ഈ ലേഖയില്‍‍ തിരയുക

ഓര്‍ത്തഡോക്‌സ് മഹാസമ്മേളനത്തിനു നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കേണ്ടെന്ന കോട്ടയം നഗരസഭാ കൗണ്‍സില്‍ തീരുമാനം വിവാദമായി

സമ്മേളനവേദി ബസേലിയോസ്‌ കോളേജ്‌ മൈതാനം

കോട്ടയം: നവംബര്‍ 16ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാസമ്മേളനം നടത്താന്‍ നാഗമ്പടം നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കേണ്ടതില്ലെന്ന്‌ കോട്ടയം നഗരസഭാ കൗണ്‍സില്‍ നവം 7 വെള്ളിയാഴ്‌ച തീരുമാനിച്ചു. അതിനെത്തുടര്‍ന്നു് സമ്മേളനവേദി മാറ്റി. ബസേലിയോസ്‌ കോളേജ്‌ മൈതാനത്ത്‌ സമ്മേളനം നടത്താന്‍ തീരുമാനിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വം പത്രക്കുറിപ്പു് പുറത്തിറക്കി.


പത്തിനെതിരെ പതിമൂന്നു വോട്ടുകള്‍ക്കാണ്‌ പ്രമേയം നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചത്‌. സി.പി.എം. അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു പിന്നീടു്, സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനു് ശേഷം നഗരസഭാ അധികൃതര്‍ യോഗതീരുമാനം മാറ്റിയെങ്കിലും സമ്മേളനവേദി മാറ്റിയ ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വം തീരുമാനം മാറ്റിയില്ല


ഓര്‍ത്തഡോക്‌സ്‌ സഭാസമ്മേളനത്തിന്‌ നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കേണ്ടെന്ന സി.പി.എം. അംഗങ്ങളുടെ നിലപാടിനെ സി.പി.എം. ജില്ലാ നേതൃത്വം പിറ്റേന്നു് പരസ്യമായി വിമര്‍ശിച്ചു. സഭയുടെ മഹാസമ്മേളനത്തിന്‌ നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കില്ലെന്ന നഗരസഭയുടെ തീരുമാനം അപക്വമാണെന്ന്‌ സി.പി.എം. ജില്ലാ സെക്രട്ടറി കെ.ജെ.തോമസ്‌ പ്രസ്‌താവന നടത്തി.


കൗണ്‍സില്‍യോഗത്തില്‍ സി.പി.എം. അംഗങ്ങളുടെ പിടിവാശിമൂലമാണു്, ഓര്‍ത്തഡോക്‌സ്‌ സഭാസമ്മേളനത്തിന്‌ സ്റ്റേഡിയം വിട്ടുകൊടുക്കേണ്ടെന്ന്‌ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്‌. യു.ഡി.എഫ്‌. അംഗങ്ങളും സി.പി.ഐ., എന്‍.സി.പി. അംഗങ്ങളും ഇതിനെ എതിര്‍ത്തു. സി.പി.എം. ജില്ലാ നേതൃത്വം ഇടപെട്ടതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ നഗരസഭാധികൃതര്‍ നഗരസഭാതീരുമാനം മാറ്റി സമ്മേളനത്തിന്‌ സ്റ്റേഡിയം നല്‍കാന്‍ തീരുമാനിച്ചു. കൗണ്‍സില്‍തീരുമാനം മാറ്റേണ്ടതിനായി ബുധനാഴ്‌ച (നവം 12) പ്രത്യേക കൗണ്‍സില്‍ യോഗം ചേരാനും തീരുമാനിച്ചു. ഇതിനിടെ ഓര്‍ത്തഡോക്‌സ്‌ സഭാനേതൃത്വം സമ്മേളനവേദി ബസേലിയോസ്‌ കോളേജ്‌ മൈതാനത്തേക്ക്‌ മാറ്റി പത്രക്കുറിപ്പു് പുറത്തിറക്കിയിരുന്നു.സി.പി.എം. സംസ്ഥാന സമ്മേളനത്തിന്‌ വേദിയായ സ്റ്റേഡിയം സഭാ സമ്മേളനത്തിന്‌ നല്‍കുന്നതില്‍ അപാകമുണ്ടെന്ന്‌ പാര്‍ട്ടി കരുതുന്നില്ല. അനുചിതമായ ഈ തീരുമാനമെടുക്കാന്‍ കൗണ്‍സിലര്‍മാരെ പ്രേരിപ്പിച്ച ഘടകം എന്താണെന്നും മനസ്സിലാകുന്നില്ല. എന്തായാലും പാര്‍ടി നേതൃത്വത്തിന്റെ അറിവോടെയല്ല നഗരസഭാംഗങ്ങളുടെ ഈ നടപടിയെന്നും കെ.ജെ.തോമസ്‌ വ്യക്തമാക്കി. നഗരസഭാ മാനദണ്ഡങ്ങളനുസരിച്ച്‌ ആരുചോദിച്ചാലും നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കണമെന്നാണ്‌ സി.പി.എമ്മിന്റെ അഭിപ്രായമെന്നും അദ്ദേഹം അറിയിച്ചു.

നവംബര്‍ 11-ന്‌ കോട്ടയം നഗരസഭയിലെ സി.പി.എം. അംഗങ്ങളോട്‌ ജില്ലാനേതൃത്വം മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാസമ്മേളനം നടത്താന്‍ സ്റ്റേഡിയം നല്‍കാതിരുന്ന സംഭവത്തില്‍ വീശദീകരണം ആവശ്യപ്പെട്ടു. പാര്‍ട്ടിനിര്‍ദ്ദേശമില്ലാതെ നഗരസഭായോഗത്തില്‍ പാര്‍ട്ടിയംഗങ്ങള്‍ക്ക്‌ ഇത്തരമൊരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച്‌ വിശദീകരിക്കണമെന്നാണ്‌, നഗരസഭയിലെ മുതിര്‍ന്ന സി.പി.എം. അംഗങ്ങളോട്‌ ആവശ്യപ്പെട്ടിരിയ്ക്കുന്നതു്.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.