പിറവം, ഡി 9 : നെച്ചൂര്‍ സെന്റ് തോമസ് പള്ളിയോട് ചേര്‍ന്നുള്ള കാതോലിക്കേറ്റ് സെന്ററിന്റെ കുരിശ്ശടിയുടെ ചില്ല് തകര്‍ത്തത് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളെ ഭയപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണെന്ന് ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ആരോപിച്ചു. നെച്ചൂരില്‍ കഴിഞ്ഞ 2008 ഡി 6 ശനിയാഴ്‌ച രാത്രിയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാതോലിക്കേറ്റ് സെന്ററില്‍ വിശ്വാസികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയുടെ സപ്‌തതിയാഘോഷങ്ങള്‍ക്ക് മുന്നോടിയായി നെച്ചൂരില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡും എടുത്തുകൊണ്ടുപോയി. നെച്ചൂര്‍ പള്ളിയുമായി ബന്ധപ്പെട്ട കേസുമായി സക്രിയമായി മുന്നോട്ടുപോകുന്ന വിശ്വാസികളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
വികാരി ഫാ. ജോസഫ് മങ്കിടി, ഫാ. ഏലിയാസ് ചെറുകാട് എന്നിവരും പ്രസംഗിച്ചു. വന്‍ പോലീസ് സംഘം നെച്ചൂര്‍ പള്ളിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.