ഈ ലേഖയില്‍‍ തിരയുക

അനുഗൃഹീതനായ മെത്രാപ്പൊലീത്ത


ദേവലോകം(കോട്ടയം): പകലോമറ്റം തറവാടിന്റെ ശാഖയായ അയിരൂര്‍ താഴമണ്‍ കുറ്റിക്കണ്ടത്തില്‍ കുടുംബത്തില്‍ ചാക്കോയുടെയും മറിയാമ്മയുടെയും പുത്രനായി 1926 മേയ് 26നു ജനിച്ച കെ.സി. തോമസ് (തങ്കച്ചന്‍) ആണു് കാലംചെയ്ത
ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പൊലീത്ത.

ഇന്റര്‍മീഡിയേറ്റ് പാസായശേഷം കുമ്പളന്താനം സ്കൂളില്‍ അധ്യാപകനായി. ദൈവവിളി സ്വീകരിച്ചു് പെരുനാടു് ബഥനി ആശ്രമാധിപന്‍ മാര്‍ തേവോദോസിയോസിനെ തേടിച്ചെന്ന അദ്ദേഹം 1947-ല്‍ സ്കൂളില്‍നിന്നു് പിരിഞ്ഞു് ബാഹ്യകേരളത്തിനു് വേണ്ടി മെത്രാപ്പൊലീത്തയുടെ ഉപദേശപ്രകാരം പഴയ സെമിനാരിയില്‍ ചേര്‍ന്നു് വൈദിക പഠനം ആരംഭിച്ചു. കെ.സി. തോമസിനെ മറ്റു് 11 പേര്‍ക്കൊപ്പം 1951 ഫെബ്രുവരി 23നു് പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ശെമ്മാശനായി ഉയര്‍ത്തി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തന്നെ 1952 സെപ്റ്റംബറില്‍ മദ്രാസ് കത്തീഡ്രലില്‍ വച്ചു് വൈദികപട്ടം നല്‍കി.

പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍നിന്നു ചരിത്രത്തിലും പൊളിറ്റിക്സിലും ബിരുദം നേടിയ ഫാ. കെ.സി. തോമസ് തുടര്‍ന്നു് അമേരിക്കയിലെ വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു് ബി ഡിയും അലക്സാന്‍ഡ്രിയ എപ്പിസ്കോപ്പല്‍ സെമിനാരിയില്‍നിന്നു് എസ് ടി എമ്മും റിച്ച്മോണ്‍ഡ് യൂണിയന്‍ തിയളോജിക്കല്‍ സെമിനാരിയില്‍നിന്നു് ഡോക്ടറേറ്റും കരസ്ഥമാക്കി.

1975-ല്‍ നിരണത്തു് പരിശുദ്ധ ഔഗേന്‍ കാതോലിക്കാ ബാവായില്‍നിന്നു് തോമസ് മാര്‍ മക്കാറിയോസ് എന്ന പേരില്‍ മെത്രാന്‍ പട്ടം സ്വീകരിച്ചു. മക്കാറിയോസ് എന്ന വാക്കിന്റെ അര്‍ഥം അനുഗൃഹീതന്‍‍ എന്നാണ്. മലങ്കര സഭയില്‍ ആ നാമത്തില്‍ അഭിഷിക്തനായ ആദ്യ മഹാചാര്യനാണു് അദ്ദേഹം. സുദീര്‍ഘമായ എപ്പിസ്കോപ്പല്‍ ഭരണകാലത്തു് മാര്‍ മക്കാറിയോസ്
ബോംബെ, അമേരിക്ക എന്നീ ഭദ്രാസനങ്ങളുടെ അധിപനായി പ്രവര്‍ത്തിച്ചു. 1993 ഓഗസ്റ്റിലാണു് യു.കെ, യൂറോപ്പ്, കാനഡ ഭദ്രാസനാധിപനായതു്.

റമ്പാന്‍ ലാസറസ് കോര്‍ എപ്പിസ്കോപ്പ (കാനഡ), കെ.സി. മാത്യു കോര്‍ എപ്പിസ്കോപ്പ, സിസ്റ്റര്‍ മറിയം (ബഥനി കോണ്‍വന്റ്), കെ.സി. അന്നമ്മ (റാന്നി) എന്നിവര്‍ മാര്‍ മക്കാറിയോസിന്റെ സഹോദരങ്ങളാണു്.

ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു
H.E. Dr. Thomas Mar Makarios Metropolitan Passes Into Eternal Rest
------
വിഷയ സൂചികയിലേയ്ക്കു്

പുറം താളിലേയ്ക്ക്

സത്യത്തിനു് സാക്ഷികളാകുക_ഡോ. തോമസ് മാര്‍ അത്താനാസിയോസ്


കൂത്താട്ടുകുളം : സത്യം കണ്ടെത്തി ജീവിതവ്രതമാക്കുവാനും സ്വന്തം ജീവിതത്തില്‍ അതു് പ്രതിഫലിപ്പിച്ചു് സത്യത്തിനു് സാക്ഷികളാകുവാനും കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് ജനങ്ങളെ ആഹ്വാനം ചെയ്തു. കൂത്താട്ടുകുളം ബൈബിള്‍ ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൌണ്‍ ഹാളില്‍ ഫെബ്രുവരി 24 നു് ആരംഭിച്ച 58-മതു് ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത സാമൂഹിക - വൈജ്ഞാനിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട വേദപുസ്തക സൂക്തങ്ങളെ വസ്തുനിഷ്ഠമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കാലിക പ്രസക്തിയോടെ വ്യാഖ്യാനിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നു് വചന ശുശ്രൂഷ നിര്‍വ്വഹിച്ച ജോയി ജോര്‍ജ് സത്യവിശ്വാസത്തിലേക്കും സ്നേഹത്തിലേക്കും വിനയപൂര്‍വ്വം മടങ്ങിവന്നു് പ്രത്യാശയോടെ ധന്യജീവിതം നയിക്കുക എന്ന സന്ദേശമാണു് നല്‍കിയതു്.

ഫെബ്രുവരി 25, 26, 27 തീയതികളിലെ യോഗങ്ങളില്‍ യഥാക്രമം ഫാ. മോഹന്‍ ജോസഫ്, ഫാ. ബാബു വര്‍ഗീസ്, ഫാ. ഡോ. ഒ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. മാത്യൂസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി. ജോണ്‍, ജോസഫ് ജോര്‍ജ്ജ് കളത്തില്‍ എന്നിവരായിരുന്നു മുഖ്യസംഘാടകര്‍‍.

ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു


ന്യൂകാസില്‍ (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു.കെ, കാനഡ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ് കാലം ചെയ്തു. കാറപകടത്തില്‍ പരുക്കേറ്റ് ഇവിടെ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഫെബ്രുവരി 23-നു് വൈകുന്നേരം 4:12 നു് (ഇന്ത്യന്‍ സമയം) ആയിരുന്നു.

നെഞ്ചിലും വയറ്റിലും ഗുരുതരമായി പരുക്കേറ്റ മെത്രാപ്പോലീത്തായുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു നിലനിര്‍ത്തിയിരുന്നതു്. ഫെബ്രുവരി 23-നു് ഉച്ചയ്ക്കു് വെന്റിലേറ്റര്‍ സംവിധാനം വേര്‍പെടുത്തി. ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നു് വ്യക്‌തമായതിനെത്തുടര്‍ന്നു് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ദേവലോകം കാതോലിക്കാസന അരമനയുമായി ഫോണില്‍ ബന്ധപ്പെട്ടശേഷമാണു് വെന്റിലേറ്റര്‍ നീക്കം ചെയ്തതു്. അപകടശേഷം മെത്രാപ്പോലീത്ത അബോധാവസ്‌ഥയിലായിരുന്നു.

ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ഭൌതികശരീരം കേരളത്തിലേയ്ക്കു് കൊണ്ടുപോയി സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയില്‍ മാര്‍ച്ച് നാലിനു് കബറടക്കും. ദേവലോകം അരമന ചാപ്പലിനു തെക്കുവശത്തു് പ്രത്യേകം തയാറാക്കുന്ന കബറിടത്തിലായിരിക്കും കബറടക്കമെന്നു സഭാ അധികൃതര്‍ കോട്ടയത്ത് അറിയിച്ചു. വടക്കുവശത്താണു ബാവാമാരുടെ അന്ത്യവിശ്രമസ്ഥലം.

മാര്‍ച്ച് മൂന്നിന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നു വരുന്നത്. മാര്‍ മക്കാറിയോസിന് അമേരിക്കന്‍ പൌരത്വം ഉള്ളതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചില സാങ്കേതിക തടസങ്ങള്‍ ഉണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇംഗ്ളണ്ടില്‍ അവധിയായതിനാല്‍ തിങ്കളാഴ്ചയെ ഇന്ത്യന്‍ എംബസിയില്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ നടത്താനാകൂ എന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വക്താക്കള്‍ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും ഇ. അഹമ്മദും ലണ്ടനിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്കുകയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മേലധ്യക്ഷന്മാരെ അനുശോചനം അറിയിക്കുകയും ചെയ്തു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ വൈകുന്നേരം ദേവലോ കം അരമനയില്‍ ചേര്‍ന്ന അടി യന്തര സിനഡ് കബറടക്കം സംബന്ധിച്ച ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്തു. മുംബൈ ഭദ്രാസാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇന്നു ന്യൂകാസിലിലേക്കു പോകും. ഭൌതിക ശരീരം കൊണ്ടു വരുന്നതി നുള്ള നടപടിക്രമങ്ങ ള്‍ക്കായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ലണ്ടനിലേക്കു പോകും. തിരുവ നന്തപുരത്തെ ത്തുന്ന ഭൌതിക ശരീരം വിലാപ യാത്രയായി മാര്‍ മക്കാറിയോസിന്റെ ജന്മസ്ഥലമായ പത്തനംതിട്ട അയിരൂര്‍ വഴി ചുങ്കം പഴയ സെമി നാരിയില്‍ എത്തിക്കും.

അവിടെ പൊതു ദര്‍ശനത്തിന് വച്ച ശേഷം വിലാപ യാത്രായി ദേവലോകം അരമനയിലേക്കു കൊണ്ടു പോകും. അരമന ചാപ്പലിന്റെ മദ്ബഹയുടെ തെക്കു വശത്ത് ഭൌതിക ശരീരം സംസ്കരിയ്ക്കുമെന്നു സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ് പറഞ്ഞു.

ജനുവരി ആറിന് ന്യൂകാസില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക പ്രഖ്യാപനത്തിനുശേഷം ലണ്ടന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മെത്രാപ്പോലീത്ത സഞ്ചരിച്ചിരുന്ന ഹോണ്ട കാറില്‍ എതിരെവന്ന ബി.എം.ഡബ്ള്യു കാര്‍ വന്നിടിച്ചാണ് അദ്ദേഹത്തിനു ഗുരുതരമായി പരുക്കേറ്റത്. നട്ടെല്ലിനും വാരിയെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റു് ന്യൂകാസില്‍ ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാര്‍ മക്കാറിയോസ് നിരവധി ശസ്ത്രക്രിയകള്‍ക്കു വിധേയനായി. ഇടയ്ക്കു് സ്ഥിതി മെച്ചപ്പെടുകയും പരീക്ഷണാര്‍ഥം ശ്വസനസഹായ യന്ത്രങ്ങള്‍ നീക്കംചെയ്യുകയും ചെയ്തെങ്കിലും പിന്നീടു് സ്ഥിതി മോശമായി അന്ത്യം സംഭവിക്കുകയായിരുന്നു. എട്ടാഴ്ചയോളം അദ്ദേഹം ചികിത്സയിലായിരുന്നു.

അന്ത്യോപചരം അര്‍പ്പിക്കുന്നതിനുള്ള അവസരം ലണ്ടനിലെ മലയാളികള്‍ക്ക് നല്‍കുന്നതിനുവേണ്ടി ന്യൂകാസില്‍ ജനറല്‍ ആശുപത്രിയില്‍ ഒരുമണിക്കൂറോളം അദ്ദേഹത്തിന്റെ ഭൌതീകശരീരം പൊതുദര്‍ശനത്തിന് വച്ചതിനുശേഷം ഔദ്യോഗിക സ്ഥാനവസ്ത്രങ്ങള്‍ അണിയിച്ച് മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. മാര്‍ മക്കാറിയോസിന്റെ സഹോദരനായ ലാസര്‍ റമ്പാന്‍, ഫാ. ഹാപ്പി ജേക്കബ്, ഫാ. ഏബ്രഹാം തോമസ്, ഫാ. വര്‍ഗീസ് ജോണ്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്കുന്നത്.

മലങ്കര മെത്രാപ്പോലീത്തയായിരുന്ന പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ ഒാര്‍മപ്പെരുന്നാളില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ഷവും കോട്ടയത്ത് എത്തിയിരുന്ന തോമസ് മാര്‍ മക്കാറിയോസിന്റെ ദേഹവിയോഗം വട്ടശേരില്‍ തിരുമേനിയുടെ 74-ആം ചരമവാര്‍ഷിക ദിനത്തിലായിരുന്നു.

വൈദികവൃത്തിയിലേക്കു പ്രവേശിച്ചതിന്റെ 57-ആം വാര്‍ഷിക ദിനത്തിലാണു് മാര്‍ മക്കാറിയോസ് കാലംചെയ്തതെന്നത് മറ്റൊരു യാദൃച്ഛികതയാണു്. 1951 ഫെബ്രുവരി 23ന് ആണു പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ദേഹത്തിനു ശെമ്മാശുപട്ടം നല്‍കിയത്.

സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ ആര്‍ച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്തയായി ജര്‍‍മനിയിലെ മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുനെവാഴിച്ച മെത്രാപ്പോലീത്തമാരുടെ അഞ്ചംഗ ഉപസമിമിതിയിലെ അംഗമായിരുന്നു അദ്ദേഹം. മെത്രാഭിഷേകശുശ്രൂഷയില്‍ പങ്കെടുക്കാന്‍‍‍ മാര്‍ മക്കാറിയോസിനു് കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ടാണു് മെത്രാഭിഷേകശുശ്രൂഷ നടക്കാനിടയായതു് .

ചിത്രം — ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത

ചിത്രത്തില്‍ ക്ലിക്കിയാല്‍ ശരിവലിപ്പത്തില് കൂടിയ പ്രമേയത്തിലുള്ള രൂപം പുതിയ ജാലകത്തില്‍ കാണാം.

വിഷയ സൂചിക

  1. മലങ്കരസഭയില്‍ ഇനിയും ഐക്യസാദ്ധ്യത:ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത

  2. വിശ്വാസധീരന്‍ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത

  3. കണ്ടനാടു് ഭദ്രാസന ചരിത്രം

  4. കണ്ടനാടു് (കിഴക്കു്) കൂരിയ

  5. മെത്രാപ്പോലീത്താസന ആസ്ഥാനം

  6. കണ്ടനാടു് (കിഴക്കു്) ഭദ്രാസന സ്ഥാപനങ്ങള്‍

  7. ഡയോസിഷന്‍ ബുള്ളറ്റിന്‍

  8. പള്ളിഇടവകകള്‍

  9. ഭദ്രാസന ഭരണനേതൃത്വം

  10. സ്തേഫാനോസ് മാര്‍ തേവോദോസിയോസ് കാലം ചെയ്തു

  11. മാര്‍ തേവോദോസിയോസിനു് അന്ത്യാഞ്ജലി

  12. AN OPEN LETTER TO HIS HOLINESS PATRIARCH MOR IGNATIUS ZAKA I IWAS FROM CHOREPISCOPUS JOSEPH TARZI, PH. D.

  13. പുഞ്ചക്കര ജോസഫും കണ്ണായിക്കാട്ടു് ബാബുവും വടകരപ്പള്ളി കൈക്കാരന്മാര്‍

  14. മാര്‍ സേവേറിയോസ് മൂശ ഗോര്‍ഗുന്‍ യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്ത

  15. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍

  16. തൃക്കുന്നത്തു സെമിനാരി - സമാധാനാന്തരീക്ഷം തകര്‍ക്കരുത് : ഓര്‍ത്തഡോക്സ് സഭ

  17. അതിക്രമിച്ചു് കയറിയ വിമത മെത്രാനെ തടഞ്ഞ സഭാ മാനേജിങ് സമിതിയംഗത്തെ മര്‍ദ്ദിച്ചു

  18. ശവസംസ്കാരം തടയാന്‍ എതിര്‍ സഭക്കാര്‍ ശ്രമിച്ചതു് മൂലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സംഘര്‍ഷം

  19. മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ മെത്രാപ്പോലീത്തയുടെ അഭിഷേകം (വീഡിയോ)

  20. വിഷയ സൂചിക

  21. ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

  22. സത്യത്തിനു് സാക്ഷികളാകുക_ഡോ. തോമസ് മാര്‍ അത്താനാസിയോസ്

  23. അനുഗൃഹീതനായ മെത്രാപ്പൊലീത്ത

മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുന്‍ മെത്രാപ്പോലീത്തയുടെ അഭിഷേകം (വീഡിയോ)




മുന്‍ ലേഖനം: മാര്‍ സേവേറിയോസ് മൂശ ഗോര്‍ഗുന്‍ യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്ത

മെത്രാന്‍‍വാഴ്ച വിവാദത്തിനു് ശുഭാന്ത്യം - അല്‍‍മായവേദി വാര്‍ത്താ മാസിക‍‍‍(പിഡിഎഫ് ഫയല്‍‍ ) ഇവിടെ..

പ്രസ്താവനായുദ്ധം തിരിച്ചടിയ്ക്കുന്നു - അല്‍‍മായവേദി വാര്‍ത്താബുള്ളറ്റിന്‍‍‍‍(പിഡിഎഫ് ഫയല്‍‍ ) ഇവിടെ..

മെത്രാന്‍‍വാഴ്ചയും മനോരമയിലെ പരാതിയും - അല്‍‍മായവേദി വാര്‍ത്താബുള്ളറ്റിന്‍‍‍‍(പിഡിഎഫ് ഫയല്‍‍ ) ഇവിടെ..

ഡോ.ഡി.ബാബുപോള്‍‍ ഐ എ എസ് (റിട്ട.) ജര്‍മന്‍‍ മെത്രാപ്പോലീത്തയുടെ അഭിഷേകത്തെ പിന്തുണയ്ക്കുന്നു പ്രദക്ഷിണം മാസിക അഭിമുഖം (പിഡിഎഫ് ഫയല്‍‍ )

ജര്‍മന്‍‍ മെത്രാപ്പോലീത്തയുടെ അഭിഷേകം : പരാതി സുന്നഹദോസ് തള്ളി.അല്‍‍മായവേദി വാര്‍ത്താബുള്ളറ്റിന്‍‍‍‍(പിഡിഎഫ് ഫയല്‍‍ ) ഇവിടെ..

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.