ഈ ലേഖയില്‍‍ തിരയുക

സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ സമരം പ്രഖ്യാപിച്ചു

കോട്ടയം: കോടതി വിധി അനുസരിച്ചു വിലക്കുള്ള പള്ളികളില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം (പാത്രിയര്‍ക്കീസ്‌ വിഭാഗം) നിയമവിരുദ്ധമായി പ്രവേശിച്ചു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ നിലപാടിലും പിറവത്ത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിലും ശക്തമായി പ്രതിഷേധിക്കാന്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ഒക്ടോ. 21-ആം തീയതി രാവിലെ ചുങ്കം പഴയ സെമിനാരിയില്‍ചേര്‍ന്ന ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി  യോഗം തീരുമാനിച്ചു. ഇതിന്റെ ഭാമായി ഒക്ടോ മാസം 24- ആം തീയതി സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളും എറണാകുളം കലക്‌ടറേറ്റിന്‌ മുന്നില്‍ ഉപവാസം അനുഷ്‌ഠിക്കുമെന്നും നവംബര്‍ 16-ന്‌ കോട്ടയത്ത്‌ സഭാവിശ്വാസികള്‍ പങ്കെടുക്കുന്ന പ്രതിഷേധ യോഗം നടത്തുമെന്നും സഭാ മാനേജിങ് കമ്മിറ്റി  യോഗം പ്രഖ്യാപിച്ചു.

 

.പ്രതിഷേധ പരിപാടികളുടെ നടത്തിപ്പിനായി ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് (ചെയര്‍മാന്‍), ീവര്‍ീസ് മാര്‍ ഇവാനിയോസ്, തോമസ് മാര്‍ അത്താനാസിയോസ് (വൈസ് ചെയര്‍മാന്മാര്‍), വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്‍മായ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, സഭാസെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവരടങ്ങുന്ന സമിതിയെ മാനേജിങ് കമ്മിറ്റി തിരഞ്ഞെടുത്തു.

 മെത്രാന്‍ വാഴ്ച പുതുപ്പള്ളിയില്‍

 മെത്രാന്‍‍‍ സ്ഥാനത്തേയ്ക്കു്  തെരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്ന ഏഴുപേരില്‍‍‍ അഞ്ചുപേരെ ഡിസം. നാലിനു് പരുമലയില്‍ വച്ചു് റമ്പാന്മാരാക്കിയതിനുശേഷം ഫെബ്രുവരി 19-ന് ഏഴു റമ്പാന്മാരെയും മെത്രാന്മാരായി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വച്ചു് വാഴിക്കാനും ചുങ്കം പഴയ സെമിനാരിയില്‍ നടന്ന സഭാ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.


Decisions of Managing Committee Meeting on October 21st, 2008

1. There will be a one day fast in front of Eranakulam Collectorate by all Metropolitans and Managing Committee members of the Church on October 24th.

2.  A protest march and public meeting will be held in Kottayam on November 16th.

3.  The venue for the tonsuring of 5 of the 7 Bishop Designates to monastic orders (Remban) will be Parumala Seminary on December 4th, 2008.

4.  The venue for the Consecration of the 7 New Bishops of the Malankara Orthodox Syrian Church will be St. George Orthodox Valiyapally, 'The Georgian Pilgrim Center of the East', Puthupally on February 19th, 2009.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.