ഈ ലേഖയില്‍‍ തിരയുക

കുറിഞ്ഞി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ ശനിയാഴ്ചയും സത്യാഗ്രഹം തുടര്‍ന്നുകോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ ശനിയാഴ്ചയും സത്യാഗ്രഹം തുടര്‍ന്നു. പള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരാധന അര്‍പ്പിക്കുവാനുള്ള അവസരം നഷ്ടമായത് തിരികെ വരുംദിവസങ്ങളില്‍ ലഭിക്കണമെന്നു് ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ്‌ സഭ വെള്ളിയാഴ്ച രാത്രി മുതല്‍ പള്ളിക്കു മുമ്പില്‍ സമരം തുടരുന്നത്.കുറിഞ്ഞി പള്ളിയില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം.

മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരും സഭാ വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട്, സഭാ ട്രസ്റ്റി ഡോ. ജോര്‍ജ് ജോസഫ് എന്നിവരും വൈദികരും വിശ്വാസികളുമടങ്ങുന്ന സംഘമാണ് സമരം തുടരുന്നത്.

വിമത യാക്കോബായ വിഭാഗത്തിന് അനുകൂലമായി ജില്ലാ ഭരണകൂടം നീങ്ങിക്കൊണ്ട് ഓര്‍ത്തഡോക്‌സ് സഭയെ പള്ളിയില്‍ നിന്നു പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി.


0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.