്തെ, രാവിലെ പത്തുമണിയ്ക്കു് കുര്‍‍ബാന കഴിഞ്ഞയുടനെ ഇടവകയോഗംതടസ്സപ്പെടുത്താനായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പക്ഷക്കാരായചിലര്‍ വടകര സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സു് സുറിയാനി പള്ളിയുടെ കുഴിക്കാട്ടുകുന്നു് സെന്റ് മേരീസ് ചാപ്പലില്‍‍ വികാരി ഫാ. പി സി ജോയി കടുകുംമാക്കിലിനെയും ഇടവകനേതാക്കളെയും ആക്രമിച്ചതിനെ തുടര്‍‍ന്നു് വികാരിയടക്കം  ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതുകൊണ്ടു്,സഹവൈദീകനായ  ഫാ.ജോണ്‍ വി ജോണിന്റെ  അദ്ധ്യക്ഷതയിലാണു് ഇടവകയോഗം നടന്നതു്. മറ്റൊരു സഹവൈദീകനായ ഫാ.മാത്യു അബ്രാഹമുംഇടവകയോഗത്തില്‍ സന്നിഹിതനായിരുന്നു.

 

തലയ്ക്കു് പരിക്കേറ്റ പള്ളിഭരണസമിതിയംഗം തട്ടംപാറയില്‍‍ റ്റി എ ബാബുവിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ്  ആശുപത്രിയിലും വികാരി ഫാ. പി സി ജോയി കടുകുംമാക്കിലിനെയും സഭാ മാനേജിങ് കമ്മറ്റിയംഗം സാബു ജേക്കബ് (കാരിയ്ക്കാപ്പുഴ), പള്ളി മുന്‍ ഭരണസമിതിയംഗം സിജു ഏലിയാസ് (വിളയക്കാട്ടു്),പള്ളി ഭരണസമിതിയംഗം പി റ്റി ജോയി (പുന്നത്താനത്തു്), പള്ളി ഭരണസമിതിയംഗം ജോണ്‍ വറുഗീസ് (പ്ലാത്തോട്ടത്തില്‍) എന്നീ നാലുപേരെയും ദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റു് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടവരെല്ലാവരും ഓര്‍‍ത്തഡോക്സ് സഭാപ്രവര്‍‍ത്തകരാണു്. 

 

വികാരി വിളംബരപ്പെടുത്തിയതുപ്രകാരം 1934-ലെ മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയനുസരിച്ചു് ഇടവക യോഗം കൂടുന്നതിനെതിരെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പക്ഷക്കാര്‍ പത്രപ്പരസ്യം (12-10-2008-ലെ ദീപിക) ചെയ്തിരുന്നു. പഴയ,1970-ലെ പറവൂര്‍ കോടതി വിധിപ്രകാരം ഇടവക ഭരണ സമിതിതെരഞ്ഞെടുപ്പുപൊതുയോഗം മതിയെന്നാണു്യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പക്ഷത്തിന്റെ നിലപാടു്.

വടകര സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സു് സുറിയാനി പള്ളി1934-ലെ മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയനുസരിച്ചു് ഭരിയ്ക്കപ്പെടണമെന്ന2004-ലെ ജില്ലാക്കോടതി വിധിയ്ക്കു മുമ്പു്   വടകര പള്ളിയില്‍ അന്ത്യോക്യാപാത്രിയര്‍‍ക്കീസ് കക്ഷിയുടെയും പൗരസ്ത്യ കാതോലിക്കാ കക്ഷിയുടെയും അംഗസംഖ്യ ഒപ്പത്തിനൊപ്പമായിരുന്നു. 2004-ലെ ഇടവക ഭരണ സമിതിതെരഞ്ഞെടുപ്പുകാലത്തു്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് കക്ഷിക്കാര്‍ മുഴുവനും 1934-ലെ മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയോടു് കൂറും വിധേയത്വവും പ്രഖ്യാപിച്ചു് പ്രതിജ്ഞ ചെയ്തു് ഇടവക ഭരണ സമിതിതെരഞ്ഞെടുപ്പില്‍‍ പങ്കെടുത്തിരുന്നു. പിന്നീടു് അവരിലൊരുവിഭാഗം അന്ത്യോക്യന്‍  യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നതാണു് വടകര പള്ളിയില്‍ പ്രതിസന്ധിയുണ്ടാക്കിയതു്.

 

© 2008.  Some Rights Reserved. This work is licensed under a Creative Commons Attribution-ShareAlike License.

കടപ്പാടു്മലയാള വാര്‍ത്താ സേവ | Malayalam News Service (M N S)

 

 

മേഖലാ ഓര്‍ത്തഡോക്സ് സഭാകേന്ദ്രത്തിനു് വേണ്ടി,

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.