ഈ ലേഖയില്‍‍ തിരയുക

നോമ്പ്‌ തലവിധിയെ വരെ മാറ്റിമറിക്കും - ഫാ.വില്‍സണ്‍ മാത്യൂസ്‌



കൂത്താട്ടുകുളം : ആത്മിയ നൊമ്പരമുണ്ടാക്കുന്ന പശ്ചാത്തലമൊരുക്കുകയാണ്‌ നോമ്പിന്റെ ഉദ്ദേശമെന്നും നോമ്പ്‌ മനുഷ്യനെ ദൈവത്തോടു ചേര്‍ന്നു വസിക്കുന്നതിലേക്കു നയിക്കുന്ന വഴിമാത്രമാണെന്നും സോഫിയ സെന്റര്‍ പ്രോഗ്രാം സെക്രട്ടറി ഫാ.വില്‍സണ്‍ മാത്യൂസ്‌ ചൂണ്ടിക്കാട്ടി. കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാളില്‍) 60-ാമത്‌ കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിവസമായ 11-ആം തീയതി വ്യാഴാഴ്ച വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം.

നോമ്പ്‌ തലവിധിയെയും ദൈവശിക്ഷയെയും വരെ മാറ്റിമറിക്കും. നമ്മുടെ സമൂഹത്തിന്റെ മേല്‍ വിധിച്ചിരിക്കുന്ന പ്രതിസന്ധിയില്‍നിന്ന്‌ കരകയറ്റുവാനും ലോകത്തെ കാക്കുവാനും ദൈവസന്നിധിയില്‍ അപേക്ഷിക്കുന്നതിനാണ്‌ നോമ്പ്‌ . ദൈവസന്നിധിയില്‍ അപേക്ഷിക്കാത്തവര്‍ക്കുവേണ്ടിക്കൂടിയും മറ്റാരും അപേക്ഷിക്കാത്തപ്പോഴും നാം അപേക്ഷിച്ചുകൊണ്ടിരിക്കണം. പ്രശ്‌നങ്ങളെ, അത്‌ പരിഹരിക്കാന്‍ കഴിയുന്ന മാര്‍ഗത്തേക്കാള്‍, വലുതായികാണുന്നതാണ്‌ മനുഷ്യനെ വഴിമുട്ടിക്കുന്നത്‌. എത്ര വലിയ പ്രശ്‌നങ്ങളേക്കാളും വലിയ മാര്‍ഗം നിരവധി തുറക്കാന്‍ കഴിയുന്ന വലിയ ദൈവത്തെ ആശ്രയിക്കുവാന്‍ നമുക്കുകഴിയണം.

അഞ്ച്‌ അപ്പവും രണ്ട്‌ മീനും കൊണ്ട്‌ അയ്യായിരം പേരെയും 7 അപ്പവും കുറച്ച്‌ ചെറുമീനും കൊണ്ട്‌ നാലായിരം പേരെയും യേശു തൃപ്‌തിപ്പെടുത്തിയ കഥ അദ്ദേഹം ഉദ്ധരിച്ചു. താരതമ്യേന കൂടുതല്‍ അപ്പവും മീനും ഉപയോഗിച്ചിട്ടും ശേഷിപ്പ്‌ കുറവായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാ. ജോണ്‍ വി ജോണ്‍ സ്വാഗതവും ഫാ. ജോയി കടുകുംമാക്കില്‍ നന്ദിയും പറഞ്ഞു. കണ്‍വന്‍ഷന്‍ 14-ാം തീയതി സമാപിക്കും.

ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.