ഈ ലേഖയില്‍‍ തിരയുക

പരിശുദ്ധ കരേക്കിന്‍ ദ്വിതീയന്‍ കൊച്ചിയിലെത്തി


കോട്ടയം: അര്‍മീനീയന്‍ സഭയുടെ അര്‍മീനിയന്‍ സുപ്രീം പാത്രിയര്‍ക്കീസ് കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കാ ബാവ കൊച്ചിയിലെത്തി. രാവിലെ എട്ടുമണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കരേക്കിന്‍ രണ്ടാമനെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

അര്‍മീനിയ സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനാണ് സന്ദര്‍ശനമെന്ന് കരേക്കിന്‍ രണ്ടാമന്‍ പറഞ്ഞു. നെടുമ്പാശേരിയിലെത്തിയ കരേക്കിന്‍ രണ്ടാമനെ സ്വീകരിക്കാന്‍ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ്, സഖറിയാ മാര്‍ അന്തോണിയോസ് ,സഭാ സെക്രട്ടറി ജോര്‍ജ് ജോസഫ്, വൈദീക ട്രസ്റ്റി ഫോ.ജോണ്‍സ് എബ്രഹം കോനാട്ട് തുടങ്ങിയവരുമെത്തിയിരുന്നു.

കേരള സന്ദര്‍ശനത്തിനെത്തിയ അര്‍മീനിയന്‍ സുപ്രീം പാത്രിയര്‍ക്കീസ് കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കാ ബാവയെ സര്‍ക്കാര്‍ സംസ്ഥാന അതിഥിയായി പ്രഖ്യാപിച്ചിട്ടുണ്ടു്. നവം.നാലിനു് വൈകിട്ട് 5 മണിയോടെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ദേവലോകം സഭാ ആസ്ഥാനത്തു ലഭിച്ചത്.

വൈകിട്ട് 7 ന് ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവയെ സംഘം സന്ദര്‍ശിക്കും. വൈകിട്ട്‌ 5 മണിക്ക്‌ പരിശുദ്ധ കരേക്കിന്‍ രണ്ടാമനെ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌ നല്‍കി ആദരിക്കും. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വിവിധ സഭാ പിതാക്കന്മാരും ജനനേതാക്കളും ആശംസകള്‍ അര്‍പ്പിക്കും. എം. പി., എം. എല്‍. എ. സഭാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.


7 ന് രാവിലെ 7.30 ന് പരുമല പള്ളിയില്‍ നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ സംഘം പങ്കെടുക്കും. തുടര്‍ന്ന് പൊതുസമ്മേളനം. 10.30 ന് പരുമല മാര്‍ ഗ്രിഗോറിയോസ് ആശുപത്രിയിലെ ക്യാന്‍സര്‍ സെന്ററിന്റെ ശിലാസ്ഥാപനം 11.30 ന് മാവേലിക്കര ഭദ്രാസനത്തിന്റെ പുതിയ ഓഫീസില്‍ സ്വീകരണം, 2 ന് നിരണം പള്ളി സന്ദര്‍ശനം.
8 ന് രാവിലെ 7.30 ന് പഴയ സെമിനാരിയിലെ കുര്‍ബാനയില്‍ പങ്കെടുക്കും. 10 ന് തിയോളജിക്കല്‍ കോളേജിലെ റെക്കാഡിംഗ് സ്റ്റുഡിയോ ഉദ്ഘാടനം. 12 ന് കോലഞ്ചേരി മെഡിക്കല്‍കോളേജ് സന്ദര്‍ശനം 4 ന് ചെന്നൈയ്ക്ക് പുറപ്പെടും. ബുധന്‍, നവംബര്‍ 05, 2008

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.