ഈ ലേഖയില്‍‍ തിരയുക

കുറിഞ്ഞി പള്ളി: ഓര്‍ത്തഡോക്‌സ് സഭ പ്രാര്‍ത്ഥനാ സത്യാഗ്രഹം ആരംഭിച്ചുകോലഞ്ചേരി: സഭാതര്‍ക്കം നിലനില്‍ക്കുന്ന കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ രാത്രിയില്‍ പന്തംകൊളുത്തി പ്രകടനവുമായെത്തിപ്രാര്‍ത്ഥനാ സത്യാഗ്രഹം ആരംഭിച്ചു.

വെള്ളിയാഴ്ച രാത്രി 8 മണിയോടെ മലേക്കുരിശ് കാതോലിക്കേറ്റ് ചാപ്പലില്‍ നിന്ന് പന്തം കൊളുത്തി പ്രകടനമായി സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസികളും വൈദികരും പള്ളിയിലെത്തി കുത്തിയിരുപ്പ് സത്യാഗ്രഹം തുടങ്ങി. കുറിഞ്ഞി പള്ളിയില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം.

ശനിയാഴ്ച വൈകീട്ട് വരെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വീതമാണ്. രാത്രി വൈകിയും ജില്ലാ നേതൃത്വം ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ചര്‍ച്ച നടത്തി. എന്നാല്‍ നീതി ലഭിക്കുന്നതിനു വേണ്ടി ഉറച്ചുനില്‍ക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.