പിറവം: കൈലേലി ചാപ്പലില്‍ നിന്നും വന്ന അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ 2008 ഡി 14 ഞായറാഴ്‌ച രാവിലെ കുര്‍ബാന കഴിഞ്ഞ സമയത്തു് മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയുടെ മുറ്റത്ത് നടത്തിയ അക്രമത്തില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ അഞ്ചുപേരെ രാമമംഗലം ഗവ. ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു . അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ 25ന് മാമ്മലശ്ശേരി കാവുങ്കടയില്‍ നടത്തുന്ന ക്രിസ്‌മസ്‌നൈറ്റ് പരിപാടിയുടെ നോട്ടീസ് ബലമായി വിതരണത്തിനു കൈലേലി ചാപ്പലില്‍ നിന്നും വന്ന അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ശ്രമിച്ചതാണു് സംഭവത്തിന്റെ തുടക്കം.
കൈലേലി ചാപ്പലില്‍ നിന്നും കുര്‍ബാന കഴിഞ്ഞെത്തിയ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ നോട്ടീസ് നിര്‍ബന്ധിച്ച് വായിപ്പിക്കാന്‍ ശ്രമിച്ച് മനഃപൂര്‍വ്വം കുഴപ്പമുണ്ടാക്കുകയാണുണ്ടായതെന്ന് വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭക്കാരായ പി.പി.ബൈജു പെരിയപ്ലാക്കില്‍ മാമ്മലശ്ശേരി, സാജു .കെ.പീറ്റര്‍ കപ്യാരട്ടേല്‍, ടി.സി.ബാബു തെങ്ങുംതോട്ടത്തില്‍, ജോബിപോള്‍ കൊച്ചാങ്കുടിയില്‍, ടി.ടി.രാജു താമരശ്ശേരില്‍ എന്നിവരാണ് പരിക്കേറ്റു് ആശുപത്രിയിലുള്ളത്. കൈലേലി ചാപ്പലില്‍ നിന്നും വന്ന 6 അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരും പള്ളിമുറ്റത്ത് നടന്ന സംഘട്ടനത്തില്‍ പരിക്കേറ്റെന്നു് അവകാശപ്പെട്ടു് ആശുപത്രിയിലായി.
സംഘട്ടനവിവരമറിഞ്ഞ് രാമമംഗലം എസ്.ഐ പി.എ.ഷെരീഫിന്റെ നേതൃത്വത്തില്‍ പോലീസ് പള്ളിയിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കി. അതിനിടെ മൂവാറ്റുപുഴ ഡി വൈ എസ് പി എന്‍.സുധീഷ്, സി.ഐ.ബിജു കെ.സ്റ്റീഫന്‍, പിറവം എസ്.ഐ പി.കെ.ജോണ്‍, പുത്തന്‍കുരിശ് എസ് ഐ വി.ടി.ഷാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം പള്ളിയിലെത്തി. ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
അന്നു് (ഞായറാഴ്‌ച) രാത്രി എട്ടരമണിയോടെ വിജന സ്ഥലത്തു് കാര്‍ തടഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞുവെന്നും കാര്‍ അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തുവെന്നും പറഞ്ഞു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന്റെ അധീനതയിലുള്ള കൈലേലി ചാപ്പല്‍ വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ പ്രവേശിച്ചു. “വിവരമറിഞ്ഞ് ” രാമമംഗലം എസ്.ഐ പി.എ.ഷെരീഫിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. സംഭവസ്ഥലം വിജനമായിരുന്നുവെന്നും പുല്ല്യാട്ടേലിന്റെ പച്ച മാരുതി കാര്‍ പിന്നിലെ ചില്ല് തകര്‍ത്ത നിലയില്‍ റോഡരികില്‍ കാണപ്പെട്ടുവെന്നും രാമമംഗലം എസ്.ഐ പറഞ്ഞു
മൂന്ന്‌പതിറ്റാണ്ടിലേറെയായി കോടതി നിയോഗിച്ച റിസീവറാണ് മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിയ്ക്കുന്നതു് ഓര്‍ത്തഡോക്‌സ് സഭയിലെപ്രമുഖ വൈദീകന്‍ കൂടിയായ വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയാണു് .
ente sahaodara, ennu muthalanu chirakkadakkunnel kor eppiskoppa orthodox paskshathe pramukha vaideekanayath? Nethakkanmarude anavasyamaya kalumattathe prothsahippikkunna orthodox nilapadinethireyulla sadharana janangngalute roshagniyalle mamalasseriyil kandath?
ReplyDelete