ഈ ലേഖയില്‍‍ തിരയുക

രക്ഷക്കുവേണ്ടിയുള്ള ശ്രമമാണ്‌ ക്രിസ്‌തീയ ജീവിതം - ഫാ.റ്റി.ജെ.ജോഷ്വ


കൂത്താട്ടുകുളം : യേശുവിന്റെ മനുഷ്യാവതാരത്തിന്റെ മൗലിക ലക്ഷ്യം മനുഷ്യവര്‍ഗത്തിന്റെ രക്ഷയായിരുന്നുവെന്നും രക്ഷ എന്നത്‌ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണെന്നും പ്രമുഖ സുവിശേഷ പ്രസംഗകനായ കോട്ടയം ഓര്‍ത്തഡോക്‌സ്‌ വൈദിക സെമിനാരിയിലെ ഫാ.റ്റി.ജെ.ജോഷ്വ ചൂണ്ടിക്കാട്ടി. കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാളില്‍) 60-ാമത്‌ കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്റെ ആദ്യദിവസമായ ഫെ 10 ബുധനാഴ്ച വൈകീട്ട് ചെയ്‌ത്‌ വചനശുശ്രൂഷ ചെയ്യുകയായിരുന്നു ഫാ. റ്റി.ജെ.ജോഷ്വ.


ലോകത്തെ രൂപാന്തരപ്പെടുത്തുവാന്‍ തക്കവണ്ണം ജീവിക്കുന്ന കര്‍ത്താവായ യേശുവിലുള്ള വിശ്വാസവും ബോദ്ധ്യവും എല്ലാവര്‍ക്കുമുണ്ടാകണമെന്നു് അദ്ദേഹം പറഞ്ഞു. നിര്‍വചനം ചൊല്ലിക്കൂട്ടുന്നതല്ല വിശ്വാസം. രക്ഷക്കുവേണ്ടിയുള്ള ശ്രമമാണ്‌ ക്രിസ്‌തീയ ജീവിതം. യേശു ഉത്തമ മനുഷ്യ മാതൃക മാത്രമല്ല. യേശുവിന്റെ മനുഷ്യാവതാരത്തിന്റെ മൗലിക ലക്ഷ്യം മനുഷ്യവര്‍ഗത്തിന്റെ രക്ഷയായിരുന്നു. രക്ഷിക്കപ്പെടുന്നവരെ ദൈവം സഭയോട്‌ ചേര്‍ത്തുകൊണ്ടിരിക്കുന്നു. രക്ഷയെന്നത്‌ തുടരുന്ന പ്രക്രിയയാണ്‌.


രക്ഷയുടെ അനുഭവം കുടുംബത്തിനുകൂടിയാണ്‌ ലഭിക്കുകയെന്നതിനാല്‍ കുടുംബത്തിന്റെ കെട്ടുറപ്പിനും കുടുംബത്തിന്റെ ആത്മീയത ശക്തിപ്പെടുത്തുന്നതിനും വേണ്ടി തിരുസഭ അതീവതാല്‍പര്യം കാണിക്കണമെന്ന്‌ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസ്യോസിനോടും പരിശുദ്ധ സുന്നഹദോസിനോടും ഫാ. റ്റി.ജെ.ജോഷ്വ അഭ്യര്‍ത്ഥിച്ചു.


ഫാ. ജോഷ്വായുടെ പ്രസംഗത്തിനുശേഷം ഡോ. തോമസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലിത്ത ഉദ്‌ഘാടന പ്രസംഗം ചെയ്‌തു. കുടുംബത്തിന്റെ ആത്മീയതയിലും സാമൂഹികതയിലുമാണ്‌ രക്ഷ അനുഭവവേദ്യമാകുന്നതെന്ന്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.


ഫാ.ജോണ്‍ വി. ജോണ്‍ സ്വാഗതവും ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടം നന്ദിയും പറഞ്ഞു. കണ്‍വന്‍ഷന്‍ 14-ാം തീയതി സമാപിക്കും.

ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രം, കൂത്താട്ടുകുളം
.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.