ഈ ലേഖയില്‍‍ തിരയുക

ഞാറക്കാട് പള്ളിയില്‍ വീണ്ടും വിമത യാക്കോബായ ആക്രമണംപോത്താനിക്കാട്: ഞാറക്കാട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയില്‍ വീണ്ടും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം. ഡിസംബര്‍ 23 ഞായറാഴ്ച പള്ളിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച വിമത യാക്കോബായ വിഭാഗത്തിന് നേരെ പോലീസ് ചെറിയ തോതില്‍ ലാത്തി വീശി.

പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമത യാക്കോബായ വിഭാഗം വൈദികരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പ്രധാന കവാടത്തില്‍ കൂടി പള്ളിയില്‍ കയറാന്‍ ശ്രമിച്ചത്. ഇത് പോലീസ് തടഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആരാധന നടക്കുന്ന ഈ പള്ളിയില്‍ രാവിലെ അവര്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. ഇതിനു ശേഷം വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍എത്തി തങ്ങള്‍ക്കും കുര്‍ബാന നടത്താന്‍ അനുവാദം തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഒരാഴ്ച മുമ്പ് വിമത യാക്കോബായ വിഭാഗം ഇതേ ആവശ്യമുന്നയിച്ച് പള്ളിയുടെ അടുത്തുള്ള കുരിശിന്‍ തൊട്ടിയില്‍ കുത്തിയിരുപ്പ് യജ്ഞവും നടത്തിയിരുന്നു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.