
കൂത്താട്ടുകുളം: കല്ലുകളെ അപ്പമാക്കണമെന്ന സാത്താന്‍ എന്ന പരീക്ഷകന്റെ ആവശ്യമാണ് വികലമായ ആദ്ധ്യാത്മികതയില്‍ ഉന്നയിക്കപ്പെടുന്നതെന്ന് ഫാ.ജോണ്‍ വി.ജോണ്‍ ചൂണ്ടിക്കാട്ടി. 60 -ആ മത് കൂത്താട്ടുകുളം ബൈബിള്‍ കണ്‍വന്‍ഷന്റെ 4-ആം ദിവസമായ മാര്‍ച്ച് 13-ആം തീയതി ശനിയാഴ്‌ച സന്ധ്യക്ക് കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാളില്‍) വചനശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. യേശുവിനെ പരീക്ഷിച്ച സാത്താന്റെ നിര്‍ദ്ദേശങ്ങളെ പാലിച്ചാല്‍ കിട്ടുന്ന പ്രശസ്തിയും നേട്ടവും യേശു നിരാകരിച്ചതാണ്.
വീണ്ടും ജനിക്കുകയും സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മക്കളാകുകയും ഭയത്തില്‍ നിന്നു മോചനം പ്രാപിക്കുകയും ദൈവരാജ്യത്തെ കൈക്കൊള്ളുകയും ചെയ്യുവാനാണ് യേശു പഠിപ്പിച്ചത്.
ജനപ്രിയതകൊണ്ടും അല്‍ഭുതങ്ങള്‍കൊണ്ടും അടയാളങ്ങള്‍കൊണ്ടും സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളാകാന്‍ സാധിക്കുകയില്ല. വീണ്ടും ജനിക്കുക തന്നെ വേണം. സാത്താന്റെ ശാപങ്ങളെയും തന്ത്രങ്ങളെയും ഭയക്കരുത്. ദൈവം മനുഷ്യരില്‍ക്കൂടി പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ ലോകത്തിന് അനുരൂപരാകാതെ ലോകത്തിന്റേതല്ലാത്തവരായി ദൈവരാജ്യത്തെ കൈക്കൊള്ളണം.
നമ്മുടെ നോമ്പും ഉപവാസവും ദൈവത്തിനുമുമ്പാകെ ശ്രേഷ്‌ഠമാകണം. നമ്മുടെ ജീവിതത്തിലെ കുറവ് പരിഹരിക്കുവാന്‍ യേശുകല്‌പിച്ചതുപോലെ പ്രവര്‍ത്തിക്കണം.
കണ്ടനാട് (പടിഞ്ഞാറ്) മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് വരാതിരുന്നതുകൊണ്ടാണ് ജോണ്‍ വി. ജോണ്‍ ഈ ദിവസം വചനശുശ്രൂഷ നടത്തിയത്.
ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രം, കൂത്താട്ടുകുളം
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.