ഈ ലേഖയില്‍‍ തിരയുക

എളനാട് പള്ളി: കുര്‍ബാന കഴിഞ്ഞു മടങ്ങിയ മലങ്കര സഭാ വൈദികനെ വധിക്കാന്‍ ശ്രമംഎളനാട്: സെന്റ് മേരീസ് പള്ളിയിലെ അസി.വികാരി ഫാ. മാത്യു ജേക്കബ് പുതുശേരിയെ(45) അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. കുര്‍ബാന കഴിഞ്ഞു ബൈക്കില്‍ മണ്ണുത്തിയിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോള്‍ ഒക്ടോബര്‍ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അക്രമം.

ഫാ. മാത്യു ജേക്കബ് പുതുശേരിയെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് സന്ദര്‍ശിച്ചപ്പോള്‍- ആക്രമണത്തിനുപിന്നില്‍ കേഫാ


എളനാട് സെന്റ്‌ മേരീസ്‌ പള്ളി സംബന്ധിച്ച്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭയും അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞമാസമുണ്ടായ ഹൈക്കോടതിവിധി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്കു് അനുകൂലമായതിനെ തുടര്‍ന്ന്‌ ഞായറാഴ്ച ഫാ.മാത്യു ജേക്കബ് പുതുശേരിയ്ക്കു് താക്കോല്‍ കൈമാറിയിരുന്നു. പിറ്റേന്നു് (ഒക്ടോബര്‍ 27 ) മൂന്നിന്‍മേല്‍ കുര്‍ബാന കഴിഞ്ഞു് പള്ളി മാനേജിങ് കമ്മിറ്റിയംഗം ജിജു വര്‍ഗീസിന്റെ കൂടെ ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം. പളളിയില്‍ നിന്നു് ഇറങ്ങിയപ്പോള്‍ മുതലേ പിന്തുടര്‍ന്ന സംഘമാണ്‌ ആക്രമണം നടത്തിയത്‌. ആദ്യം ഭീഷണിയും അസഭ്യവുമായി പിന്തുടര്‍ന്ന മാരുതി കാറിലെത്തിയ സംഘം പിന്നീട്‌ വൈദികന്‍ ഓടിച്ചിരുന്ന ബൈക്ക്‌ ഇടിച്ചിടുകയായിരുന്നു. വീണുപരുക്കേറ്റ വൈദികന്റെ ഹെല്‍മെറ്റ്‌ ഊരിമാറ്റി അദ്ദേഹത്തിന്റെ തലയ്‌ക്ക് കല്ലുവച്ചിടിച്ചു. നെറ്റിയുടെ വലതുഭാഗത്ത് മുറിവേറ്റിട്ടുണ്ട്. കല്ലുകൊണ്ടുള്ള അക്രമം തടുക്കുന്നതിനിടയ്ക്ക് വലതു കൈക്കും പരുക്കുണ്ട്. ഒപ്പമുണ്ടായിരുന്ന പള്ളി മാനേജിങ് കമ്മിറ്റിയംഗം ജിജു പി.വര്‍ഗീസിനെ തള്ളിയിടുകയും ചെയ്തു. പരുക്കേറ്റ ഫാ.മാത്യു ജേക്കബ് പുതുശേരിയെ തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്‌തതായി ആശുപത്രി വൃത്തങ്ങള്‍അറിയിച്ചു.

സംഭവത്തില്‍ എളനാട് പ്രളയക്കാട്ടുകോട്ടയില്‍ ബേബി, മോഴിക്കുളം പൌലോസ്(ഉണ്ണി) എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂര്‍വ വൈരാഗ്യമാണ് അക്രമത്തിനിടയാക്കിയതെന്ന് എസ് ഐ ടി.ടി.സുബ്രഹ്മണ്യന്‍ പറഞ്ഞു.

ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവാ പൗലോസ് മാര്‍ മിലിത്തിയോസ് ഫാ. മാത്യു ജേക്കബ് പുതുശേരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അക്രമത്തിനുവേണ്ടി മാത്രമായി അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ കേഫാ എന്ന പേരില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്നും തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണിതെന്നും അദ്ദേഹം ആരോപിച്ചു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.