പിറവം: 2008 ഡി 14 ഞായറാഴ്‌ച രാത്രി പന്ത്രണ്ടരയോടെപാമ്പാക്കുടയില്‍ ഓര്‍ത്തഡോക്‌സ് കരോള്‍ സംഘത്തിനുനേരെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പാമ്പാക്കുട കുന്നുംപുറത്ത് ജോമോന്‍ (27), കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജോബി കെ. ജോര്‍ജ്, കിഴക്കേ വേലിക്കകത്ത്, പാമ്പാക്കുട, ലിജോ കെ. ജോസ്, കണ്ടത്തില്‍ പുത്തന്‍പുരയില്‍ പാമ്പാക്കുട എന്നിവരാണ് കോലഞ്ചേരിയില്‍ ചികിത്സയിലുള്ള മറ്റ് രണ്ടുപേര്‍.
സംഭവത്തില്‍ പ്രതിഷേധിച്ച് പാമ്പാക്കുടയില്‍ ഹര്‍ത്താല്‍ നടത്തി.
ഡി 14 ഞായറാഴ്‌ച രാത്രി പന്ത്രണ്ടരയോടെ കരോള്‍ കഴിഞ്ഞ് പാമ്പാക്കുട വലിയ പള്ളിയില്‍ തിരിച്ചെത്തിയ കുട്ടികളും യുവാക്കളുമടങ്ങുന്ന സംഘം മടങ്ങിപ്പോകുന്നതിനിടയില്‍ പള്ളിത്താഴത്തുള്ള ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ (മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയുടെ സപ്‌തതിയാഘോഷങ്ങള്‍ക്ക് മുന്നോടിയായി സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍) മറ്റൊരുകൂട്ടര്‍ നശിപ്പിക്കുന്നതിനെ ചോദ്യംചെയ്‌തതിനെത്തുടര്‍ന്നാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്. പിറവം, മാമ്മലശ്ശേരി ഭാഗങ്ങളില്‍നിന്നും ചുവന്ന ഓമ്‌നി വാനിലും ബൈക്കുകളിലുമായെത്തിയ മറുഭാഗക്കാരാണ് കരോള്‍സംഘത്തെ ആക്രമിച്ചതെന്ന് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു. മുത്തുക്കുടയുടെ കാലുകള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്‌ച രാവിലെയും രാത്രിയുമായി മാമ്മലശ്ശേരിയിലുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് പാമ്പാക്കുടയില്‍ അക്രമമുണ്ടായതെന്ന് കരുതുന്നതായി എസ്.ഐ. പി.എ. ഷെരീഫ്‌പറഞ്ഞു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 25 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എസ്.ഐ. പറഞ്ഞു.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.