.
മാതാപിതാക്കള്‍ മക്കള്‍ക്ക് നല്ല മാതൃകയാകണം - കൊച്ചുപറമ്പില്‍ ഗീവറുഗീസ് റമ്പാന്‍
കൂത്താട്ടുകുളം : മാര്‍ച്ച് 10-ാം തീയതി ബുധനാഴ്‌ചയാരംഭിച്ച കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സിറിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ വിജയകരമായി സമാപിച്ചു. സമാപന ദിവസമായ 14-ാം തീയതി ഞായറാഴ്‌ച സന്ധ്യയിലെ വചനശുശ്രൂഷ നടത്തിയത് കോട്ടയം ബസേലിയോസ് കോളേജിലെ അദ്ധ്യാപകനായ തോമസ് കുരുവിളയായിരുന്നു. കൊച്ചുപറമ്പില്‍ ഗീവറുഗീസ് റമ്പാന്‍ സമാപന സന്ദേശം നല്‍കി. ജോണ്‍ തളിയച്ചിറ കോര്‍ എപ്പിസ്‌കോപ്പ സ്വാഗതവും ഫാ.ജോണ്‍ വി. ജോണ്‍ നന്ദിയും പറഞ്ഞു.
കൂത്താട്ടുകുളം പ്രദേശത്തിന്റെയും മേഖലയുടെയും വിളക്കായി അറുപതുവര്‍ഷമായി ശോഭിക്കുന്ന കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് ബൈബിള്‍ കണ്‍വന്‍ഷന്‍ ചൊരിയുന്ന അനുഗ്രഹം ഈ പ്രദേശത്തിന്റെ ആത്മീയ ചൈതന്യ മാണെന്ന് കൊച്ചുപറമ്പില്‍ ഗീവറുഗീസ് റമ്പാന്‍ അഭിപ്രായപ്പെട്ടു. കര്‍ത്താവിന്റെ വഴിയില്‍ ജീവിക്കുവാനും ക്രിസ്‌തീയസാക്ഷ്യം നിര്‍വ്വഹിക്കാനും ഈ സുവിശേഷ മഹായോഗത്തിന്റെ പ്രകാശം പ്രചോദനം നല്‌കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
മാതാപിതാക്കള്‍ മക്കള്‍ക്ക് നല്ല മാതൃകയാവാന്‍ ശ്രമിയ്ക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ലോകത്തിന്റെ വെല്ലുവിളിയെ അഭിമുഖീകരിക്കുമ്പോള്‍ വഴിതെറ്റാതിരിക്കുവാന്‍ പ്രാര്‍ത്ഥനയുടെ അനുഭവം തുണയാകും. അദ്ദേഹം പറഞ്ഞു.
ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രം, കൂത്താട്ടുകുളം
.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.